അകാലത്തില്‍ അന്തരിച്ച ജിപ്‌സി ബിസിനെസ്സ്‌കാരനെ അടക്കുന്നത് കോടികള്‍ വിലയുള്ള സ്വര്‍ണ ശവപ്പെട്ടിയില്‍; അനേകം സ്ഥലങ്ങളിലൂടെ അത്യാഢംബര ഘോഷയാത്രക്ക് ശേഷം സംസ്‌കാരം: ബ്രിട്ടണിലെ ഒരു വിചിത്രമായ സംസ്‌കാര ചടങ്ങിലെ കാഴ്ചകള്‍ ചര്‍ച്ചയാകുമ്പോള്‍

Update: 2025-08-23 01:16 GMT

ലണ്ടന്‍: നാടോടി വംശജനായ ഫ്രാങ്ക് തോംസണ്‍ എന്ന ബിസിനസ്സുകാരന്‍ ഇക്കഴിഞ്ഞ ജൂലായ് 2 ന് തന്റെ അറുപത്തി ഒന്‍പതാം വയസ്സില്‍, നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് മരണമടയുമ്പോള്‍ അത് തികച്ചും സാധാരണമായ മറ്റൊരു മരണം മാത്രമായിരുന്നു. എന്നാല്‍ ആ മൃതദേഹം സംസ്‌കരിച്ച വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് അദ്ഭുതപ്പെടുന്നത്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിച്ച ശവപ്പെട്ടിയില്‍ ആയിരുന്നു മൃതദേഹം അടക്കം ചെയ്തത്. തെക്കന്‍ ലണ്ടനിലെ സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതിനു മുന്‍പായി നോട്ടിംഗ്ഹാമിലെയും മാഞ്ചസ്റ്ററിലെയും പലയിടങ്ങളിലേക്കും ഈ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോവുകയും ചെയ്തു.

അതുകൊണ്ടും അവസാനിക്കുന്നില്ല ഈ നാടോടി മന്നന്റെ മരണ വിശേഷം. ഇയാളെ അടക്കം ചെയ്തിരിക്കുന്നിടത്ത് ഒരു വലിയ മാര്‍ബിള്‍ സ്മാരകം പണിതുയര്‍ത്താനാണ് ഇയാളുടെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. ഈ സ്മാരകത്തിന്റെ പണി പൂര്‍ത്തിയാകാന്‍ ഏകദേശം ഒരു വര്‍ഷം സമയമെടുക്കും എന്നാണ് കരുതുന്നത്. തോംസണ്‍ന്റെ മകന്‍ വിദേശത്തു നിന്നാണ് സ്വര്‍ണ്ണത്തിന്റെ ശവപ്പെട്ടി വരുത്തിയത്. ഓര്‍ഡര്‍ ചെയ്തതിന് ശേഷം അത് എത്താന്‍ ആഴ്ചകള്‍ എടുത്തു. അതിനാലാണ് ശവസംസ്‌കാര ചടങ്ങുകള്‍ വൈകിയത്. മരണമടഞ്ഞ് ഏകദേശം ഒരു മാസത്തിനു ശേഷമായിരുന്നു മൃതദേഹം അടക്കം ചെയ്തത്.

വളരെ നല്ലവരായ ചില ജിപ്സി നാടോടികള്‍ ഉണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതിനാണ് ഇത്രയും ആര്‍ഭാടമായ ശവസംസ്‌കാരം നടത്തിയതെന്ന് തോംസന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. ഒരു സൂത്രശാലിയായ ബിസിനസ്സുകാരനായിരുന്നില്ല തോംസണെന്നും, മറിച്ച് നല്ലൊരു മനുഷ്യനായിരുന്നു അയാളെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഒരു വലിയ നാടോടി പശ്ചാത്തലമുള്ള കുടുംബമാണ് തോംസന്റെത്. യഥാര്‍ത്ഥത്തില്‍ അയാള്‍ ആ കുടുംബത്തിലെ കാരണവര്‍ ആയിരുന്നു.

നിരവധി ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇയാളുടെ മൃതദേഹം വിലാപയാത്രയായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ചത്. ഇയാള്‍ വ്യാപാരം ചെയ്തിരുന്ന നിരവധി സ്ഥലങ്ങള്‍ക്ക് പുറമെ, ഇയാളുടെ കുടുംബാംഗങ്ങളെ അടക്കം ചെയ്തിട്ടുള്ള വിവിധ സെമിത്തേരികളും വിലാപയാത്ര സന്ദര്‍ശിച്ചു. സ്വന്തം സമൂഹത്തിലെ നിരവധി പേര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായ വ്യക്തിയാണ് തോംസണ്‍. അവരെ വ്യാപാരത്തിലേക്ക് നയിക്കാനും, നല്ല കുടുംബമായി ജീവിക്കാന്‍ പ്രചോദനമായതും ഇയാളുടെ ജീവിതമായിരുന്നു






 


Tags:    

Similar News