പൈലറ്റ് ഷിഫ്റ്റ് അനുസരിച്ച് ജോലിക്കെത്തി; യുഎസ് റൺവേയിൽ നിന്നും ഷാങ്ഹായ് ലക്ഷ്യമാക്കി വിമാനം കുതിച്ചുയർന്നു; പസഫിക് കടലിന്റെ ഭംഗി ആസ്വദിച്ച് യാത്ര ചെയ്യവേ; ഓഫീസറുടെ നെഞ്ച് ഒന്ന് പതറി; ബാഗ് തപ്പിയപ്പോൾ വൻ അബദ്ധം; വേഗം..തിരിച്ച് പറക്കെന്ന് മറുപടി; തലയിൽ കൈവച്ച് യാത്രക്കാർ

Update: 2025-03-25 15:36 GMT

വാഷിംഗ്‌ടൺ: വിമാനയാത്രകൾ കുറച്ച് തലവേദന പിടിച്ച പരിപാടി തന്നെയാണ്. ഒരു ലോങ്ങ് ഫ്ലൈറ്റ് കൂടി ആണെങ്കിൽ പിന്നെ പറയണ്ട വിമാനത്തിനുള്ളിൽ ഇരുന്ന് മുഷിയും. അതുപോലെ യാത്രക്കാർ ചെയ്യുന്ന മണ്ടത്തരങ്ങളും ചിലപ്പോൾ ക്യാബിൻ ക്രൂവോ പൈലറ്റുമാരോ ചെയ്യുന്ന അശ്രദ്ധ മൂലവും വിമാന യാത്രകളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നടന്നത്. ഷിഫ്റ്റ് അനുസരിച്ച് ജോലിക്കെത്തിയ പൈലറ്റിന് പറ്റിയ അബദ്ധത്തിൽ വിമാനം ആറ് മണിക്കൂർ ആണ് വൈകിയത്.

യുഎസ് റൺവേയിൽ നിന്നും ഷാങ്ഹായ് ലക്ഷ്യമാക്കി വിമാനം കുതിച്ചുയർന്ന്.ശേഷം പസഫിക് കടലിന് മുകളിൽ എത്തിയപ്പോൾ ആണ് പൈലറ്റ് തന്റെ പാസ്‌പോർട്ട് എടുക്കാത്ത കാര്യം ഓർത്തത്. ഉടനെ തന്നെ വിമാനം തിരിച്ച് പറക്കുകയായിരുന്നു. 257 യാത്രക്കാരും 13 ജീവനക്കാരുമായി വിമാനം ആകാശത്തേക്ക് പറന്നുയര്‍ന്ന ശേഷമായിരുന്നു. പൈലറ്റ് മറന്ന് വച്ചതാകട്ടെ അദ്ദേഹത്തിന്‍റെ സ്വന്തം പാസ്പോര്‍ട്ടും എന്ന് മനസിലായത്. പിന്നെ വിമാനത്തിന് തിരിച്ച് പറക്കുക അല്ലാതെ വേറെ വഴിയില്ലായിരുന്നു.

ലോസ് ആഞ്ജലീസില്‍ നിന്നും ചൈനയിലെ ഷാങ്ഹായിലേക്ക് സർവ്വീസ് നടത്തുന്ന യുണൈറ്റഡ് ഏയർലൈന്‍റെ പൈലറ്റുമാരിലൊരാളാണ് തന്‍റെ പാസ്പോർട്ട് എയർപോര്‍ട്ടില്‍ തന്നെ മറന്ന് വച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം ഷാങ്ഹായി ലക്ഷ്യമാക്കി ലോസ് ആഞ്ജലീസില്‍ നിന്നും പറന്നുയര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് പൈലറ്റിന്‍റെ പാസ്പോര്‍ട്ട് കൈയിലില്ലെന്ന് വ്യക്തമാകുന്നത്. ഈ സമയം വിമാനം പസഫിക് കടലിന് മുകളിലൂടെ പറക്കുകയായിരുന്നു. വിമാനം തിരിച്ചിറക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. തുടര്‍ന്ന് വിമാനം സാന്‍ഫ്രാന്‍സിസ്കോയിൽ തന്നെ ലാൻഡ് ചെയ്യുകയായിരുന്നു.

പാസ്പോര്‍ട്ടില്ലാതെ പൈലറ്റിന് യാത്ര ചെയ്യാന്‍ കഴിയാത്തതിലനാല്‍ രാത്രി ഒമ്പത് മണിയോടെ പുതിയ ക്രുവുമായി വിമാനം ഷാങ്ഹായിലേക്ക് പറക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനം ഏതാണ്ട് ആറ് മണിക്കൂറോളം വൈകിയാണ് ഷാങ്ഹായില്‍ ലാന്‍റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഭക്ഷണ വൌച്ചറുകളും നഷ്ടപരിഹാരവും നല്‍കിയെന്നും വിമാനക്കമ്പനി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം എയർ ഏഷ്യ വിമാനത്തിനുള്ളിൽ ഒരു യാത്രക്കാരന്റെ ഫോണിന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചിരുന്നു. ഉടനെ ഉള്ളിൽ മുഴുവൻ പുക ഉയർന്നു യാത്രക്കാരെല്ലാം പരിഭ്രാന്തിയിൽ ആവുകയും ചെയ്തു. തുടർന്ന് വിമാനം എമർജൻസി ലാൻഡിംഗ് നടത്തുകയും ചെയ്തിരുന്നു.ഇതിനിടെ, വേറെ ഒരു സംഭവത്തിൽ എയർ ഫ്രാൻസ് വിമാനത്തിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരന്റെ ഫോൺ കൈയിൽ നിന്ന് വഴുതി നേരെ എയർ വെന്റിൽ പോയതിനെ തുടർന്ന് ആകാശത്ത് രണ്ടുമണിക്കൂർ യാത്ര ചെയ്ത വിമാനം തിരിച്ച് പാരിസിലേക്ക് തന്നെ പറന്നതും വാർത്ത ആയിരന്നു.

Tags:    

Similar News