തടവുകാരെ റെഡ് ക്രോസിന് കൈമാറിയത് മുഖം മുഴുവന്‍ മൂടി കെട്ടിയ ഹമാസ് ഭീകരര്‍; ഇസ്രായേല്‍ പിന്മാറിയതോടെ ഗസയില്‍ തോക്കേന്തി ഹമാസിന്റെ കൂറ്റന്‍ പ്രകടനം; ജൂതന്മാരെ എടുക്കാന്‍ മൊഹമ്മദിന്റെ സേന എത്തുന്നു എന്ന ആര്‍പ്പ് വിളി; വെടിനിര്‍ത്തലിന് ശേഷം സംഭവിക്കുന്നത്
ഗാസ: ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം തടവുകാരെ ഹമാസ് ഭീകരര്‍ റെഡ്ക്രോസ് സംഘടനക്കാണ് കൈമാറിയത്. അങ്ങേയറ്റം നാടകീയമായ രംഗങ്ങളാണ് അവിടെ നടന്നത്. മുഖം മുഴുവന്‍ മൂടിക്കെട്ടിയാണ് ഹമാസ് ഭീകരര്‍ ബന്ദികളെ കൈമാറാന്‍ എത്തിയത്. മൂന്ന് പേരെയാണ് ആദ്യഘട്ടമായി കൈമാറിയത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എല്ലാം വ്യാപകമായി ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
റെഡ്ക്രോസ് വാഹനത്തിലേക്ക് ബന്ദികളെ എത്തിക്കുന്ന ഹമാസ് ഭീകരര്‍ തോക്കുകളുമായിട്ടാണ് എത്തിയത്. ആയുധധാരികളായ ഹമാസ് ഭീകരര്‍ മുദ്രാവാക്യം വിളിക്കുന്നതും ആര്‍പ്പുവിളികള്‍ നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ 417 ദിവസം ഹമാസിന്റെ തടവില്‍ കഴിഞ്ഞിരുന്ന ബന്ദികളാണ് ഇപ്പോള്‍ മോചിപ്പിക്കപ്പെട്ടിരിക്കുന്നത്. ബന്ദികളെ കൊണ്ട് വരികയായിരുന്ന വാഹനത്തിനുള്ളില്‍ നിന്നും തല പുറത്തേയ്ക്കിട്ട് ഹമാസ് ഭീകരര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ബന്ദികളെ വാഹനത്തില്‍ നിന്ന് പുറത്ത് എത്തിച്ച് റെഡ്ക്രോസിന്റെ വാഹനത്തിലേക്ക് അവരെ കയറ്റാന്‍ നന്നേ ബുദ്ധിമുട്ടായിരുന്നു.
മൂന്ന് വനിതാ ബന്ദികളെയാണ ആദ്യഘട്ടമായി വിട്ടയച്ചിരിക്കുന്നത്. ഇവരില്‍ ഒരാള്‍ ബ്രിട്ടീഷ്-ഇസ്രയേല്‍ പൗരത്വമുള്ളയാളാണ്. ഇവരുെട പേരു വിവരങ്ങളും ഹമാസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ബ്രീട്ടീഷ്- ഇസ്രയേല്‍ പൗരത്വമുള്ള എമിലി ഡമാരി, ഡോറോണ്‍ സ്റ്റീന് ബെക്കര്‍, റോമി ഗോനെന്‍ എന്നിവരാണ് മോചിപ്പിക്കപ്പെട്ടത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇവരെ തട്ടിക്കൊണ്ട് പോയത്. ഇസ്രയേല്‍ സൈന്യത്തിന്റെ അകമ്പടിയോടെയാണ് ഇവരെ മടക്കിക്കൊണ്ട് പോയത്.
ആദ്യ പട്ടികയില്‍ അവശേഷിക്കുന്ന മുപ്പത് പേരേയും ഉടന്‍ തന്നെ മോചിപ്പിക്കും. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും രോഗികളുമാണ്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന്റെ തൊട്ടു പിന്നാലെ ഹമാസ് ഭീകരര്‍ തോറ്റ് തുന്നം പാടിയത് ഒക്കെ മറന്ന് ഗാസയിലെ തെരുവുകളില്‍ ആഹ്ലാദപ്രകനം നടത്തി. എക.4െ7 തോക്കുകളും ഹമാസിന്റെ പച്ചപ്പതാകയും ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇവര്‍ പ്രകടനം നടത്തിയത്. ജൂതന്മാരെ എടുക്കാന്‍ മൊഹമ്മദിന്റെ സേന എത്തുന്നു എന്ന ആര്‍പ്പ് വിളികളോടെയാണ് ഇവര്‍ പ്രകടനം നടത്തിയത്.
ഖത്തറും ഈജിപ്തും അമേരിക്കയും എല്ലാം മുന്‍കൈയെടുത്ത് നടത്തിയ സമാധാന ചര്‍ച്ചകളെ കളിയാക്കുന്ന തരത്തിലാണ് ഹമാസ് ഇപ്പോള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പലരും ആരോപിക്കുന്നത്. ഹമാസ് തലവനായിരുന്ന കൊല്ലപ്പെട്ട യാഹ്യാ സിന്‍വറിന്റെ സഹോദരനായ മുഹമ്മദ് സിന്‍വര്‍ വീണ്ടും ഹമാസിനെ പ്രവര്‍ത്തനസജ്ജമാക്കാന്‍ ശ്രമം നടത്തുന്നതായും സൂചനയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ആയുധങ്ങളുമായി ഹമാസ് ഭീകരര്‍ ആയുധങ്ങളുമായി പ്രകടനം നടത്തിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഹമാസ് വീണ്ടും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കേണ്ടി വരുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അടുത്ത ആറ് ആഴ്ചകളിലായിട്ടാണ് ബന്ദികളെ കൈമാറാന്‍ ധാരണയായിട്ടുള്ളത്.