ആദ്യം പാക്കിസ്ഥാന്റെ പക്കലുള്ള ആണവശേഖരം നിർവീര്യമാക്കണം; ഭീകരവാദത്തിന് പിന്തുണ നൽകുന്ന എല്ലാത്തിനെയും തകർത്തെറിയണം; ആഗോള ഉപരോധം ഏർപ്പെടുത്തണം; ഇത് ചെയ്യാൻ എന്തുകൊണ്ടും 'ഇന്ത്യ' ശക്തരാണ്; തുറന്നടിച്ച് അഫ്ഗാൻ മുൻ എംപി

Update: 2026-02-27 17:31 GMT

ഡൽഹി: അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ പാക്കിസ്ഥാൻ നടത്തുന്ന അനാവശ്യ ഇടപെടലുകൾക്കും തീവ്രവാദത്തിന് നൽകുന്ന പിന്തുണയ്ക്കുമെതിരെ ശക്തമായ നിലപാടുമായി മുൻ അഫ്ഗാൻ പാർലമെന്റ് അംഗം മറിയം സുലൈമാൻഖിൽ രംഗത്ത്. അഫ്ഗാൻ ജനത നേരിടുന്ന ഈ കടുത്ത പ്രതിസന്ധിയിൽ ഇന്ത്യ ക്രിയാത്മകമായി ഇടപെടണമെന്നും പാകിസ്ഥാന്റെ അജണ്ടകൾക്ക് തടയിടാൻ ഇന്ത്യയുടെ സഹായം അത്യന്താപേക്ഷിതമാണെന്നും അവർ ആഹ്വാനം ചെയ്തു.

പാക്കിസ്ഥാൻ ഭരണകൂടവും അവരുടെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും (ISI) അഫ്ഗാനിസ്ഥാനിൽ അസ്ഥിരതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മറിയം കുറ്റപ്പെടുത്തി. താലിബാൻ ഭരണത്തിന് പിന്നിൽ പാകിസ്ഥാന്റെ വ്യക്തമായ സഹായമുണ്ടെന്നും, ഇത് അഫ്ഗാനിലെ സാധാരണക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം ദുസ്സഹമാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനെ തങ്ങളുടെ ഒരു കോളനിയായി മാറ്റാനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാന്റെ യഥാർത്ഥ സുഹൃത്താണ് ഇന്ത്യയെന്ന് മറിയം സുലൈമാൻഖിൽ വിശേഷിപ്പിച്ചു. കഴിഞ്ഞ ദശകങ്ങളിൽ അഫ്ഗാനിസ്ഥാന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും ജനാധിപത്യ പ്രക്രിയയിലും ഇന്ത്യ നൽകിയ സംഭാവനകൾ നിസ്തുലമാണ്. പാർലമെന്റ് മന്ദിരം, സൽമ ഡാം തുടങ്ങിയ പദ്ധതികൾ ഇന്ത്യയുടെ സ്നേഹത്തിന്റെ പ്രതീകങ്ങളാണ്. ഈ സാഹചര്യത്തിൽ, അഫ്ഗാൻ ജനതയെ തനിച്ചാക്കരുതെന്നും പാകിസ്ഥാൻ ഉയർത്തുന്ന ഭീഷണികൾക്കെതിരെ ആഗോളതലത്തിൽ ശബ്ദമുയർത്താൻ ഇന്ത്യ നേതൃത്വം നൽകണമെന്നും അവർ അഭ്യർത്ഥിച്ചു.

താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകൾ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളെക്കുറിച്ചും മറിയം ആശങ്ക പ്രകടിപ്പിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയുന്നതും സ്ത്രീകളെ പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്തുന്നതും പാകിസ്ഥാൻ വളർത്തുന്ന തീവ്രവാദ ചിന്താഗതിയുടെ ഫലമാണെന്ന് അവർ ആരോപിച്ചു. അഫ്ഗാൻ സ്ത്രീകളുടെ ശബ്ദമായി ഇന്ത്യ മാറണമെന്നും നയതന്ത്ര ചർച്ചകളിൽ ഈ വിഷയം മുൻഗണനയോടെ ഉന്നയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാൻ തീവ്രവാദികളുടെ താവളമായി മാറുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് മറിയം ഓർമ്മിപ്പിച്ചു. പാകിസ്ഥാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ അഫ്ഗാൻ മണ്ണ് ഉപയോഗിച്ച് ഇന്ത്യക്കെതിരെ നീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ, അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഇന്ത്യയുടെ കൂടി ആവശ്യമാണെന്ന് അവർ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങൾ ഇപ്പോഴും ഇന്ത്യയിൽ വലിയ വിശ്വാസമർപ്പിക്കുന്നുണ്ടെന്നും, ആ വിശ്വാസം സംരക്ഷിക്കാൻ ഭാരതം മുന്നിട്ടിറങ്ങുമെന്നാണ് താൻ കരുതുന്നതെന്നും മറിയം സുലൈമാൻഖിൽ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    

Similar News