ഗാസ യുദ്ധം: അക്രമങ്ങള്‍ കുറഞ്ഞാലും ഇസ്രായേലിലെ പ്രവര്‍ത്തനം പുനരാരംഭിക്കില്ലെന്ന പ്രഖ്യാപനവുമായി ഐറിഷ് വിമാനക്കമ്പനി; വെറുതെ മെനക്കേടാനില്ലെന്ന് പ്രഖ്യാപിച്ച് റയാനെയര്‍

Update: 2025-09-13 05:15 GMT

ഡബ്ലിന്‍: ഗാസ യുദ്ധവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ കുറഞ്ഞാലും ഇസ്രായേലിലെ പ്രവര്‍ത്തനം പുനരാരംഭിക്കില്ലെന്ന പ്രഖ്യാപനവുമായി പ്രമുഖ ഐറിഷ് വിമാനക്കമ്പനിയായ റയാനെയര്‍. ഡബ്ലിനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് മൈക്കല്‍ ഒ'ലിയറി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രയേയിലെ വ്യോമയാന അധികൃതര്‍ നികന്തരമാിയ പല കുഴപ്പങ്ങളും സൃഷ്ടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

അത് കൊണ്ട് തന്നെ നിലവിലെ പ്രശ്നങ്ങള്‍ കുറഞ്ഞാലും ഇസ്രയേലിലേക്ക് ഇനിയില്ല എന്ന് റെയാനയര്‍ തീരുമാനിച്ചത്. വെറുതേ മെനക്കെടേണ്ട കാര്യമില്ല എന്നാണ് തങ്ങള്‍ ചിന്തിക്കുന്നത് എന്നും ഒ ലിയറി വ്യക്തമാക്കി. ഈ വര്‍ഷം ഒക്ടോബര്‍ 25 വരെ ഇസ്രായേലിലേക്ക് സര്‍വ്വീസ് നടത്തേണ്ടതില്ല എന്നാണ് റെയാനെയര്‍ തീരുമാനിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേയ്‌സ്, ഈസിജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളും മേഖലയിലെ സംഘര്‍ഷം കാരണം ഇസ്രയേലിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

എന്നാല്‍ ഇപ്പോള്‍, പ്രധാന ടെര്‍മിനല്‍ ഉപയോഗിക്കുന്നതിന് ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കിയതിനാല്‍ റയാനെയര്‍ എന്നെന്നേക്കുമായി രാജ്യത്ത് നിന്ന് മാറിയേക്കാമെന്നാണ് ഒ'ലിയറി പറയുന്നത്. അതേസമയം സുരക്ഷാ കാരണങ്ങളാല്‍ കുറഞ്ഞ നിരക്കുള്ള ടെര്‍മിനല്‍ അടച്ചിട്ടിരിക്കുകയാണ്. ഇസ്രായേലികള്‍ ഒത്തുചേര്‍ന്ന് തങ്ങളെ കുഴപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ യൂറോപ്പിലെ മറ്റെവിടെയെങ്കിലും കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പോളണ്ടിലെ നിരവധി വിമാനത്താവളങ്ങള്‍ ബുധനാഴ്ച താല്‍ക്കാലികമായി അടച്ചുപൂട്ടിയതിരുന്നു. റഷ്യ

പോളണ്ടിലേക്കയച്ച ഡ്രോണുകള്‍ പോളിഷ് സൈന്യം വെടിവെച്ചിട്ട പശ്ചാത്തലത്തിലാണ് ഈ സംഭവം നടക്കുന്നത്. റയാനെയര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ എയര്‍ലൈനുകളുടെ സര്‍വ്വീസുകള്‍ക്ക് ഇതിനെ തുടര്‍ന്ന് കാലതാമസം നേരിട്ടിരുന്നു. 60 ശതമാനം വിമാനങ്ങള്‍ മാത്രമേ കൃത്യസമയത്ത് എത്തിയിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. റഷ്യ-യുക്രൈന്‍ യുദ്ധവും വരും ദിവസങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വ്യോമയാന മേഖലയെ ദോഷകരമായി ബാധിക്കാനാണ് സാധ്യത.

Tags:    

Similar News