ഭര്‍ത്താവല്ലാത്തവനുമായി കിടക്ക പങ്കിട്ടു, കൂട്ടിന് മദ്യപാനവും; ഇന്തോനേഷ്യയില്‍ നാട്ടുകാര്‍ കാണ്‍കെ യുവതിക്ക് കിട്ടിയത് 140 ചൂരലടി! ഒടുവില്‍ ചോരവാര്‍ന്ന് ബോധരഹിതയായി വീണ യുവതിയെ കൊണ്ടുപോയത് സ്‌ട്രെച്ചറില്‍; ഇന്തോനേഷ്യയിലെ മതനിയമം ലോകത്തെ നടുക്കിയപ്പോള്‍

ഇന്തോനേഷ്യയില്‍ നാട്ടുകാര്‍ കാണ്‍കെ യുവതിക്ക് കിട്ടിയത് 140 ചൂരലടി!

Update: 2026-01-30 08:14 GMT

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വിവാഹേതര ലൈംഗിക ബന്ധത്തിനും മദ്യപിച്ചതിനും ഒരു സ്ത്രീക്ക് 140 ചൂരല്‍ തല്ലല്‍ ശിക്ഷ നടപ്പിലാക്കി. കഠിനമായ ശരിയത്ത് നിയമമുളള രാജ്യമാണ് ഇന്തോനേഷ്യ. ഈ സ്ത്രീയേയും അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സുഹൃത്തിനേയും പരസ്യമായി നാട്ടുകാരെ സാക്ഷിയാക്കിയാണ് ശിക്ഷ നടപ്പിലാക്കിയത്. തല്ലിന്റെ ആഘാതത്തില്‍ മര്‍ദ്ദനത്തിന് ഒടുവില്‍ സ്ത്രീ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് അവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആച്ചെ എന്ന മേഖലയിലാണ് ഈ സംഭവം നടന്നത്. അവിവാഹിതരായ ദമ്പതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം ഇവിടെ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. വിവാഹേതര ലൈംഗിക ബന്ധത്തിന് 100 ചാട്ടവാറടിയും മദ്യപിച്ചതിന് 40 ചാട്ടവാറടിയും ദമ്പതികള്‍ക്ക് ലഭിച്ചതായി ബന്ദ ആച്ചെയിലെ ശരിയ പോലീസ് മേധാവി മുഹമ്മദ് റിസാല്‍ പറഞ്ഞു. ഇപ്പോള്‍ പുറത്തു വന്ന ചിത്രങ്ങളില്‍ സ്ത്രീ മുട്ടുകുത്തി നില്‍ക്കുന്നതും മുഖംമൂടി ധരിച്ച ഒരാള്‍ ചൂരല്‍ കൊണ്ട് ആവര്‍ത്തിച്ച് അടിക്കുന്നതും കാണാം.

മറ്റൊരു ചിത്രത്തില്‍ അവര്‍ കണ്ണുനീര്‍ തുടയ്ക്കുന്നതും കാണാം. മര്‍ദനത്തെ തുടര്‍ന്ന് സ്ത്രീയെ സ്ട്രെച്ചറില്‍ കൊണ്ടുപോകുന്നതും, അവരുടെ പങ്കാളി വേദനയോടെ മുഖംമൂടി ധരിക്കുന്നതും ദൃശ്യങ്ങല്‍ കാണാം. 2001 ല്‍ ആച്ചെയ്ക്ക് പ്രത്യേക സ്വയംഭരണം നല്‍കിയതിന്

ശേഷമാണ് ഇവിടെ ശരിയത്ത് നിയമങ്ങള്‍ നടപ്പിലാക്കിയത്. നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷയാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഇസ്ലാമിക നിയമങ്ങള്‍ ലംഘിച്ചതിന് ചാട്ടവാറടി ലഭിച്ച ആറ് പേരില്‍ ഈ ദമ്പതികളും ഉള്‍പ്പെടുന്നു. ഇതില്‍ ഒരു ഷരിയ പോലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ സ്ത്രീ സുഹൃത്തും ഉള്‍പ്പെടുന്നു.

അടുത്തടുത്ത സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ പിടികൂടപ്പെട്ടത്. ഈ ദമ്പതികള്‍ക്ക് 23 തവണ വീതം അടി ലഭിച്ചു. നാടിന്റെ സല്‍പ്പേരിന് ഇവര്‍ കളങ്കം വരുത്തിയിരിക്കുന്നു എന്നാണ് പോലീസ് മേധാവി ചൂണ്ടിക്കാട്ടുന്നത്. ചൂതാട്ടം, മദ്യപാനം, സ്വവര്‍ഗ ലൈംഗികത, വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ ചൂരല്‍ തല്ല് നല്‍കുന്നതാണ് ഇവിടുത്തെ രീതി.

കഴിഞ്ഞ വര്‍ഷം, ലൈംഗിക ബന്ധത്തിന് ഷരിയ കോടതി രണ്ട് പുരുഷന്മാരെ 76 തവണ പരസ്യമായി ചാട്ടവാറടി നല്‍കി.

സെപ്റ്റംബറില്‍, വ്യഭിചാരക്കുറ്റത്തിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആച്ചെയില്‍ ഒരു സ്ത്രീയെ പരസ്യമായി ചൂരല്‍ കൊണ്ട് അടിച്ചു. അല്‍ഗോജോ എന്നറിയപ്പെടുന്ന ഷരിയ പോലീസ് അംഗമായ മുഖംമൂടി ധരിച്ച ഒരാള്‍ ചൂരല്‍ കൊണ്ട് അവളെ ആവര്‍ത്തിച്ച് അടിക്കുന്നതും ആ സ്ത്രീ മുട്ടുകുത്തി നില്‍ക്കുന്നതായും ഫോട്ടോകള്‍ പുറത്തുവന്നു.

വന്‍ പോലീസ് കാവലിലാണ് പരസ്യമായി ഇത്തരം ശിക്ഷകള്‍ നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, 18 ഉം 24 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ചൂരല്‍ ശിക്ഷയ്ക്ക് വിധേയരാക്കി. ഒരാള്‍ കുഴഞ്ഞുവീണു. ചാട്ടവാറടി അവസാനിപ്പിച്ചതിന് ശേഷം അവരെ ചുമന്നുകൊണ്ടുപോകേണ്ടിവന്നു. ഈ ശിക്ഷകളുടെ പൊതു സ്വഭാവം നാണക്കേട് വരുത്താനും വേദനിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്. പള്ളികള്‍ക്ക് പുറത്തോ ചത്വരങ്ങളിലോ പലപ്പോഴും ചൂരല്‍ പ്രഹരങ്ങള്‍ അരങ്ങേറാറുണ്ട്.

ജനക്കൂട്ടം പരിപാടി വീക്ഷിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു. മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് അപമാനം ക്രൂരതയ്ക്ക് ആക്കം കൂട്ടുകയും നിലനില്‍ക്കുന്ന മാനസിക നാശത്തിന് കാരണമാവുകയും ചെയ്യുന്നു എന്നാണ്. ഈ ആചാരം പ്രാബല്യത്തില്‍ വന്നതിനുശേഷം, ആച്ചെയില്‍ എല്ലാ വര്‍ഷവും നൂറുകണക്കിന് ആളുകളെ ചാട്ടവാറടിക്ക് വിധേയരാക്കുന്നുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ഈ ആചാരത്തെ ആവര്‍ത്തിച്ച് അപലപിച്ചിട്ടുണ്ട്, ഇത് ഇന്തോനേഷ്യയുടെ ഭരണഘടനയെയും അന്താരാഷ്ട്ര നിയമപ്രകാരമുള്ള അതിന്റെ ബാധ്യതകളെയും ലംഘിക്കുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

Tags:    

Similar News