പെരുന്ന എന്‍ എസ് എസ് മൈതാനത്ത് ഹെലികോപ്ടര്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതിയെ മന്നം സമാധിയില്‍ കയറ്റില്ല! വെള്ളാപ്പള്ളിയ്ക്ക് പത്മഭൂഷണ്‍ കൊടുത്തതില്‍ തുടങ്ങിയ വിയോജിപ്പുകള്‍ പൊട്ടിത്തെറിയിലേക്ക്; ബിജെപിയോട് നേരിട്ട് യുദ്ധം പ്രഖ്യാപിച്ച് ജി സുകുമാരന്‍ നായര്‍; മന്നം സമാധിയില്‍ ഉപരാഷ്ട്രപതിയ്ക്കുള്ള എന്‍ എസ് എസ് പ്രവേശന നിഷേധം വിവാദങ്ങളിലേക്ക്
കോട്ടയം: ബിജെപിയോട് നേരിട്ട് യുദ്ധം പ്രഖ്യാപിച്ച് ജി സുകുമാരന്‍ നായര്‍. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ വിലക്കി എന്‍എസ്എസ്. ഇതോടെ ഉപരാഷ്ട്രപതിയുടെ നാളത്തെ ചങ്ങനാശേരി സന്ദര്‍ശനത്തിന്റെ ഷെഡ്യൂള്‍ വെട്ടിച്ചുരുക്കുകയാണ്. തിരഞ്ഞെടുപ്പ് കാലമായതു കൊണ്ട് ആരേയും ്അനുവദിക്കില്ലെന്നാണ് എന്‍ എസ് എസ് പറയുന്നത്. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കിയിരുന്നു. പിന്നാലെ വിശാല ഹിന്ദു ഐക്യത്തില്‍ നിന്നും അപ്രതീക്ഷിതമായി എന്‍ എസ് എസ് പിന്മാറി. ഇതിലും ഞെട്ടിപ്പിക്കുന്ന തരത്തിലാണ് ഉപരാഷ്ട്രപതിയ്ക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി നിഷേധിക്കുന്നത്.
എസ് ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി ഫെബ്രുവരി 28ന് ചങ്ങനാശേരിയിലെത്തുന്നത്. വൈകിട്ട് 3.30നാണ് കോളേജിലെ കാവുകാട്ട് ഹാളിലാണ് ഈ ചടങ്ങ്. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയിലെത്തും. പെരുന്ന എന്‍എസ്എസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനാണ് തീരുമാനിച്ചത്. നേരത്തെ ബിജെപിയുടെ കേരളത്തിലെ പ്രഭാരിയായിരുന്നു രാധാകൃഷ്ണന്‍. ഉപരാഷ്ട്രപതിയോടെ രാഷ്ട്രീയത്തിന് അതീതനായി. പക്ഷേ അപ്പോഴും രാധാകൃഷ്ണനെ ബിജെപിക്കാരനായി തന്നെ എന്‍ എസ് എസ് കാണുന്നത്. ഉപരാഷ്ട്രപതിയ്ക്ക് രാജ്യത്തെ ഒരു സ്മാരകത്തില്‍ പ്രവേശന അനുമതി നിഷേധിക്കപ്പെടുന്നത് അത്യപൂര്‍വ്വമാണ്.
തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ആരെയും സമാധി സന്ദര്‍ശനത്തിന് അനുവദിക്കില്ലെന്നാണ് എന്‍എസ്എസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, അടുത്തിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കിയതിനെത്തുടര്‍ന്ന് ബിജെപിയുമായി എന്‍എസ്എസ് അകലം പാലിച്ചിരുന്നു. വിശാല ഹിന്ദു ഐക്യമെന്ന ആശയത്തില്‍ നിന്നും അപ്രതീക്ഷിതമായി എന്‍എസ്എസ് പിന്മാറിയതിന് പിന്നാലെയാണ് ഉപരാഷ്ട്രപതിക്ക് പോലും അനുമതി നിഷേധിക്കുന്ന തരത്തിലുള്ള കടുത്ത നിലപാട് ജി. സുകുമാരന്‍ നായര്‍ സ്വീകരിച്ചിരിക്കുന്നത്.
ചങ്ങനാശേരി എസ്.ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ഫെബ്രുവരി 28-ന് ഉപരാഷ്ട്രപതി എത്തുന്നത്. വൈകിട്ട് 3.30-ന് കോളേജിലെ കാവുകാട്ട് ഹാളിലാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശേരിയിലെത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് ചങ്ങനാശേരിയിലെത്തുക. പെരുന്ന എന്‍എസ്എസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുന്നത്. ഇവിടെ ഇറങ്ങിയ ശേഷം തൊട്ടടുത്തുള്ള മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും എന്‍എസ്എസിന്റെ കര്‍ശന നിലപാടോടെ ഈ പരിപാടി ഒഴിവാക്കുകയായിരുന്നു.
നേരത്തെ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനും സമാനമായ രീതിയില്‍ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ഹൈന്ദവ സംഘടനകളെ ഒന്നിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെ എന്‍എസ്എസ് സ്വീകരിച്ചിരിക്കുന്ന ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതി ഗ്രൗണ്ടിലിറങ്ങി നേരെ എസ്.ബി കോളേജിലെ പരിപാടിയിലേക്ക് തിരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
