രണ്ടുവയസുകാരി മകളെ കാറില്‍ ഇരുത്തി വീട്ടിനുള്ളില്‍ ഗെയിം കളിക്കാനും ബിയര്‍ കഴിക്കാനും അശ്ലീല സിനിമ കാണാനും പോയി; മൂന്നുമണിക്കൂര്‍ കഴിഞ്ഞുതിരിച്ചുവന്നപ്പോള്‍ കാറും എസിയും ഓഫായി മകള്‍ കടുത്ത ചൂടില്‍ മരിച്ച നിലയില്‍; മകളുടെ കൊലപാതകത്തില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ദിവസം ജീവനൊടുക്കി അച്ഛന്‍; അരിസോണയിലെ ദുരന്ത സംഭവം ഇങ്ങനെ

അരിസോണയിലെ ദുരന്ത സംഭവം ഇങ്ങനെ

Update: 2025-11-06 17:24 GMT

അരിസോണ: പിഞ്ചോമനയായ മകളെ ചൂടുള്ള കാറിനുള്ളില്‍ വെന്തു മരിക്കാന്‍ വിട്ട് അശ്ലീല ദൃശ്യങ്ങള്‍ കണ്ടിരുന്ന പിതാവ്, താന്‍ ജയിലിലടക്കപ്പെടുന്ന അതേ ദിവസം ജീവനൊടുക്കി. ക്രിസ്റ്റഫര്‍ ഷോള്‍ട്ടീസ് (38) ആണ് മരിച്ചതായി മാരിക്കോപ കൗണ്ടി മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസ് സ്ഥിരീകരിച്ചത്.

കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, ഷോള്‍ട്ടീസ് ബുധനാഴ്ച പുലര്‍ച്ചെ ഫീനിക്‌സിലെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

2024 ജൂലൈയില്‍, ടക്‌സണിനടുത്തുള്ള മരാനയിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റില്‍ പാര്‍ക്കര്‍ എന്ന രണ്ടുവയസുകാരി മകളെ ഉറങ്ങാന്‍ കിടത്തിയ ശേഷം ഷോള്‍ട്ടീസ് വീടിനുള്ളില്‍ പോയി. മൂന്ന് മണിക്കൂറിലധികം അദ്ദേഹം വീഡിയോ ഗെയിം കളിക്കുകയും ബിയര്‍ കുടിക്കുകയും അശ്ലീല സിനിമ കാണുകയും ചെയ്തു. ഇതിനിടെ കാര്‍ ഓഫായതോടെ കനത്ത ചൂടില്‍ കുട്ടി മരണപ്പെടുകയായിരുന്നു.

നവംബര്‍ 21-ന് ശിക്ഷ വിധിക്കേണ്ടതിന് മുന്നോടിയായി ബുധനാഴ്ച പിമാ കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ ഷോള്‍ട്ടീസ് ഹാജരാകേണ്ടിയിരുന്നു.



കൊലപാതക കുറ്റം സമ്മതിച്ചു

കഴിഞ്ഞ മാസം പ്രോസിക്യൂട്ടര്‍മാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം, സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റം സമ്മതിക്കുകയും പരോളില്ലാതെ 20 മുതല്‍ 30 വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടതായിരുന്നു.: ബുധനാഴ്ച കസ്റ്റഡിയില്‍ എടുക്കുന്നതുവരെ ജാമ്യത്തില്‍ പുറത്തുനില്‍ക്കാന്‍ ഷോള്‍ട്ടീസിനെ അനുവദിച്ചിരുന്നു. ഈ സമയമാണ് അദ്ദേഹം ആത്മഹത്യയ്ക്കായി തുനിഞ്ഞിറങ്ങിയത്.

കുടുംബ പശ്ചാത്തലവും മുന്‍കാല പെരുമാറ്റവും

ഷോള്‍ട്ടീസിന്റെ ഭാര്യയും അനസ്തേഷ്യോളജിസ്റ്റുമായ എറിക്ക ഷോള്‍ട്ടസ് (37), മകളുടെ മരണം ഒരു 'തെറ്റ്' മാത്രമാണെന്ന് പറഞ്ഞ് കോടതിയില്‍ ഭര്‍ത്താവിനെ ശക്തമായി ന്യായീകരിച്ചിരുന്നു.



ഷോള്‍ട്ടീസ് കാറിന്റെ എയര്‍ കണ്ടീഷണര്‍ ഓണാക്കിയിരുന്നെങ്കിലും, ഗെയിം കളിക്കുന്നതിനിടയിലും മറ്റും സമയം ശ്രദ്ധിക്കാതെ പോയപ്പോള്‍ വാഹനം ഓഫായി. കാറിനുള്ളിലെ താപനില 108.9°F ആയിരുന്നു. കുട്ടി കൊടുംചൂടേറ്റാണ് മരിച്ചതെന്ന് മെഡിക്കല്‍ എക്‌സാമിനര്‍ സ്ഥിരീകരിച്ചു.

മറ്റുകുട്ടികളെയും കാറില്‍ ഇരുത്തി മുങ്ങാറുണ്ട്

ഷോള്‍ട്ടീസ തങ്ങളെ മൂന്ന് പേരെയും പതിവായി കാറില്‍ തനിച്ചാക്കാറുണ്ടെന്ന് അവരുടെ മറ്റ് രണ്ട് മക്കള്‍ (അന്ന് 9 വയസ്സും 5 വയസ്സും) പോലീസിനോട് പറഞ്ഞിരുന്നു.

'അവരെ കാറില്‍ തനിച്ചാക്കുന്നത് നിര്‍ത്തണമെന്ന് ഞാന്‍ എത്ര തവണ പറഞ്ഞിരിക്കുന്നു,' എന്ന് എറിക്ക, ഷോള്‍ട്ടസിന് അയച്ച സന്ദേശത്തില്‍ ചോദിച്ചിരുന്നു. 'നമുക്ക് അവളെ നഷ്ടപ്പെട്ടു, അവള്‍ മിടുക്കിയായിരുന്നു,' എന്നും അവര്‍ പറഞ്ഞു.

ഷോള്‍ട്ടസ് മറുപടി നല്‍കിയത്: ' പൊന്നേ എന്നോട് ക്ഷമിക്കണം! എനിക്കിത് എങ്ങനെ ചെയ്യാന്‍ കഴിഞ്ഞു. ഞാന്‍ നമ്മുടെ കുഞ്ഞിനെ കൊന്നു, ഇത് യാഥാര്‍ഥ്യമാണെന്ന് തോന്നുന്നില്ല എന്നായിരുന്നു.

മറ്റ് ആരോപണങ്ങള്‍

ഷോള്‍ട്ടീസിനും എറിക്കയ്ക്കും എതിരെ അവരുടെ മൂത്ത മകള്‍ (ഇപ്പോള്‍ 17 വയസ്സ്) അതിക്രമം, മര്‍ദ്ദനം, വഞ്ചന, വൈകാരിക ദുരിതം എന്നിവ ആരോപിച്ച് കഴിഞ്ഞ ആഴ്ച കേസ് ഫയല്‍ ചെയ്തിരുന്നു.

ഷോള്‍ട്ടീസിന്റെ പെരുമാറ്റത്തെക്കുറിച്ചും അമിതമായ മദ്യപാനത്തെക്കുറിച്ചും മാതാപിതാക്കള്‍ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നതായും മറ്റ് പെണ്‍മക്കള്‍ മൊഴി നല്‍കി.




'അദ്ദേഹം ഇപ്പോഴും ഒരുപാട് ബിയര്‍ കുടിക്കുന്നു, അമ്മ നിര്‍ത്തിയെന്ന് പറഞ്ഞിട്ടും ഞങ്ങളെ കാറില്‍ ഉപേക്ഷിക്കുന്നത് തുടരുന്നു,' ഒരു കുട്ടി പറഞ്ഞു. 'അങ്ങനെയാണ് അയാള്‍ എന്റെ സഹോദരിയെ കൊന്നത്. ഷോള്‍ട്ടസ് ഷോപ്പ് ലിഫ്റ്റിംഗ് നടത്തി ബിയര്‍ മോഷ്ടിക്കുകയും, മകള്‍ മരിക്കുന്ന സമയത്ത് അത് സേവിക്കുകയും ചെയ്തുവെന്ന് കോടതി രേഖകളില്‍ പറയുന്നു.

ഷോള്‍ട്ടീസന്റെ മോശമായ പെരുമാറ്റം കാരണം അദ്ദേഹത്തിന് മൂത്ത മകളുടെ കസ്റ്റഡി നഷ്ടപ്പെട്ടിരുന്നു. ആ കുട്ടി തന്റെ കയ്യില്‍ നിന്ന് പണം നഷ്ടപ്പെട്ടതിനാല്‍ അച്ഛന്‍ അടിക്കുമെന്ന് ഭയന്ന് പോലീസിനെ വിളിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഷോള്‍ട്ടീസന്റെ ആത്മഹത്യ പ്രോസിക്യൂട്ടര്‍മാരെയും ഞെട്ടിച്ചു. കോടതിക്ക് പുറത്തുവന്ന അവര്‍ വൈകാരികമായാണ് പ്രതികരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസ് അറിയിച്ചതനുസരിച്ച്, ബുധനാഴ്ചയാണ് ഷോള്‍ട്ടീസ് മരിച്ചത്. എന്നാല്‍, മരണസ്ഥലമോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.

Tags:    

Similar News