അപകടത്തിലേക്ക് നയിച്ചത് സാങ്കേതികവും ബാഹ്യമായ ഇടപെടലും; വിമാനപകടത്തില്‍ വിശദീകരണവുമായി അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്; റഷ്യന്‍ വ്യോമപ്രതിരോധ മിസൈലേറ്റാണ് വിമാനം വീണതെന്ന് സൈനികവിദഗ്ധര്‍; അന്വേഷണം തുടരുന്നു

വിമാനപകടത്തില്‍ വിശദീകരണവുമായി അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്

Update: 2024-12-27 14:33 GMT

അസ്താന: അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് യാത്രാവിമാനം കസാഖ്‌സ്താനിലെ അക്താകുവില്‍ തകര്‍ന്നു വീണ് 38 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്. സാങ്കേതികവും പുറത്ത് നിന്നുള്ള എന്തിന്റെയോ ബാഹ്യമായ ഇടപെടലുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കുന്നു.

യുക്രൈന്റെ ഡ്രോണ്‍ പറക്കുന്ന മേഖലയായതിനാല്‍, ശത്രുവിന്റേതെന്നു സംശയിച്ച് വിമാനത്തിനു നേരേ റഷ്യ മിസൈലയച്ചതാണെന്നാണ് സംശയം. വിമാന അപകടത്തില്‍ ദുരുഹത ഉയര്‍ന്നതോടെ അന്വേഷണം പുരോഗമിക്കുകയാണ്.

ക്രിസ്മസ് ദിനത്തിലാണ് അസര്‍ബയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍നിന്ന് റഷ്യന്‍ നഗരമായ ഗ്രോസ്‌നിയിലേക്കു പോയ എംബ്രയര്‍ 190 വിമാനം അപകടത്തില്‍പ്പെട്ടത്. പൈലറ്റും സഹ പൈലറ്റുമുള്‍പ്പെടെ 38 പേര്‍ മരിച്ചു. 11, 16 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ 29 പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.

റഷ്യന്‍ വ്യോമപ്രതിരോധ മിസൈലേറ്റാണ് വിമാനം വീണതെന്ന് ചൂണ്ടിക്കാട്ടി ചില സൈനികവിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. യുക്രൈന്റെ ഡ്രോണ്‍ പറക്കുന്ന മേഖലയായതിനാല്‍, ശത്രുവിന്റേതെന്നു സംശയിച്ച് വിമാനത്തിനു നേരേ റഷ്യ മിസൈലയച്ചതാണെന്നാണ് സംശയം.

എന്നാല്‍, വിമാനം തകരാനുണ്ടായ കാരണത്തെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അസര്‍ബയ്ജാന്‍ പ്രസിഡന്റ് ഇല്‍ഹം അലിയേവ് വ്യക്തമാക്കിയിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ വിമാനത്തിന് വഴിമാറ്റേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തെ റഷ്യന്‍ മിസൈല്‍ അബദ്ധത്തില്‍ വെടിവച്ചിട്ടതാണെന്ന് സൂചന ലഭിച്ചതായി ചില വിദേശ മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തി. മിസൈല്‍ ഭാഗങ്ങള്‍ തറച്ചതിന് സമാനമായി വിമാനത്തിന്റെ പുറത്ത് ദ്വാരങ്ങളും വാല്‍ ഭാഗത്ത് പാടുകളും കണ്ടെത്തിയിരുന്നു.

അസര്‍ബൈജാനിലെ ബാകുവില്‍ നിന്ന് തെക്കന്‍ റഷ്യയിലെ ചെച്ന്യ മേഖലയിലെ ഗ്രോസ്നിയിലേക്ക് പോവുകയായിരുന്നു. മോശം കാലാവസ്ഥ മൂലം ഗ്രോസ്നിയില്‍ ലാന്‍ഡ് ചെയ്യാനുള്ള അനുമതി നിഷേധിച്ചതോടെ വിമാനം കാസ്പിയന്‍ കടല്‍ കടന്ന് കസഖ്സ്ഥാനിലേക്ക് പറക്കുകയായിരുന്നു. ഇതിനിടെ കസഖ്സ്ഥാനിലെ അക്റ്റൗ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിംഗിന് വിമാനത്തിന്റെ പൈലറ്റ് അനുമതി തേടി.

ഇതിന്റെ കാരണം വ്യക്തമല്ല. എയര്‍പോര്‍ട്ടിന് 3 കിലോമീറ്റര്‍ അകലെ വച്ച് വിമാനം തകര്‍ന്നുവീണു. അതേസമയം, റിപ്പോര്‍ട്ടുകള്‍ക്കെതിരെ റഷ്യ രംഗത്തെത്തി. സ്‌ഫോടന ശബ്ദംഅടുത്തിടെ യുക്രെയിന്‍ ഡ്രോണ്‍ ആക്രമണമുണ്ടായ പ്രദേശമാണ് ഗ്രോസ്നി. ചെച്ന്യക്ക് സമീപമുള്ള രണ്ട് പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെയും യുക്രെയിന്‍ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. മേഖലയിലെ റഷ്യന്‍ പാന്ത്സിര്‍ - എസ് വ്യോമപ്രതിരോധ സംവിധാനം വിമാനത്തെ യുക്രെയിന്‍ ഡ്രോണായി തെറ്റിദ്ധരിച്ച് വെടിവച്ചോ എന്ന് സംശയമുണ്ട്.

ഗ്രോസ്‌നിയില്‍ പൈലറ്റ് ലാന്‍ഡിംഗിന് രണ്ട് തവണ ശ്രമിച്ചെന്നും മൂന്നാം തവണ വിമാനത്തിന് പുറത്ത് സ്‌ഫോടന ശബ്ദം കേട്ടെന്നും രക്ഷപ്പെട്ട ചില യാത്രക്കാര്‍ പറഞ്ഞു. മിസൈല്‍ വിമാനത്തിന് പുറത്തുവച്ച് പൊട്ടിത്തെറിച്ചിരിക്കാമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.അതേസമയം, അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് അസര്‍ബൈജാന്റെയും കസഖ്സ്ഥാന്റെയും ഔദ്യോഗിക പ്രതികരണം.

പ്രാഥമിക വിവരം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ എംബ്രേയര്‍ വിമാനമായ ജെ 2 - 8243 ബാകുവില്‍ നിന്ന് തെക്കന്‍ റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ടു. 62 യാത്രക്കാരും 5 ക്രൂ അംഗങ്ങളും ഗ്രോസ്‌നിയില്‍ ലാന്‍ഡിംഗ് അനുമതി നിഷേധിച്ചതോടെ കാസ്പിയന്‍ കടല്‍ കടന്ന് കസഖ്സ്ഥാനിലേക്ക്.

ഇതിനിടെ വിമാനം കുറച്ച് നേരത്തേക്ക് റഡാറില്‍ നിന്ന് അപ്രത്യക്ഷം. ലൊക്കേഷന്‍ ഡേറ്റ ലഭിച്ചില്ല. വീണ്ടും റഡാറില്‍ പ്രത്യക്ഷപ്പെട്ട വിമാനം അടിയന്തര ലാന്‍ഡിംഗിനായി അക്റ്റൗ എയര്‍പോര്‍ട്ടിലേക്ക്

ഇതിനിടെ വിമാനം കുത്തനെ താഴേക്ക് പതിച്ചു. രണ്ടായി പിളര്‍ന്നു. മുന്‍ഭാഗം കത്തി. അടര്‍ന്നുമാറിയ പിന്‍ഭാഗത്തെ യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

വിമാനം പതിച്ചത് അക്റ്റൗ എയര്‍പോര്‍ട്ടില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ കാസ്പിയന്‍ കടല്‍ തീരത്ത്. പക്ഷി ഇടിച്ചത് മൂലമാണ് വിമാനം അടിയന്തര ലാന്‍ഡിംഗിന് ശ്രമിച്ചതെന്ന് റഷ്യന്‍ വ്യോമയാന അധികൃതര്‍

Tags:    

Similar News