സ്വര്‍ണ്ണകട മുതലാളിയ്ക്ക് എതിരായ ബാലത്കാര പരാതി ഒത്തുതീര്‍പ്പാക്കാന്‍ എസി ആവശ്യപ്പെട്ടത് 7 ലക്ഷമെന്ന് ആരോപണം; മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെ പദ്ധതി പാളി; ആക്ഷേപം അന്വേഷിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച്; സ്വകാര്യ കാറിലെ അടിച്ചു പൊളിയും വിവാദത്തില്‍

Update: 2025-03-04 06:10 GMT

തിരുവനന്തപുരം:സ്വര്‍ണ കടമുതലാളിയ്ക്ക് എതിരായ ബലാത്കാര പരാതി ഒത്തുതീര്‍പ്പാക്കാന്‍ 7 ലക്ഷം നല്‍കണമെന്ന് തിരുവനന്തപുരത്തെ പ്രധാന പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതിനെ കുറിച്ച് രഹസ്യ അന്വേഷണം . എന്നാല്‍, മുതലാളിയ്ക്ക് കോടതിയില്‍ നിന്നു ജാമ്യം കിട്ടിയതോടെ ശ്രമം പാളി. ഡിവൈ.എസ്. പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കൈക്കൂലി മോഹം സ്‌പെഷ്യല്‍ ബ്രാഞ്ച് രഹസ്യമായി അന്വേഷിക്കുകയാണ്. ഇക്കാര്യം ഉന്നത പോലീസ് മേധാവിമാരുടെ അടക്കം ശ്രദ്ധയിലേക്ക് വന്നിട്ടുണ്ട്. അന്വേഷണം റിപ്പോര്‍ട്ട് നിര്‍ണായകമാകും.

ബലാത്കാര പരാതിയുമായി ബന്ധപ്പെട്ട് പ്രതിയെ നിരവധി തവണ ചൂഷണം ചെയ്തു. യുവതിയുടെ പരാതി പോലീസ് സ്റ്റേഷനില്‍ എത്തും മുമ്പായിരുന്നു ഇതെല്ലാം. ലക്ഷങ്ങള്‍ വാങ്ങിച്ചു. അതിന് ശേഷമാണ് പരാതി പോലീസിന് മുന്നിലെത്തിയത്. കൈക്കൂലിയ്ക്ക് വേണ്ടി അണിയറയില്‍ ചരടു വലികള്‍ നടത്തിയത് നിയമ രംഗത്തെ പ്രമുഖരും ഉണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് . ഇവര്‍ വഴിയായിരുന്നു കരുനീക്കങ്ങള്‍.

സ്വര്‍ണ്ണ കടക്കാരുടെ അസോസിയേഷന്‍ നേതാവ് കൂടിയായ പ്രതി. ഇതിനെ തുടര്‍ന്നാണ് അന്വേഷണം. അതിനിടെ ഈ ഉദ്യോഗസ്ഥന്റെ വിനോദയാത്രയും വിവാദത്തിലായി. സ്വകാര്യ കാറില്‍ അതീവ രഹസ്യമായി അടിച്ചു പൊളിക്കാന്‍ പോയെന്നാണ് ആരോപണം.

Tags:    

Similar News