യുഎഇയില്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സന്തോഷവാര്‍ത്ത! എത്തിഹാദ് എയര്‍വേയ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ് ഉടന്‍; പ്രതിവര്‍ഷം 3000 പേര്‍ക്ക് നിയമനം ലഭിക്കുമെന്ന് പ്രതീക്ഷ
യുഎഇയില്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സന്തോഷവാര്‍ത്ത! എത്തിഹാദ് എയര്‍വേയ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ് ഉടന്‍; പ്രതിവര്‍ഷം 3000 പേര്‍ക്ക് നിയമനം ലഭിക്കുമെന്ന് പ്രതീക്ഷ
ദുബായ്: യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയര്‍വേയ്‌സ് തങ്ങളുടെ ഫ്ലീറ്റ് വികസിപ്പിക്കുന്നതിനനുസരിച്ച് വലിയ തോതിലുള്ള നിയമനങ്ങള്‍ തുടരാന്‍ പദ്ധതിയിടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 2,500 മുതല്‍ 3,000 വരെ ആളുകളെ നിയമിക്കുമെന്നാണ് കരുതപ്പെടുന്നത്. 2025 ല്‍ എത്തിഹാദ് 3,200-ലധികം പുതിയ ജീവനക്കാരെ നിയമിക്കുകയും സ്ഥാപനത്തിലുടനീളം ഏകദേശം 2,200 ജീവനക്കാരെ സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തിരുന്നു.
ഒരു വര്‍ഷത്തെ ഗണ്യമായ നിയമനത്തിന് ശേഷമാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്. എയര്‍ലൈന്‍ സിഇഒ അന്റോണാല്‍ഡോ നെവസ് ആണ് മാധ്യമങ്ങളോട് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. പ്രതിവര്‍ഷം 2,500 മുതല്‍ 3,000 വരെ നിയമനങ്ങള്‍ നിലനിര്‍ത്തുമെന്നും ഓരോ വര്‍ഷവും ഏകദേശം 20 വിമാനങ്ങള്‍ നിലനിര്‍ത്തും എന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കമ്പനി നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികള്‍ നെവസ് വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷവും എത്തിഹാദിന്റെ ഫ്രണ്ട്‌ലൈന്‍ റിക്രൂട്ട്‌മെന്റാണ് പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയത്. ഇത് നെറ്റ്വര്‍ക്കിന്റെയും ഫ്ലീറ്റ് വളര്‍ച്ചയുടെയും നേട്ടങ്ങളെ പിന്തുണച്ചു. ഈ വര്‍ഷം ഏകദേശം 1,600 ക്യാബിന്‍ ക്രൂവിനെയും ഏകദേശം 400 പൈലറ്റുമാരെയും കമ്പനി നിയമിച്ചു. അതേസമയം, ഇത്തിഹാദ് നിലവിലെ ജീവനക്കാരിലെ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് തുടര്‍ന്നു. ഏകദേശം 1,500 ക്യാബിന്‍ ക്രൂ പ്രമോഷനുകളും ഏകദേശം 150 പൈലറ്റ് പ്രമോഷനുകളും നടത്തിയിരുന്നു. ഇത് നേതൃത്വപരമായ ആഴവും പ്രവര്‍ത്തന സ്ഥിരതയും ശക്തിപ്പെടുത്തി എന്നാണ് എത്തിഹാദ് വിലയിരുത്തുന്നത്.
152 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എത്തിഹാദില്‍ ജോലി ചെയ്യുന്നത്. കാഡറ്റ് പൈലറ്റ് പ്രോഗ്രാമുകളിലൂടെയും നേതൃത്വ സംരംഭങ്ങളിലൂടെയും യുഎഇ ദേശീയ പ്രതിഭകളെ വികസിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. 2025 ല്‍ എത്തിഹാദ് 29 വിമാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതോടെ അവരുടെ വിമാനങ്ങളുടെ എണ്ണം 127 ആയി ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായിട്ടാണ് എത്തിഹാദ് ഇതിനെ കണക്കാക്കുന്നത്. ദീര്‍ഘകാല വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 20 വിമാനങ്ങള്‍ വീതം വാങ്ങാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മെയ്, നവംബര്‍ മാസങ്ങളിലാണ് കമ്പനി പുതിയ വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിയത്.
