എതിരാളികളുടെ ഡ്രോണുകളെയും മിസൈലുകളെയും ചാമ്പലാക്കാന്‍ ആകാശത്ത് ഇനി ഇന്ത്യയുടെ ലേസര്‍ കണ്ണ്! കുറഞ്ഞ ചെലവില്‍ ശത്രുവിനെ ചുട്ടുപഴുപ്പിക്കാന്‍ ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍! ലക്ഷ്യസ്ഥാനത്ത് നിമിഷങ്ങള്‍ക്കകം കൃത്യതയോടെ കുതിച്ചെത്തും; ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്ക് കരുത്തുകൂട്ടാന്‍ ഡിആര്‍ഡിഒയുടെ ഹൈ പവര്‍ ലേസര്‍ ആയുധം 'ദുര്‍ഗ'

Update: 2026-03-14 12:02 GMT

ന്യൂഡല്‍ഹി: ശത്രുരാജ്യങ്ങളുടെ ഡ്രോണ്‍ കൂട്ടങ്ങളെയും മിസൈലുകളെയും നിമിഷനേരം കൊണ്ട് ചാമ്പലാക്കാന്‍ ശേഷിയുള്ള ലേസര്‍ ആയുധങ്ങള്‍ ഇന്ത്യ സ്വന്തമാക്കുന്നു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) വികസിപ്പിച്ച 'ദുര്‍ഗ-II', 'എംകെ-2(എ)' എന്നീ ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ (DEW) സംവിധാനങ്ങള്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധത്തിന് പുതിയ കരുത്തേകും. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഈ സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയരുകയാണ്. പരമ്പരാഗത മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ അപേക്ഷിച്ച് ലേസര്‍ ആയുധങ്ങള്‍ക്ക് നിരവധി ഗുണങ്ങളുണ്ട്. ഒരു മിസൈല്‍ തൊടുക്കാന്‍ ലക്ഷക്കണക്കിന് രൂപ ചെലവാകുമ്പോള്‍, ലേസര്‍ ആയുധങ്ങള്‍ വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു തവണ ലേസര്‍ പ്രയോഗിക്കാന്‍ ഏതാനും ലിറ്റര്‍ ഇന്ധനത്തിന്റെ ചെലവ് മാത്രമേ വരുന്നുള്ളൂ. ലേസര്‍ രശ്മികള്‍ പ്രകാശവേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ ലക്ഷ്യസ്ഥാനത്ത് അതിവേഗം എത്തുന്നു. ലക്ഷ്യം നിശ്ചയിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ശത്രു ഡ്രോണുകളെ തകര്‍ക്കാം. ഡ്രോണ്‍ കൂട്ടങ്ങളിലെ (Drone Swarms) ഓരോ ഡ്രോണിനെയും പ്രത്യേകം ലക്ഷ്യം വെച്ച് തകര്‍ക്കാന്‍ ഇവയ്ക്ക് സാധിക്കും.

നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഡയറക്ട് എനര്‍ജി ആയുധങ്ങളുടെ സാങ്കേതിക വിദ്യയുള്ളത്. ഈ പട്ടികയിലേക്കാണ് ഇന്ത്യയെത്തിയിരിക്കുന്നത്. 100 കിലോവാട്ടിലധികം ശേഷിയുള്ള ഒരു ഹൈ-പവര്‍ ലേസര്‍ ആയുധമാണ് ദുര്‍ഗ-II. ക്രൂയിസ് മിസൈലുകള്‍, ഹെലികോപ്റ്ററുകള്‍, വിമാനങ്ങളിലെ സെന്‍സറുകള്‍ എന്നിവയെ തകര്‍ക്കാന്‍ ഈ സംവിധാനത്തിന് കഴിയും. എംകെ-2(എ). 30 കിലോവാട്ട് ശേഷിയുള്ള ഒരു ലേസര്‍ സംവിധാനമാണ്. ചെറിയ ഡ്രോണുകളെയും ഡ്രോണ്‍ കൂട്ടങ്ങളെയും തകര്‍ക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കുര്‍ണൂല്‍ ഡ്രോണ്‍ ടെസ്റ്റ് റേഞ്ചില്‍ നടന്ന പരീക്ഷണത്തില്‍ ഒന്നിലധികം ഡ്രോണുകളെ ഈ ലേസര്‍ സംവിധാനം വിജയകരമായി തകര്‍ത്തിരുന്നു. ഭാവിയില്‍ ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളില്‍ മിസൈലുകള്‍ക്കൊപ്പം ഈ ലേസര്‍ ആയുധങ്ങളും ഒരു പ്രധാന പങ്കുവഹിക്കും.

ലേസര്‍ രശ്മികള്‍ പ്രകാശവേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ ശത്രു ലക്ഷ്യങ്ങളെ അതിവേഗത്തില്‍ തകര്‍ക്കാന്‍ ഇവയ്ക്ക് സാധിക്കും. ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ശത്രു ഡ്രോണുകളെയോ മിസൈലുകളെയോ തകര്‍ക്കാന്‍ ഇതിന് കഴിയും. ലേസര്‍ ആയുധങ്ങള്‍ നല്‍കുന്ന കൃത്യത ഡ്രോണ്‍ കൂട്ടങ്ങളിലെ ഓരോ ഡ്രോണിനെയും പ്രത്യേകം ലക്ഷ്യം വെച്ച് നശിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ, മിസൈല്‍ ബാറ്ററികളിലെ പരിമിതമായ വെടിക്കോപ്പുകള്‍ എന്ന പ്രശ്‌നം ഇവിടെയില്ല; വൈദ്യുതി ലഭ്യമാകുന്നിടത്തോളം കാലം ലേസര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് എത്ര തവണ വേണമെങ്കിലും ആക്രമണം നടത്താം. ഈ ലേസര്‍ രശ്മി ലക്ഷ്യസ്ഥാനത്തെ ഒരു നിശ്ചിത പോയിന്റില്‍ കേന്ദ്രീകരിക്കുകയും അതിവേഗം താപം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും ഘടനാപരമായ തകരാറുകളുണ്ടാകും. അവയുടെ പുറംകവചങ്ങള്‍ നശിക്കുകയോ ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകരാറിലാകുകയോ ചെയ്യുന്നതോടെ ലക്ഷ്യത്തിലെത്തുന്നതിന് മുന്‍പേ അവ പരാജയപ്പെടും.

പ്രധാനമായും രണ്ട് സംവിധാനങ്ങളാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. 100 കിലോവാട്ടിലധികം ശേഷിയുള്ള ഹൈ-പവര്‍ ലേസര്‍ ആയുധമായ 'ദുര്‍ഗ-II', ക്രൂയിസ് മിസൈലുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്. 30 കിലോവാട്ട് ശേഷിയുള്ള 'എംകെ-2 (എ)' ചെറിയ ഡ്രോണുകളെയും ഡ്രോണ്‍ കൂട്ടങ്ങളെയും തകര്‍ക്കാനാണ് ഉപയോഗിക്കുന്നത്. 2025 ഏപ്രിലില്‍ കുര്‍ണൂലില്‍ നടന്ന പരീക്ഷണത്തില്‍ ഒന്നിലധികം ഡ്രോണുകളെ ഈ ലേസര്‍ സംവിധാനം വിജയകരമായി തകര്‍ത്തിരുന്നു. ശത്രുക്കളുടെ ആക്രമണങ്ങളെ കൃത്യതയോടെ നേരിടാനുള്ള ഇന്ത്യയുടെ ശേഷി ഈ പരീക്ഷണം തെളിയിച്ചു. ഭാവിയില്‍ ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളില്‍ മിസൈലുകള്‍ക്കൊപ്പം ഈ ലേസര്‍ ആയുധങ്ങളും ഒരു പ്രധാന പങ്കുവഹിക്കും. 100 കിലോവാട്ടിലധികം ശേഷിയുള്ള ഒരു ഹൈ-പവര്‍ ലേസര്‍ ആയുധമാണ് ദുര്‍ഗ-II'. ക്രൂയിസ് മിസൈലുകള്‍, ഹെലികോപ്റ്ററുകള്‍, വിമാനങ്ങളിലെ സെന്‍സറുകള്‍ എന്നിവയെ തകര്‍ക്കാന്‍ ഈ സംവിധാനത്തിന് ശേഷിയുണ്ട്.

ഇന്ത്യയുടെ ദേശീയ വ്യോമ പ്രതിരോധ ശൃംഖലയായ 'മിഷന്‍ സുദര്‍ശന്‍ ചക്ര'യുടെ ഭാഗമായി ഈ ലേസര്‍ ആയുധങ്ങളെയും ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്. ഭാവിയില്‍ യുദ്ധക്കപ്പലുകളിലും വിമാനങ്ങളിലും ഇത്തരം ലേസര്‍ ആയുധങ്ങള്‍ ഘടിപ്പിക്കാനാണ് ഡി.ആര്‍.ഡി.ഒ. ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ പ്രതിരോധ ശേഷിയെ ഒരു 'സ്റ്റാര്‍ വാര്‍സ്' നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മറ്റ് ചില അത്യാധുനിക ആയുധങ്ങളും ഇന്ത്യ വികസിപ്പിക്കുന്നുണ്ട്.

പ്രോജക്റ്റ് ആദിത്യ: ഇത് 100 കിലോവാട്ട് ശേഷിയുള്ള ഒരു 'ഗ്യാസ് ഡൈനാമിക് ലേസര്‍' (Gas Dynamic Laser) ആണ്. ഭാവിയിലെ ലേസര്‍ ആയുധങ്ങള്‍ക്കായുള്ള നിര്‍ണ്ണായക സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു പരീക്ഷണാടിസ്ഥാനത്തിലുള്ള പ്ലാറ്റ്‌ഫോമായാണ് ഇതിനെ കണക്കാക്കുന്നത്. കാളി ( KALI-Kilo Ampere Linear Injector): ഇന്ത്യ വികസിപ്പിച്ച ലേസര്‍ ഇതര ആയുധ പദ്ധതികളില്‍ ഒന്നാണിത്. ഇത് ഇലക്ട്രോണിക് സംവിധാനങ്ങളെ പ്രവര്‍ത്തനരഹിതമാക്കാന്‍ ലക്ഷ്യമിടുന്നു.

ഹൈ-പവര്‍ മൈക്രോവേവ് (HPM) സിസ്റ്റം: ഡ്രോണുകളുടെ ഇലക്ട്രോണിക് സംവിധാനങ്ങളെ 5 കിലോമീറ്റര്‍ ദൂര പരിധിയില്‍ വെച്ച് നശിപ്പിക്കാന്‍ ശേഷിയുള്ള റേഡിയോ ഫ്രീക്വന്‍സി അധിഷ്ഠിത സംവിധാനമാണിത്. ലേസര്‍ ഡാസ്ലറുകള്‍ (Laser Dazzlers): ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) നിര്‍മ്മിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് നല്‍കുന്ന ഇവ, സംശയാസ്പദമായ വാഹനങ്ങളെയോ ഡ്രോണുകളെയോ തടയാന്‍ ഉപയോഗിക്കുന്ന മാരകമല്ലാത്ത ലേസര്‍ ആയുധങ്ങളാണ്.

Tags:    

Similar News