രാവിലെ സാൻഫ്രാൻസിസ്കോ ആകാശത്ത് കണ്ടത് അതി നിഗുഢമായി വസ്തു; കെട്ടിടങ്ങൾക്കിടയിലൂടെ പതിയെ നിശ്ശബ്ദമായി പറന്നു നീങ്ങി ഭീമൻ; ഇതെല്ലാം വളരെ കൗതുകത്തോടെ നോക്കി നിന്ന് ആളുകൾ; പെട്ടെന്ന് കണ്ടാൽ പണ്ടത്തെ ഗ്രാഫ് സിപ്പലെൻസിന്റെ ഓർമ്മിപ്പിക്കുവിധം പേടകം; മാനത്ത് തെളിഞ്ഞ ആ 'എയർഷിപ്പ്' സത്യമോ?

Update: 2025-10-29 13:45 GMT

സാക്രമെൻ്റോ: യു.എസ്.എയിലെ സാൻഫ്രാൻസിസ്കോയുടെ ആകാശത്ത് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട നിഗൂഢമായ വലിയ വെളുത്ത എയർഷിപ്പ്, നഗരവാസികളിലും സോഷ്യൽ മീഡിയകളിലും വ്യാപകമായ കൗതുകമുണർത്തി. വിമാനത്തിന്റെയോ ഡ്രോണിന്റെയോ രൂപസാദൃശ്യമില്ലാതിരുന്ന ഇത്, വിവിധ ഊഹാപോഹങ്ങൾക്ക് വഴിതെളിച്ചു. എന്നാൽ, ഒടുവിൽ ഈ അത്ഭുത വസ്തുവിനെ തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഗൂഗിൾ സഹസ്ഥാപകനായ സെർഗി ബ്രിൻ്റെ നേതൃത്വത്തിലുള്ള ലൈറ്റർ ദാൻ എയർ (LTA) റിസർച്ച് വികസിപ്പിച്ചെടുത്ത 'പാത്ത്ഫൈൻഡർ 1' എന്ന സീറോ-എമിഷൻ എയർഷിപ്പ് ആയിരുന്നു അത്. പെട്ടെന്ന് കണ്ടാൽ പണ്ടത്തെ ഗ്രാഫ് സിപ്പലെൻസിന്റെ ഓർമ്മിപ്പിക്കുവിധം പേടകം തന്നെയായിരുന്നു അത്. ആളുകൾക്കിടയിൽ ഒരുപോലെ അത്ഭുതവും നിറയെ ചിന്തകൾക്കും ഇത് വഴിതെളിയിച്ചു.

സാൻഫ്രാൻസിസ്കോയിലെ ഉയരമുള്ള കെട്ടിടങ്ങൾക്ക് പിന്നിൽ നിന്ന് സൗമ്യമായി പറന്നുനീങ്ങുന്ന ഈ വൻ എയർഷിപ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയായിരുന്നു. ക്രിയേറ്റർ സെസർ കോൺസെപ്ഷ്യൻ സാൽസ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് സംശയങ്ങൾക്ക് തിരികൊളുത്തിയത്. "ഇന്ന് സാൻഫ്രാൻസിസ്കോയുടെ ആകാശത്ത് കണ്ട ഇത് എന്താണ്?" എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് സിനിമാ സെറ്റുകളിൽ ഉപയോഗിക്കുന്ന പ്രോപ്പുകളാണോ, അതോ ഏതെങ്കിലും സർക്കാർ പദ്ധതിയുടെ ഭാഗമാണോ എന്നുവരെ ചോദ്യങ്ങളുയർന്നു.

ഈ വീഡിയോകൾ ഇൻസ്റ്റാഗ്രാം, എക്സ് (ട്വിറ്റർ), റെഡിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ആയിരക്കണക്കിന് ഉപയോക്താക്കൾ പങ്കുവെക്കുകയും പങ്കുവെക്കുകയും ചെയ്തു. എല്ലാവർക്കും അറിയേണ്ടത് ആകാശത്ത് കണ്ട ഈ അജ്ഞാത വസ്തുവിനെക്കുറിച്ചായിരുന്നു. എൺബിസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ സംശയങ്ങൾക്ക് വിരാമമിട്ട് കൊണ്ട്, ലൈറ്റർ ദാൻ എയർ (LTA) റിസർച്ച് സംഘം വികസിപ്പിച്ച 'പാത്ത്ഫൈൻഡർ 1' ആണ് പറന്നതെന്ന് സ്ഥിരീകരിച്ചു.

കാർഗോ ഗതാഗതത്തിലും മാനുഷിക സഹായ പ്രവർത്തനങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന, പരിസ്ഥിതി സൗഹൃദപരമായ ഒരു പദ്ധതിയാണ് 'പാത്ത്ഫൈൻഡർ 1'. ഗൂഗിൾ സഹസ്ഥാപകനായ സെർഗി ബ്രിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ ഗവേഷണ സംഘം, പൂജ്യം ബഹിർഗമനം (zero-emission) ലക്ഷ്യമിട്ടുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാൻ ശ്രമിക്കുന്നു.

124 മീറ്റർ നീളമുള്ള 'പാത്ത്ഫൈൻഡർ 1' എയർഷിപ്പ്, ഹീലിയം ഉപയോഗിച്ചുള്ള ലിഫ്റ്റും 12 ഇലക്ട്രിക് മോട്ടോറുകളും ഉൾക്കൊള്ളുന്നു. ഇതിൻ്റെ നിർമ്മാണത്തിൽ ടൈറ്റാനിയം ഹബ്ബുകൾ, കാർബൺ ഫൈബർ ട്യൂബുകൾ, പോളിമർ ഷെല്ലുകൾ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. പ്രത്യേക രൂപകൽപ്പനയാണ് ഈ എയർഷിപ്പിന് നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷം മേയ് മാസത്തിൽ കലിഫോർണിയയിലെ മോഫെറ്റ് ഫെഡറൽ എയർഫീൽഡിൽ വെച്ച് 'പാത്ത്ഫൈൻഡർ 1'ൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി നടന്നിരുന്നു. സാൻഫ്രാൻസിസ്കോയ്ക്ക് മുകളിലൂടെയുള്ള ഈ സമീപകാല പറക്കൽ, എയർഷിപ്പിൻ്റെ ഫ്ലൈറ്റ് സ്റ്റെബിലിറ്റി, ഉയര നിയന്ത്രണം, നാവിഗേഷൻ സംവിധാനങ്ങൾ എന്നിവയുടെ തുടർ പരിശോധനകളുടെ ഭാഗമായിരുന്നെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്ത് വൻ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുള്ള ഈ സാങ്കേതികവിദ്യയുടെ വളർച്ചയെ ലോകം ഉറ്റുനോക്കുകയാണ്.

Tags:    

Similar News