ചിക്കന്‍ ഗുനിയ ആഞ്ഞടിച്ച ആ നശിച്ച വര്‍ഷങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?ആ വൃത്തികെട്ട രോഗം ലോകത്തെ ഭയപ്പെടുത്തുന്നു; ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമൊക്കെ യാത്ര ചെയ്തവരിലൂടെ യൂറോപ്പിലേക്കും പടര്‍ന്നു; ശരീരം തളര്‍ത്തുന്ന രോഗത്തെ ഭയന്ന് രാജ്യങ്ങള്‍

Update: 2025-08-07 04:40 GMT

ലണ്ടന്‍: ചിക്കുന്‍ ഗുനിയ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ നട്ടംതിരിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു. ശരീരത്തെ തളര്‍ത്തുന്ന ഈ രോഗം നിരവധി പേരുടെ ജീവഹാനിക്ക് പോലും കാരണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറ്തതു വരുന്ന വാര്‍ത്ത ഇപ്പോള്‍ ഈ രോഗം യൂറോപ്പിലേക്കും പടരുന്നു എന്നതാണ്. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമൊക്കെ യാത്ര ചെയ്തവരിലൂടെയാണ് രോഗം യൂറോപ്പിലേക്കും പടര്‍ന്നത്.

ഇവിടെയുള്ളചില വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഈ രോഗം പടര്‍ന്ന് പിടിക്കുകയാണ്. അപൂര്‍വ്വമായി മാരകമാണെങ്കിലും, ചിക്കുന്‍ഗുനിയ വൈറസ് അവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും വിട്ടുമാറാത്ത വൈകല്യത്തിലേക്ക് നയിക്കുകയും ചെയ്യും. ലോകമെമ്പാടും ചിക്കുന്‍ഗുനിയ കേസുകള്‍ പടര്‍ന്നുപിടിച്ചതിനാല്‍ കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന അടിയന്തര നടപടിയെടുക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ചൈനയില്‍് 10,000 ചിക്കുന്‍ഗുനിയ കേസുകള്‍ ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതില്‍ 7,000 പേര്‍ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലെ തെക്കന്‍ നഗരമായ ഫോഷനില്‍ താമസിക്കുന്നവരാണ്. എന്നാല്‍ ഇതു വരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2025 ന്റെ തുടക്കത്തിലാണ് രോഗം വന്‍തതോതില്‍ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളായ ലാ റീയൂണിയന്‍, മയോട്ട്, മൗറീഷ്യസ് എന്നിവിടങ്ങളില്‍ രോഗം പടരുകയായിരുന്നു. ഈ ദ്വീപുകളെല്ലാം തന്നെ വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളാണ്. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആഗോളതലത്തില്‍ ഇതുവരെ 16 രാജ്യങ്ങളിലായി 250,000 കേസുകളും 90 അനുബന്ധ മരണങ്ങളും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ യുകെയില്‍ വൈറസ് പിടിപെടാനുള്ള സാധ്യതയില്ല. എന്നാല്‍ തെക്കന്‍ യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ ഇത് എത്തിയേക്കും. രോഗബാധിതരായ കൊതുക് കടിക്കുന്നതിലൂടെയാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. പക്ഷേ ഇത് വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. യൂറോപ്പിലെ ബീച്ചുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് അണുബാധ തടയാന്‍ സ്വീകരിക്കാവുന്ന മുന്‍കരുതല്‍ നടപടികള്‍ നിരവധി വിദഗ്ധര്‍ പങ്കുവെച്ചിട്ടുണ്ട്.

Tags:    

Similar News