വീട് നോക്കിനടത്തുന്നത് ഒരു വലിയ ജോലിയാണ്; ഓഫീസിലെ ജോലിക്ക് ഒപ്പം ഒരുമിച്ച് കൊണ്ടുപോകാനാകുന്നില്ല; ഒരു ലക്ഷം രൂപ ശമ്പളത്തില്‍ 'ഹോം മാനേജരെ' നിയമിച്ച് ദമ്പതികള്‍; വീട്ട്‌ജോലിക്ക് ഇത്രയും പ്രതിഫലമോ? സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍
മുംബൈ: വീട്ടുജോലിക്കാരന് പ്രതിമാസം ഒരു ലക്ഷം രൂപ ഒരു ലക്ഷം രൂപ ശമ്പളം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് ആ ഹോം മാനജര്‍ തസ്തിക ഹോം മാനേജര്‍ എന്ന പേരിലുള്ള ഈ ജോലി ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഓരോ മാസവും നല്ല ശമ്പളം ഇവര്‍ക്ക് നല്‍കേണ്ടി വരുമെന്ന് മാത്രം. ഏജന്റിക് വോയിസ് എഐ പ്ലാറ്റ്ഫോമായ ഗ്രേലാബ്സിന്റെ സ്ഥാപകനും സിഇഒയുമായ അമന്‍ ഗോയല്‍ ഇത്തരത്തില്‍ വീട്ടില്‍ ഒരു ഹോം മാനേജറെ നിയമിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ ആസൂത്രണം, വസ്ത്രങ്ങള്‍, അറ്റകുറ്റപ്പണികള്‍, പലചരക്ക് സാധനങ്ങള്‍, അലക്ക് തുടങ്ങിയ എല്ലാ കാര്യങ്ങളും നോക്കുന്ന ഒരു മുഴുവന്‍ സമയ വ്യക്തിയാണ് ഹോം മാനേജറെന്നും അമന്‍ പറയുന്നു.
രാവിലെ ഉണര്‍ന്നാല്‍ വീട്ടുജോലികള്‍ തീര്‍ക്കണം,അടുക്കള ജോലിക്ക് ആളുണ്ടെങ്കില്‍ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും എന്തുണ്ടാക്കണമെന്ന് പറയണം, വീട്ടിലെ അറ്റകുറ്റപ്പണികള്‍ക്കായി ആളുകളെ വിളിക്കണം, ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങണം. ഇതിനൊക്കെ പുറമെ ഓഫീസിലെത്തിയാല്‍ അവിടുത്തെ നൂറ് കൂട്ടം ജോലികള്‍,മീറ്റിങ്ങുകള്‍... ഭാര്യയും ഭര്‍ത്താവും ജോലിക്കാരായാല്‍ പിന്നെ പറയുകയും വേണ്ട..ഒന്നിനും സമയുണ്ടാകില്ല. ഈ ഒരു അവസ്ഥ മറികടക്കാന്‍ വേണ്ടിയാണ് അമന്‍ ഗോവല്‍ ഹോം മാനേജരെ നിയമിച്ചത്.
ഒരു ലക്ഷം രൂപയാണ് ഹോം മാനേജര്‍ക്ക് ശമ്പളം. ഭക്ഷണകാര്യങ്ങള്‍ തീരുമാനിക്കുക, അലമാരകള്‍ അടുക്കിവെക്കുക,വീട്ടിലെ അറ്റകുറ്റപ്പണികള്‍, പലചരക്ക് സാധനങ്ങള്‍ വാങ്ങുക, അലക്കല്‍ തുടങ്ങി ഒരു വീട്ടിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന മുഴുവന്‍ സമയ ഹോം മാനേജരെയാണ് താന്‍ നിയമിച്ചതെന്ന് അമന്‍ പറയുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും ആ വ്യക്തി തന്നെയാണ് നോക്കി നടത്തുന്നതെന്നും അമന്‍ ഹോം മാനേജരെക്കുറിച്ചുള്ള എഴുത്തുകാരന്‍ സാഹില്‍ ബ്ലൂമിന്റെ പോസ്റ്റിന് മറുപടിയായ കുറിച്ചു.
ഹോം മാനേജരെ നിയമിച്ചതിന് പിന്നാലെ തനിക്കും ഗ്രലാബ്‌സിന്റെ സഹസ്ഥാപക കൂടിയായ ഭാര്യ ഹര്‍ഷിത ശ്രീവാസ്തവക്കും ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം കിട്ടുന്നു. ധാരാളം തലവേദനകളില്‍ നിന്നും സമയനഷ്ടത്തില്‍ നിന്നും ഈ തീരുമാനം ഞങ്ങളെ രക്ഷിച്ചെന്നും അമന്‍ പറഞ്ഞു.
'ഈ തീരുമാനം വളരെ നല്ലതായിരുന്നു. ഞങ്ങളെ ഒരുപാട് തലവേദനകളില്‍ നിന്നും സമയനഷ്ടത്തില്‍ നിന്നും രക്ഷിക്കുന്നു. ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ഹോം മാനേജര്‍ വിദ്യാസമ്പന്നയാണ്. ഒരു ഹോട്ടല്‍ ശൃംഖലയില്‍ ഓപ്പറേഷന്‍സ് ഹെഡായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഞങ്ങള്‍ അവര്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ നല്‍കുന്നു. ഇത് ചെലവേറിയ ഒരു കാര്യമാണ്. പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ സമയത്തിന് വില കല്‍പ്പിക്കുന്നു, പണം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും. അതിനാല്‍ നല്‍കുന്നു.'-അമന്‍ കുറിച്ചു.
'എന്റെ മാതാപിതാക്കള്‍ ഞങ്ങളോടൊപ്പമാണ് താമസിക്കുന്നത്. ഇരുവരും മുതിര്‍ന്ന പൗരന്മാരാണ്. അതിനാല്‍ അവരെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വീട് നോക്കിനടത്തുന്നത് ഒരു വലിയ ജോലിയാണ്. പാചകം, വൃത്തിയാക്കല്‍, പലചരക്ക് സാധനങ്ങള്‍ വാങ്ങല്‍, മെയിന്റനന്‍സ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ. ഈ ജോലി മറ്റൊരാളെ ഏല്‍പ്പിക്കാമെന്ന് ഞങ്ങള്‍ക്ക് തോന്നി'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമന്‍ ഗോയല്‍ ഹോം മാനേജരെ നിയമിക്കുകയും അവര്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം നല്‍കുകയും ചെയ്തതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലും നിരവധി ചര്‍ച്ചകള്‍ നടന്നു. ചിലര്‍ തീരുമാനത്തെ വിമര്‍ശിച്ചും മറ്റ് ചിലര്‍ അനുകൂലിച്ചും രംഗത്തെത്തി. ഒരു ലക്ഷം രൂപ ശമ്പളം നല്‍കുന്നതിനെതിരെയാണ് കൂടുതലും വിമര്‍ശനം ഉയര്‍ന്നത്.എന്നാല്‍ തന്റെ വ്യക്തിഗത വരുമാനത്തില്‍ നിന്ന് ഹോം മാനേജര്‍ക്ക് പണം നല്‍കുന്നുവെന്ന് അമന്‍ ഗോയല്‍ വ്യക്തമാക്കി.
