ട്രാന്‍സ്ലേറ്റര്‍മാര്‍.. ചരിത്രകാരന്മാര്‍.. കണക്ക് പഠിപ്പിക്കലുകാര്‍.. ജേണലിസ്റ്റുകള്‍...എഴുത്തുകാര്‍..വെബ് ഡെവലപ്പേഴ്‌സ്.... നിര്‍മിത ബുദ്ധി ഇല്ലാതാക്കുന്നത് അനേകം തൊഴിലുകള്‍; ഈ നാല്‍പ്പത് തൊഴില്‍ ചെയ്യുന്നവര്‍ ഇപ്പോള്‍ തന്നെ തൊഴില്‍ രഹിതര്‍
ലണ്ടന്‍: നിര്‍മിത ബുദ്ധി തൊഴില്‍ മേഖലയെ മാറ്റിമറിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 40 തരം ജോലികള്‍ക്ക് ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ മനുഷ്യന്റെ സ്ഥാനത്ത് നിര്‍മിത ബുദ്ധി (അക) ഉപയോഗിക്കാന്‍ തുടങ്ങിയതോടെ, തൊഴില്‍ മേഖലയില്‍ വലിയ ആശങ്കകള്‍ ഉയരുന്നു. സമീപകാല പഠനങ്ങള്‍ അനുസരിച്ച്, ലോകമെമ്പാടുമുള്ള 40-ഓളം തരം ജോലികള്‍ക്ക് നിര്‍മിത ബുദ്ധി വലിയ ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് നിലവിലുള്ള തൊഴിലവസരങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സജീവമാണ്.
38 വയസ്സുകാരനായ എഴുത്തുകാരന്‍ ജോ ടേണറുടെ അനുഭവം ഈ ഭീഷണിയുടെ നേര്‍ച്ചിത്രമാണ്. ചാറ്റ്ബോട്ടുകളുടെ വരവോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തന്റെ 70% ക്ലയിന്റുകളെയും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ഒരു ഫ്രീലാന്‍സറായി ആറ് അക്ക വരുമാനം നേടിയിരുന്ന ടേണര്‍ക്ക് ഇത് കടുത്ത തിരിച്ചടിയായി. 'ഇത്രയും കാലം ഹൃദയവും ആത്മാവും നല്‍കി ചെയ്ത ജോലിക്ക് പകരം ഒരു യന്ത്രം വന്നത് വിശ്വസിക്കാനാവുന്നില്ല,' അദ്ദേഹം പറയുന്നു. മൈക്രോസോഫ്റ്റ് ജൂലൈയില്‍ പുറത്തുവിട്ട ഒരു പഠനം അധികമാരും ശ്രദ്ധിക്കാതെ പോയിരുന്നു. 200,000 കോ-പൈലറ്റ് ചാറ്റ്ബോട്ട് സംഭാഷണങ്ങള്‍ വിശകലനം ചെയ്ത ഈ പഠനം, ടേണറുടെ ജോലിയുടെ 85% വരെ നിര്‍മിത ബുദ്ധിക്ക് ചെയ്യാന്‍ കഴിയുമെന്ന് വെളിപ്പെടുത്തി. ചരിത്രകാരന്മാരുടെയും കോഡര്‍മാരുടെയും 90% ജോലികളും, സെയില്‍സ്മാന്‍മാരുടെയും പത്രപ്രവര്‍ത്തകരുടെയും 80%, ഡിജെമാരുടെയും ഡാറ്റാ സയന്റിസ്റ്റുകളുടെയും 75%, കസ്റ്റമര്‍ സര്‍വീസ് അസിസ്റ്റന്റുമാരുടെ 72%, സാമ്പത്തിക ഉപദേഷ്ടാക്കളുടെ 69%, പ്രൊഡക്റ്റ് പ്രൊമോട്ടര്‍മാരുടെ 62% ജോലികളും നിര്‍മിത ബുദ്ധിക്ക് ചെയ്യാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിര്‍മിത ബുദ്ധി ജോലികള്‍ ഇല്ലാതാക്കുകയല്ല, മറിച്ച് അവയെ കൂടുതല്‍ ഉല്‍പ്പാദനക്ഷമമാക്കാന്‍ സഹായിക്കുകയാണെന്നാണ് മൈക്രോസോഫ്റ്റിലെ സീനിയര്‍ ഗവേഷകന്‍ കിരണ്‍ ടോംലിന്‍സണ്‍ പറയുന്നത്. എന്നാല്‍ ടേണറും മറ്റ് വിദഗ്ധരും ഈ വാദത്തെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഇത് നിര്‍മിത ബുദ്ധിയെ വിപണനം ചെയ്യാനുള്ള തന്ത്രം മാത്രമാണെന്ന് ടേണര്‍ ആരോപിച്ചു. നിര്‍മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ച തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും, ഭാവിയില്‍ മനുഷ്യന്റെ തൊഴിലിടങ്ങളെ എങ്ങനെ ഇത് സ്വാധീനിക്കുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
എഐ ബാധിക്കുന്ന തൊഴില്‍ ഏതെല്ലാം? പട്ടിക ചുവടെ