ബോട്ടുമായി കടലിൽ മീൻ പിടിക്കാനിറങ്ങി; വീശിയടിച്ച കാറ്റിൽ 61-കാരൻ കുടുങ്ങിയത് 'പസഫിക്' സമുദ്രത്തിൽ; നടുക്കടലിൽ ഒറ്റപ്പെട്ടത് 95 ദിവസം; ഉപ്പുവെള്ളം കുടിച്ച് ദാഹമകറ്റി; കടൽ പക്ഷികളും കടലാമയെയും ഭക്ഷിച്ചു; ഇടയ്ക്ക് ആകാശത്ത് വിമാനങ്ങളെ കാണുന്നത് പ്രതീക്ഷ; ഒടുവിൽ ചെറു വെളിച്ചം കണ്ടപ്പോൾ വയോധികന് സംഭവിച്ചത്!

Update: 2025-03-16 14:20 GMT

ലിമ: ചെറുബോട്ടുമായി കടലിൽ മീൻ പിടിക്കാനിറങ്ങി ഒടുവിൽ 'പസഫിക്' സമുദ്രത്തിൽ ഒറ്റപ്പെട്ടുപോയ 61-കാരന്റെ അതിജീവനകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഒരു ബോട്ടുമെടുത്ത് സ്ഥിരം മീൻ പിടിക്കാൻ പോകുന്നതുപോലെ കടലിൽ പോയപ്പോൾ ആണ് മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹം കടലിൽ ഒറ്റപ്പെട്ടുപോയത്.

ആദ്യം വളരെ പരിഭ്രാന്തിയിൽ ആയിപോയ വയോധികൻ ഒടുവിൽ 95 ദിവസമാണ് നടുക്കടലിൽ അതിജീവിച്ചത്. ഇതിനിടെ കടൽപാറ്റയും പക്ഷികളും കടലാമയെയും ഭക്ഷിച്ചു വിശപ്പകറ്റി. അതുപോലെ ഇടയ്ക്ക് ആകാശത്ത് വിമാനങ്ങളെ കാണുന്നതും അദ്ദേഹത്തിന് പ്രതീക്ഷയായിരുന്നു. സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയുന്നത്.

ചെറുബോട്ടിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പസഫിക് സമുദ്രത്തിൽ കുടുങ്ങിയത് 95 ദിവസമാണ്‌. ഭക്ഷണവും വെള്ളവുമില്ലാതെ അവശനിലയിൽ ആയിപോയ വയോധികനെ കണ്ടെത്തിയത് 1094 കിലോമീറ്റർ അകലെ നിന്ന്. പെറുവിലാണ് സംഭവം നടന്നത്. പെറുവിലെ തെക്കൻ മേഖലയിലെ ചെറുപട്ടണമായ മാർകോനയിൽ നിന്ന് ഡിസംബർ 7നാണ് മാക്സിമോ നാപ എന്ന 61കാരൻ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. രണ്ട് ആഴ്ചത്തേക്കുള്ള സാധനങ്ങളുമായി ആണ് അദ്ദേഹം നാടുകടലിലേക്ക് യാത്ര തിരിച്ചത്.

പക്ഷെ മോശം കാലാവസ്ഥയിൽ ഇയാളുടെ ചെറുബോട്ട് പസഫിക് സമുദ്രത്തിൽ ഒറ്റപ്പെടുകയായിരുന്നു. കുടുംബവും പെറുവിലെ അധികൃതരും ചേർന്ന് ഇയാൾക്കായി നടത്തിയ തെരച്ചിലിൽ ബുധനാഴ്ചയാണ് ഇയാളെ കണ്ടെത്താൻ സാധിച്ചത്. ഇക്വഡോറിൽ നിന്നുള്ള ഫിഷിംഗ് പട്രോൾ സംഘമാണ് ഇയാളെ മാർകോനയിൽ നിന്ന് 1094 കിലോമീറ്റർ അകലെ നടുക്കടലിൽ നിന്നും കണ്ടെത്തിയത്. നിർജ്ജലീകരണം രൂക്ഷമായി അവശനിലയിലായിരുന്നു ഇയാളുണ്ടായിരുന്നത്. മരിക്കരുതെന്ന് അതിയായ ആഗ്രഹം ഉണ്ടയിരുന്നു. അതിനാൽ കയ്യിൽ കിട്ടിയതെല്ലാം കഴിച്ചുവെന്നാണ് ഇയാൾ പട്രോളിംഗ് സംഘത്തോട് വിശദമാക്കിയിട്ടുള്ളത്.

കടൽപ്പാറ്റകൾ, പക്ഷികൾ, കടലാമകൾ എന്നിവയെല്ലാം കഴിച്ചാണ് ഇയാൾ 95 ദിവസം കടലിൽ കഴിഞ്ഞത്. ഇടയ്ക്ക് മഴ ലഭിച്ച സമയത്ത് മഴ വെള്ളം ശേഖരിച്ചിരുന്നെങ്കിലും ഇത് പോരാതെ വരികയായിരുന്നുവെന്നും ഇയാൾ പ്രതികരിച്ചതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 15 ദിവസങ്ങളോളം ഒന്നും കഴിക്കാതെ അതീവ അവശ നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചിട്ടുള്ളത്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ഇയാളെ അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്.

Tags:    

Similar News