ഇറാനില്‍ ഭരണകൂട ഭീകരതയുടെ ചോരമണം; കൊല്ലപ്പെട്ടത് മുപ്പതിനായിരത്തോളം പേരെന്ന് സൂചന; നടുക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍മാരും ശ്മശാന ജീവനക്കാരും

Update: 2026-01-28 06:00 GMT

റാനിലെ മതഭരണകൂടത്തിന് എതിരായി നടന്ന ജനമുന്നേറ്റത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന ചോദ്യം നാലുപാടും ഉയരുമ്പോള്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ഇത് സംബന്ധിച്ച് ലഭിക്കുന്നത്. മുപ്പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗികമായി പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആകട്ടെ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത് എന്നാണ് വെളിപ്പെടുത്തിയത്.

എന്നാല്‍ ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യം മറച്ചു വെയ്ക്കാനും ആസൂത്രിതമായ കൊലപാതകങ്ങളെ ന്യായീകരിക്കാനുമുളള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരു ംമോര്‍ച്ചറി, ശ്മശാനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ജനുവരി എട്ടാം തീയതി നടന്ന സംഭവ വികാസങ്ങളെ കുറിച്ച് ഡോ.അഹമ്മദി എന്ന പ്രമുഖ ആശുപത്രിയിലെ ഡോക്ടറാണ് തനിക്കുണ്ടായ ഭീകരാനുഭവങ്ങള്‍ വിവരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഇദ്ദേഹം സ്വന്തം പേര് മറച്ചു വെച്ച് ഈയൊരു പേരാണ് ഉപയോഗിക്കുന്നത്.

അഹമ്മദ് പറയുന്നത് ആദ്യഘട്ടങ്ങളില്‍ ആശുപത്രിയില്‍ പരിക്കേറ്റ നിലയില്‍ എത്തിയ പലരും അത്ര ഗുരുതരമായ അവസ്ഥയില്‍ ആയിരുന്നില്ല എന്നാണ്. എന്നാല്‍ അടുത്ത ദിവസം, എല്ലാം പെട്ടെന്ന് മാറി. പ്രതിഷേധക്കാര്‍ നിരന്തരം എത്തിക്കൊണ്ടിരുന്നു. പക്ഷേ അവരുടെ പരിക്കുകള്‍ വളരെ അടുത്തുനിന്നുള്ള വെടിയേറ്റതും നെഞ്ചിലും കണ്ണുകളിലും ജനനേന്ദ്രിയത്തിലും ഗുരുതരമായ കുത്തേറ്റതുമായിരുന്നു. പലരും മാഗുരുതരമായ അവസ്ഥയിലായിരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം അഹമ്മദിയെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ ചെറുപട്ടണത്തില്‍ മാത്രം 40 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ ഇന്റര്‍നെറ്റ് നിരോധിച്ചതോടെ ദേശീയ ചിത്രം എന്താണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇത് മനസിലാക്കുന്നതിനായി ഇറാനിലെ 31 പ്രവിശ്യകളില്‍ 12 എണ്ണത്തിലുമായി 80-ലധികം മെഡിക്കല്‍ പ്രൊഫഷണലുകളുടെ ഒരു ശൃംഖല അഹമ്മദി കൂട്ടിച്ചേര്‍ത്തിരുന്നു. ഗാര്‍ഡിയനുമായി പങ്കുവെച്ച അവരുടെ നിരീക്ഷണങ്ങളും രാജ്യത്തുടനീളമുള്ള മോര്‍ച്ചറികളില്‍ നിന്നും ശ്മശാനങ്ങളില്‍ നിന്നുമുള്ള വിവരങ്ങളും സംയോജിപ്പിച്ച്, അടിച്ചമര്‍ത്തല്‍ സമയത്ത് ഇറാനിയന്‍ ജനതയ്ക്ക് മേല്‍ ചുമത്തിയ വ്യാപകമായ അക്രമത്തിന്റെ തോത് വെളിപ്പെടുത്താന്‍ തുടങ്ങുന്നു.

മരണസംഖ്യയ്ക്ക് ഒരു കണക്ക് നല്‍കാന്‍ അഹമ്മദിയും സഹപ്രവര്‍ത്തകരും വിസമ്മതിച്ചു. അവര്‍ സാക്ഷ്യം വഹിച്ച മരണസംഖ്യ ആശുപത്രി അടിസ്ഥാന കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, അത് 30,000 കവിയുമെന്ന് കണക്കാക്കപ്പെടുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത മരണങ്ങള്‍ യഥാര്‍ത്ഥ മരണസംഖ്യയുടെ 10% ല്‍ താഴെയാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. മൂവായിരത്തിലേറെ പേര്‍ മരിച്ചതായി ഇറാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള മോര്‍ച്ചറികളില്‍ നിന്നും ശ്മശാനങ്ങളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമുള്ള സാക്ഷ്യങ്ങള്‍ മരണസംഖ്യയുടെ യഥാര്‍ത്ഥ വലിപ്പം മറച്ചുവെക്കാന്‍ അധികാരികള്‍ നടത്തിയ സംഘടിത ശ്രമങ്ങള്‍ വെളിപ്പെടുത്തുന്നു.

കിട്ടിയ വാഹനങ്ങളില്‍ എല്ലാം തന്നെ പരമാവധി മൃതദേഹങ്ങള്‍ കൊണ്ട് പോയി എന്നാണ് പറയപ്പെടുന്നത്. മരിച്ചവരെ കൂട്ടത്തോടെ പല സ്ഥലങ്ങളിലും കുഴിച്ചിട്ടതായും പറയപ്പെടുന്നു. മറ്റൊരു ഡോക്ടര്‍ പറയുന്നത് ഈ കാഴ്ചകള്‍ കണ്ട താന്‍ മാനസിക തകര്‍ച്ചയുടെ വക്കിലാണ് എന്നാണ്. അവര്‍ ആളുകളെ കൂട്ടക്കൊല ചെയ്തു എന്നും താന്‍ കണ്ടത് രക്തം, രക്തം, രക്തം മാത്രമാണ് എന്നുമാണ് അദ്ദേഹം പറയുന്നത്. ഇറാനിലെ മോര്‍ച്ചറികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങള്‍ കുന്നുകൂടിയിരുന്നു. മൃതദേഹങ്ങള്‍ നിറഞ്ഞ ട്രക്കുകള്‍ തിരിച്ചുവിടാന്‍ അവര്‍ നിര്‍ബന്ധിതരായി.

മരിച്ചവരുടെ എണ്ണം മറച്ചുവെക്കാന്‍ അധികൃതര്‍ വേഗത്തിലുള്ള കൂട്ട ശവസംസ്‌കാരങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തെരുവുകളിലും മൃതദേഹങ്ങള്‍ കൂടിക്കിടക്കുണ്ടായിരുന്നു.

Similar News