'ആ നിലവിളി ശബ്ദമിടു...'; ഷർട്ടിന്മേൽ ഷർട്ടിട്ട് ചെറുക്കന്റെ സ്റ്റൈലിഷ് നടത്തം; കൂടെ നല്ല അടിപൊളി പാട്ടും; പൊടുന്നനെ ഇട്ടിരുന്ന പാന്‍റിൽ തീആളിപ്പടർന്നു; എല്ലാം ഊരിയെറിഞ്ഞ് കണ്ടം വഴി ഓടി; സത്യാവസ്ഥ അറിഞ്ഞപ്പോൾ ചിരിപ്പടർന്നു; എന്റെ..പൊന്നളിയാ നിനക്ക് വയ്യേയെന്ന് കമെന്റുകൾ!

Update: 2025-05-05 12:35 GMT

ലോകത്ത് സമൂഹ മാധ്യമങ്ങളുടെ വരവോടു കൂടി യുവ തലമുറകൾക്ക് എങ്ങനെയെങ്കിലും വൈറലാകണം എന്ന ഒറ്റ മൈൻഡ് മാത്രമേ ഉള്ളു. ഇൻസ്റ്റാഗ്രാമിലെ റീൽസിൽ തിളങ്ങാൻ അവർ ഏത് അറ്റം വരെയും പോകും. സ്വന്തം ജീവന്‍ പണയം വച്ചായാലും അവർ റീൽസ് എടുക്കാൻ മുതിരുന്നു. ഇതിന്റെയെല്ലാം പ്രധാന ഉദ്ദേശം റീൽസിൽ തിളങ്ങി നാലാൾ അറിയുക എന്നത് തന്നെയാണ്.അതുപോലെ പെൺകുട്ടികളായ ഫാൻസുകാരെ സന്തോഷിപ്പിക്കുകയും വേണം.

അങ്ങനെ ഒരു സ്റ്റൈലിഷ് പയ്യന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇട്ടിരിന്ന പാന്‍റിന് തീ കൊടുത്ത് പാട്ടുംപാടി നടന്നതാണ് സംഭവം. പിന്നാലെ എല്ലാം അവസാനിച്ചപ്പോൾ കളി കാര്യമായി. വീഡിയോയ്ക്ക് താഴെ രസകരമായ കമെന്റുകളാണ് വന്നിരിക്കുന്നത്.

നല്ല തീപ്പൊരി പാട്ടാണ് യുവാവ് പാടുന്നത്. കുറച്ച് കളറാക്കാന്‍ തീ കൂടിയുണ്ടെങ്കില്‍ നല്ലതാണെന്ന് കരുതി ഇയാള്‍ ഇട്ടിരുന്ന പാന്റ് കത്തിച്ചു. കത്തിയെരിയുന്ന പാന്‍റുമിട്ട് സ്ലോ മോഷനില്‍ ആത്മവിശ്വാസം തുളുമ്പുന്ന കണ്ണുകളും നടത്തവുമൊക്കെയായി റീലിന്‍റെ ഷൂട്ട് തുടങ്ങി. പക്ഷേ സെക്കന്‍റുകള്‍ക്കുള്ളില്‍ ആത്മവിശ്വാസമൊക്കെ പമ്പ കടന്നു, തീ പിടിച്ച് മരിക്കാതിരിക്കാന്‍ ഇട്ടിരുന്ന പാന്‍റൂരിയെറിഞ്ഞ് റീല്‍ താരം ഓടി. ക്യാമറമാന്‍ ഓടാതിരുന്നത് കൊണ്ട് അതിന്‍റെ വിഡിയോ മുഴുവനായി തന്നെ കിട്ടി.

രസകരമായ കമന്‍റുകളാണ് വിഡിയോയുടെ താഴെ വന്നുനിറയുന്നത്. ‘കണ്‍സെപ്റ്റ് ഒക്കെ കൊള്ളാം, പക്ഷേ പ്രൊഫഷണല്‍സിനെ വച്ച് ചെയ്താല്‍ മതിയാരുന്നു’, ‘ഫയര്‍ഫോഴ്സിനെ അടുത്തുനിര്‍ത്തി ഷൂട്ട് ചെയ്യാമായിരുന്നില്ല’ തുടങ്ങിയ കമന്‍റുകളാണ് വരുന്നത്. ‘ഇതിനൊക്കെയല്ല എ.ഐ ഉള്ളത്. അതൊക്കെ ഉപയോഗിക്കൂ’ എന്ന് ഉപദേശിക്കുന്നവരുമുണ്ട്. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

https://www.instagram.com/p/DJDCkheR4bz/?utm_source=ig_embed&utm_campaign=embed_video_watch_again

Tags:    

Similar News