റോമിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം നടത്തുന്ന ഒരു കന്യാസ്ത്രീ; ആ യാത്ര 1200 മൈല്‍ ദൂരം താണ്ടി താന്‍ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും തിരഞ്ഞെടുക്കപ്പെട്ട ഒരു പുതിയ മാര്‍പ്പാപ്പ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍

Update: 2025-05-01 08:57 GMT

റോമിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം നടത്തുന്ന ഒരു കന്യാസ്ത്രീയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 1200 മൈല്‍ ദൂരം താണ്ടിയാണ് ഇവര്‍ റോമില്‍ എത്തുന്നത്. താന്‍ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും തിരഞ്ഞെടുക്കപ്പെട്ട ഒരു പുതിയ മാര്‍പ്പാപ്പ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നോട്ടിംഗ്ഹാംഷെയറിലെ ന്യൂവാര്‍ക്കില്‍ നിന്നുള്ള സിസ്റ്റര്‍ എലിസബത്ത് കാര്‍ മാര്‍ച്ച് 6 ന് വിയ ഫ്രാന്‍സിജീനയിലൂടെയാണ് നടത്തം ആരംഭിച്ചത്. ഇപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലോസാനിലാണ് ഇവര്‍ എത്തിയിട്ടുള്ളത്. ജൂലൈ 16 നാണ് ഇവര്‍ ഇറ്റാലിയുടെ തലസ്ഥാനത്ത് റോമില്‍ എത്തുന്നത്.

മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ താന്‍ ഏറെ മു്ന്നിലാണ് എന്നാണ് അവര്‍ പറയുന്നത്. അടുത്ത ആഴ്ചയാണ് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിന് വത്തിക്കാനില്‍ കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവ് ചേരുന്നത്. പുതിയ മാര്‍പ്പാപ്പ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പാരമ്പര്യത്തെ മാനിക്കുമെന്നാണ് സിസ്റ്റര്‍ എലിസബത്ത് കാര്‍ പ്രതീക്ഷിക്കുന്നത്. ചാരിറ്റിക്ക് വേണ്ട്ി ഇവര്‍ പല പ്രവര്‍ത്തനങ്ങളും നടത്തുകയാണ്. ഭവനരഹിതരായ യുവാക്കള്‍ക്ക് ഇവര്‍ ഈ പണം ഉപയോഗിച്ച് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌ക്കാര ചടങ്ങുകളുടെ ദൃശ്യങ്ങള്‍ താന്‍ കണ്ടതായും ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതില്‍ സന്തോഷം ഉണ്ടെന്നും അവര്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍്പപാപ്പ കാരുണ്യത്തിന്റെ ശാശ്വത പാരമ്പര്യം അവശേഷിപ്പിച്ച് കൊണ്ടാണ് അദ്ദേഹം വിടവാങ്ങിയതെന്നും എലിസബത്ത് കാര്‍ അഭിപ്രായപ്പെട്ടു. ഫ്രാന്‍സിസ് എന്ന പേര് തെരഞ്ഞെടുത്തത് തന്നെ ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ സ്നേഹം കൊണ്ടാണെന്നും അവര്‍ പറയുന്നു.

സ്വിറ്റ്സര്‍ലന്‍ഡിലെ പര്‍വ്വതനിരകളിലൂടെയാണ് സിസ്റ്റര്‍ എലിസബത്ത് കാര്‍ റോമിലേക്ക് സഞ്ചരിക്കുന്നത്. യാത്രയില്‍ ഉണ്ടായ കഠിനമായ അനുഭവങ്ങള്‍ തന്നെ ആത്മീയമായി ഏറെ സഹായിച്ചു എന്നാണ് എലിസബത്ത് കാര്‍ പറയുന്നത്. തുടര്‍ച്ചയായി നടന്നത് കാരണം കാലില്‍ നീര് ഉണ്ടെങ്കിലും അതൊന്നും അതൊന്നും വകവെയ്ക്കാതെയാണ് അവര്‍ നടന്ന് നീങ്ങുന്നത്.

ഓരോ ദിവസവും തനിക്ക് ഇതൊരു ദൈവകൃപയായിട്ടാണ് അനുഭവപ്പെടുന്നത് എന്നാണ് എലിസബത്ത് കാര്‍ പറയുന്നത്. സമയത്തിന് തന്നെ റോമില്‍ എത്തും എന്നാണ് താന്‍ തന്നോട് തന്നെ പറയുന്നതെന്നാണ് കന്യാസ്ത്രീ വെളിപ്പെടുത്തുന്നത്.

Similar News