'സീ ബീസ്റ്റ്..'; കൂർത്ത മൂർച്ചയുള്ള പല്ലുകൾ; ഒരു മനുഷ്യനെ 'വറ്റൽ' കഴിക്കുന്നതുപോലെ നിഷ്പ്രയാസം അകത്താക്കാം; ഉറപ്പുള്ള താടിയെല്ലുകൾ; അമ്പരന്ന് സോഷ്യൽ മീഡിയ; 'സ്രാവ്' വിഴുങ്ങിയ ക്യാമറയ്ക്കുള്ളിലെ കാഴ്ചകൾ വൈറൽ; കടൽ ഭീമന് ഭക്ഷണം നൽകുന്നതിനിടെ സംഭവിച്ചത്!
പ്രകൃതി എപ്പോഴും നിഘൂടതകൾ നിറഞ്ഞതാണ്. എല്ലാ ജീവജാലങ്ങൾക്കും അവരുടേതായ ശരീരഘടനയും ജീവിത ശൈലിയും ഉണ്ട്. ചില ജീവജാലങ്ങൾ നമ്മെ അമ്പരിപ്പിക്കുന്നു.അങ്ങനെയൊരു കടൽജീവിയാണ് 'സ്രാവ്'. അതുപോലെ കടലിൽ ജീവിക്കുന്നവരിൽ ഏറ്റവും അപകടകാരി കൂടിയാണ് സ്രാവ് എന്ന കടൽ ഭീമൻ. അശ്രദ്ധമായ ഇടപെടലുകളിലൂടെ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ സ്രാവുകളുടെ ആക്രമണത്തിന് ഇരയായ നിരവധി സംഭവങ്ങൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ, സ്രാവുകളുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. തീർത്തും അപ്രതീക്ഷിതമായി ഭക്ഷണമാണെന്ന് കരുതി ഒരു സ്രാവ് വിഴുങ്ങിയ ക്യാമറക്കുള്ളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അമേസിങ് നേച്ചർ എന്ന എക്സ് ഹാൻഡിൽ പങ്കുവെച്ച വീഡിയോ ക്ലിപ്പിൽ ഒരു സ്രാവിന്റെ വായയുടെ ഉൾഭാഗം ആണ് ഉള്ളത്. ഈ സോഷ്യൽ മീഡിയ പോസ്റ്റ് അനുസരിച്ച് ഫെബ്രുവരി 9 -ന് ഒരുകൂട്ടം മുങ്ങൽ വിദഗ്ധർ സ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്.
ഭക്ഷണം ആണെന്നു കരുതി സ്രാവ് ക്യാമറ വിഴുങ്ങുകയും തുടർന്ന് അത് ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലായതോടെ തുപ്പുകയും ചെയ്യുന്നു. എന്നാൽ, ഇതിനിടയിൽ ക്യാമറ വായ്ക്കുള്ളിൽ കിടന്ന സമയത്ത് റെക്കോർഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോയിൽ കൂർത്ത് മൂർച്ചയുള്ള സ്രാവിൻ്റ പല്ലുകളും ശക്തമായ താടിയെല്ലുകളുടെ ഘടനയും വ്യക്തമായി തന്നെ കാണാം.
വളരെ വേഗത്തിൽ വൈറലായ ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ 48K കാഴ്ചക്കാരെ നേടുകയും ചെയ്തു. ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതായി അഭിപ്രായപ്പെട്ടപ്പോൾ, മറ്റുള്ളവർ അസാധാരണമായ കാഴ്ചയെക്കുറിച്ച് തമാശരൂപേണയാണ് പ്രതികരിച്ചത്. സ്രാവ് വിഴുങ്ങാതെ തന്നെ അതിന്റെ വായ കാണാൻ കഴിഞ്ഞു എന്നായിരുന്നു ഒരാൾ കുറിച്ചത്. അല്പസമയം സ്രാവ് ക്യാമറമാനായി എന്നായിരുന്നു മറ്റൊരാളുടെ കമൻറ്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.