വ്യഭിചാരക്കുറ്റം ചുമത്തി സ്ത്രീയെ പരസ്യമായി ചൂരല്‍ കൊണ്ട് അടിച്ചു; കാണാന്‍ തടിച്ചു കൂടിയത് വലിയ ജനക്കൂട്ടം; അതിവിചിത്ര ശിക്ഷയുടെ കഥ

Update: 2025-09-23 04:29 GMT

ന്തോനേഷ്യയില്‍ വ്യഭിചാരക്കുറ്റം ചുമത്തി സ്ത്രീയെ പരസ്യമായി ചൂരല്‍ കൊണ്ട് അടിച്ചു. ആഷെ പ്രവിശ്യയില്‍ ആണ് സംഭവം നടന്നത്. ശരിയത്ത് നിയമം ലംഘിച്ചു എന്നാരോപിച്ചാണ് ഇത്തരത്തില്‍ ശിക്ഷ നടപ്പിലാക്കിയത്. ബന്ദ ആച്ചെ സിയാരിയ കോടതിയില്‍ ഹാജരാക്കിയ ഒമ്പത് പേരില്‍ ഒരാളായിരുന്നു ഇവര്‍.

വിവിധ കുറ്റങ്ങള്‍ക്ക് ജഡ്ജിമാര്‍ 10 മുതല്‍ 100 ചാട്ടവാറടി വരെ ശിക്ഷയാണ് വിധിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രങ്ങളില്‍ മുഖംമൂടി ധരിച്ച ആരാച്ചാര്‍ ഇയാള്‍ അല്‍ഗോജോ എന്നറിയപ്പെടുന്ന ശരിയ പോലീസിലെ അംഗമാണ് ചൂരല്‍ വടികൊണ്ട് ആവര്‍ത്തിച്ച് അവളെ അടിക്കുമ്പോള്‍ സ്ത്രീ മുട്ടുകുത്തി നില്‍ക്കുന്നത് കാണാം. വലിയ ജനക്കൂട്ടമാണ് ഇത് കാണാനായി തടിച്ചുകൂടിയത്. ആയുധധാരികളായ ഉദ്യോഗസ്ഥരെ കാവല്‍ നിര്‍്ത്തിയാണ് ഇവിടെ ശിക്ഷ നടപ്പിലാക്കുന്നത്.

എന്നാല്‍ ആ സ്ത്രീയെ ഇത്രയും ക്രൂരമായി ആക്രമിക്കുന്നത് കാണുന്ന ചിലര്‍ വിഷമത്തോടെ മുഖം ചുളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പതിറ്റാണ്ടുകളുടെ സംഘര്‍ഷത്തിനുശേഷം 2005-ല്‍ ഒരു സമാധാന കരാറിനുശേഷം പ്രത്യേക സ്വയംഭരണ ഉടമ്പടി പ്രകാരം അനുവദിച്ച ശരിയത്ത് നിയമം നടപ്പിലാക്കുന്ന ഇന്തോനേഷ്യയിലെ ഏക പ്രവിശ്യയാണ് ആഷെ. പ്രവിശ്യ 2014-ല്‍ ഇസ്ലാമിക ക്രിമിനല്‍ കോഡ് ബൈലോ അംഗീകരിക്കുകയും 2015-ല്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു.

ഈ നിയമ പ്രകാരം, വ്യഭിചാരം, വിവാഹത്തിനു മുമ്പുള്ള ലൈംഗികത, സ്വവര്‍ഗ ബന്ധങ്ങള്‍, ചൂതാട്ടം, മദ്യപാനം തുടങ്ങിയ പ്രവൃത്തികള്‍ കുറ്റകരമാക്കുകയും പരസ്യമായി ചൂരല്‍ ശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്യാം. കഴിഞ്ഞ മാസം, സ്വവര്‍ഗ ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പുരുഷന്മാരെ ഒരു ടോയ്‌ലറ്റില്‍ ഒരുമിച്ച് പിടികൂടിയ ശേഷം പരസ്യമായി ചൂരല്‍ കൊണ്ട്് അടിക്കുകയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ആദ്യം ഇവര്‍ക്ക് 80 ചാട്ടവാറടിയാണ് വിധിച്ചത്. പിന്നീട് കസ്റ്റഡിയില്‍ ചെലവഴിച്ച ദീര്‍ഘമായ സമയം കണക്കിലെടുത്ത് ശിക്ഷ നാല് ചാട്ടവാറടിയായി കുറച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍, 18 ഉം 24 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടതിന് ചൂരല്‍ അടിയാണ് ശിക്ഷയായി നല്‍കിയത്. അടിക്കുന്നതിനെടെ ഒരാള്‍ കുഴഞ്ഞുവീണിരുന്നു. ചാട്ടവാറടി കഴിഞ്ഞതിന് ശേഷം അവരെ ചുമന്നുകൊണ്ടുപോകേണ്ടിവന്നു. പള്ളികള്‍ക്ക് പുറത്തോ സമൂഹ ചത്വരങ്ങളിലോ ആണ് പലപ്പോഴും ഇത്തരം ശിക്ഷാവിധികള്‍ നടപ്പിലാക്കാറുള്ളത്. ജനക്കൂട്ടം നടപടി വീക്ഷിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ട്.

പുതിയ നിയമം നിലവില്‍ വന്നതിന് ശേഷം ആഷേയില്‍ എല്ലാ വര്‍ഷവും നൂറുകണക്കിന് ആളുകളെ ചാട്ടവാറടിക്ക് വിധേയരാക്കുന്നുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ഈ രീതിയെ പല തവണ അപലപിച്ചിരുന്നു. ഇത് ഇന്തോനേഷ്യയുടെ ഭരണഘടന ലംഘിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News