ആരായാലും ഒന്ന് നോക്കിപോകുന്ന 'ക്യൂട്ട്നെസ്'; മെലിഞ്ഞ അരക്കെട്ടും ചുവന്ന മുടിയും പ്രധാന ആകർഷണം; പക്ഷെ..കൈയ്യിൽ പെട്ടാൽ തീർന്നു; ഏത് കോംബാറ്റ് ദൗത്യവും ദൃഢമായി ഏറ്റെടുക്കും; സ്‌നൈപ്പർ കൊണ്ടുള്ള ഒറ്റ ഷോട്ടിൽ ശത്രുവിനെ തീർക്കുന്ന രീതി; ഹോളിവുഡിലെ 'ബ്ലാക്ക് വിഡോ' യെ വെല്ലും ജീവിതം; അറിയാം 'അന്ന ചാപ്മാൻ' എന്ന ചാരവനിതയെ പറ്റി
2010-ൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട കുപ്രസിദ്ധ റഷ്യൻ ചാരവനിത അന്ന ചാപ്മാന് പുതിയ ചുമതല. റഷ്യയുടെ ചാരവൃത്തിയുടെ ചരിത്രവും നേട്ടങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് പുതുതായി സ്ഥാപിതമായ മ്യൂസിയം ഓഫ് റഷ്യൻ ഇൻ്റലിജൻസിൻ്റെ മേധാവിയായി അന്ന ചാപ്മാനെ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഫോറിൻ ഇൻ്റലിജൻസ് സർവീസുമായി (SVR) നേരിട്ട് ബന്ധമുള്ള ഈ മ്യൂസിയം, SVR-ൻ്റെ പ്രസ് ഓഫീസിനുള്ളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോസ്കോയിലെ ഗോർക്കി പാർക്കിന് സമീപമാണ് ഈ ചരിത്രപരമായ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. റഷ്യൻ ചാരസംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം, ചാരപ്രവർത്തനങ്ങളുടെ ചരിത്രപരമായ പ്രാധാന്യം ഉയർത്തിക്കാട്ടാനും ഇത് ലക്ഷ്യമിടുന്നു. SVR-ൻ്റെ നിലവിലെ തലവൻകൂടിയായ സെർജി നരിഷ്‌കിൻ്റെ മേൽനോട്ടത്തിലാണ് മ്യൂസിയത്തിൻ്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ത്രില്ലർ ജീവിതം നയിച്ച ചാരസുന്ദരി
അന്ന ചാപ്മാൻ്റെ ജീവിതം തന്നെ ഒരു ത്രില്ലർ സിനിമയെ ഓർമ്മിപ്പിക്കുന്നതാണ്. "ഓപ്പറേഷൻ ഗോസ്റ്റ് സ്റ്റോറീസ്" എന്ന പേരിൽ അറിയപ്പെട്ട ഒരു റഷ്യൻ സ്ലീപ്പർ സെല്ലിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിലാണ് 2010-ൽ ഇവരെ ന്യൂയോർക്കിൽ വെച്ച് എഫ്ബിഐ അറസ്റ്റ് ചെയ്യുന്നത്. പതിറ്റാണ്ടുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ, അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന ചാരപ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്.
2009-ൽ ചാപ്മാൻ മാൻഹട്ടനിലേക്ക് താമസം മാറിയപ്പോൾ, താൻ റിയൽ എസ്റ്റേറ്റ് മേഖലയിലാണ് പ്രവർത്തിക്കുന്നതെന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ, റഷ്യൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിനായി രഹസ്യ വയർലെസ് നെറ്റ്വർക്കുകൾ സ്ഥാപിക്കാൻ അവർ തൻ്റെ ലാപ്ടോപ്പ് ഉപയോഗിക്കുന്നതായി എഫ്ബിഐ കണ്ടെത്തി. ചാപ്മാൻ്റെ അറസ്റ്റിന് മുൻപ് ഏകദേശം പത്ത് തവണ ചാരപ്രവർത്തനം നടത്തിയതായി എഫ്ബിഐ ഉദ്യോഗസ്ഥർ ആരോപണമുന്നയിച്ചിരുന്നു.
2010 ജൂൺ 27-നാണ് ചാപ്മാനും മറ്റ് ഒമ്പത് പേരും അറസ്റ്റിലായത്. ഇതിൻ്റെ പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം, തങ്ങൾ റഷ്യൻ ഫെഡറേഷൻ്റെ രഹസ്യ ഏജൻ്റുമാരായി പ്രവർത്തിക്കാൻ ഗൂഢാലോചന നടത്തിയതായി അവർ കുറ്റസമ്മതം നടത്തി. പിന്നീട്, ചാര കൈമാറ്റത്തിലൂടെ അമേരിക്ക അവരെ മോസ്കോയിലേക്ക് നാടുകടത്തുകയായിരുന്നു.
അറസ്റ്റിലാകുന്നതിന് മുമ്പ്, ചാപ്മാൻ ലണ്ടനിലും താമസിച്ചിരുന്നു. രാഷ്ട്രീയക്കാർ, വ്യവസായികൾ, പ്രഭുക്കന്മാർ എന്നിവരടങ്ങിയ ഉന്നത വൃത്തങ്ങളുമായി അവർക്ക് അടുപ്പമുണ്ടായിരുന്നു. ഈ ബന്ധങ്ങൾ ചാരപ്രവർത്തനങ്ങൾക്ക് അവർക്ക് സഹായകമായിരുന്നോ എന്ന കാര്യത്തിൽ അന്വേഷണങ്ങൾ നടന്നിരുന്നു.
അതേസമയം, അന്ന ചാപ്മാൻ്റെ നിയമനം, റഷ്യൻ ചാരസംഘടനകൾക്ക് പുതിയ മുഖം നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാണാവുന്നതാണ്. മുമ്പ് പുരുഷന്മാർ മാത്രം കൈയ്യടക്കിവെച്ചിരുന്ന ചാരവൃത്തിയുടെ ലോകത്ത്, സ്ത്രീകൾക്ക് പുതിയ സ്ഥാനങ്ങൾ നൽകുന്നതിൻ്റെ സൂചനയായും ഇതിനെ വിലയിരുത്തുന്നു.
ചാരവൃത്തിയുടെ ചരിത്രത്തെ ആധുനിക കാലഘട്ടത്തിൽ പുനരാവിഷ്കരിക്കാനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മ്യൂസിയം, ലോകമെമ്പാടുമുള്ള ചാരവൃത്തിയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം തന്നെയായിരിക്കും. അന്ന ചാപ്മാൻ്റെ നേതൃത്വത്തിൽ മ്യൂസിയം എങ്ങനെ പ്രവർത്തിക്കുമെന്നും, റഷ്യൻ ചാരവൃത്തിയുടെ യഥാർത്ഥ ചിത്രം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ അവർക്ക് സാധിക്കുമോ എന്നും കാലം തെളിയിക്കും.
കഴിഞ്ഞ വര്‍ഷം അന്ന ചാപ്മാന്‍ പ്രസിദ്ധീകരിച്ച 'BondiAnna. To Russia with Love' എന്ന തന്റെ ഓര്‍മ്മക്കുറിപ്പില്‍ അവര്‍ 'വനിതാ ജയിംസ് ബോണ്ട്' എന്നാണ് സ്വയം വിശേഷിപ്പിച്ചത്. 'പുരുഷന്മാരില്‍ എനിക്കുണ്ടായിരുന്ന സ്വാധീനം എനിക്കറിയാമായിരുന്നു, പ്രകൃതി എനിക്ക് ആവശ്യമായ ഗുണങ്ങള്‍ ഉദാരമായി നല്‍കിയിരുന്നു. മെലിഞ്ഞ അരക്കെട്ട്, സൗന്ദര്യമുള്ള മാറിടം, ചുവന്ന മുടി, ലളിതവും എന്നാല്‍ സെക്‌സിയെന്ന് തോന്നിപ്പിക്കുന്ന വസ്ത്രങ്ങള്‍, നേരിയ മേക്കപ്പ്, ഏറ്റവും പ്രധാനമായി, ഞാന്‍ പ്രീതിപ്പെടുത്താന്‍ അധികം ശ്രമിച്ചില്ല. അത് മാജിക് പോലെ പ്രവര്‍ത്തിച്ചു.'- ചാപ്മാന്‍ ഓര്‍മ്മക്കുറിപ്പില്‍ കുറിച്ചു.
ആഡംബര യാത്രകള്‍, ആഡംബര പാര്‍ട്ടികള്‍, ശക്തരുമായുള്ള ഏറ്റുമുട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ഗ്ലാമറസ് ജീവിതത്തെ അവരുടെ പുസ്തകം വിവരിക്കുന്നു.റഷ്യയിലേക്ക് മടങ്ങിയ ശേഷം, ചാപ്മാന്‍ പെട്ടെന്ന് തന്നെ സ്റ്റെല്‍ മാറ്റി.
ആദ്യം ഒരു ബിസിനസുകാരിയായും പിന്നീട് ഒരു ടിവി അവതാരകയായും സോഷ്യല്‍ മീഡിയ പ്രവര്‍ത്തകയായുമാണ് പ്രവര്‍ത്തിച്ചത്. പുടിന്റെ വിശ്വസ്തയായ അവര്‍ പലപ്പോഴും ക്രെംലിന്‍ അനുകൂല ദേശസ്‌നേഹ പ്രചാരണങ്ങളില്‍ പ്രത്യക്ഷപ്പെടുകയും റഷ്യന്‍ ഇന്റലിജന്‍സില്‍ ദേശീയ അഭിമാനത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു. ഇപ്പോള്‍ 43 വയസ്സുള്ള അവര്‍ അന്ന റൊമാനോവ എന്ന അപരനാമം ഉപയോഗിച്ച്, പരമ്പരാഗത റഷ്യന്‍ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു
