സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മറിഞ്ഞത് 350 അടി താഴ്ചയിലേക്ക്; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; 10 പേര്‍ക്ക് പരിക്ക്; പരിക്ക് പറ്റിയവരുടെ നില ഗുരുതരം

Update: 2024-12-24 15:28 GMT

ന്യൂഡല്‍ഹി: സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ജമ്മുകാശ്മീരിലെ പൂഞ്ചിലാണ് സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞത്. 350 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഡ്രൈവറടക്കം 10 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ നില അതീവഗുരുതരമാണ് എന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. വൈകിട്ട് 5.30യോടെയാണ് അപകടം.

11 മദ്രാസ് ലൈറ്റ് ഇന്‍ഫന്ട്രിയുടെ ഭാഗമായ സൈനികര്‍ ആസ്ഥാനത്ത് നിന്നും ബല്‍നോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. സൈന്യവും ജമ്മു കാശ്മീര്‍ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.

18 സൈനികരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. സൈന്യം അപകട സ്ഥലത്തെത്തി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വിവരം വൈറ്റ്-നൈറ്റ് കോര്‍പ്‌സ് ആണ് എക്‌സിലൂടെ അറിയിച്ചത്.

Tags:    

Similar News