ഓസ്ട്രേലിയയിലെ ഒരു റേഡിയോ സ്റ്റേഷന്‍ റിപ്പോര്‍ട്ടറുടെ പേരിന് പകരം ഒരു കൊടും ക്രിമിനലിന്റെ പേര് മാറ്റി പ്രക്ഷേപണം നടത്തി; വില്ലന്‍ എഐയും
ഇന്ന് എല്ലാ മേഖലകളിലും എ.ഐ പിടി മുറുക്കുകയാണ്. ഗുണത്തിനൊപ്പം ദോഷങ്ങളും ഈ പുതിയ പുതിയ സാങ്കേതിക വിദ്യ സൃഷ്ടിക്കുന്നതിന്റെ എത്രയോ കഥകളാണ് പുറത്ത് വരുന്നത്. ഓസ്ട്രേലിയയിലെ ഒരു റേഡിയോ സ്റ്റേഷന്‍ റിപ്പോര്‍ട്ടറുടെ പേരിന് പകരം ഒരു കൊടും ക്രിമിനലിന്റെ പേര് മാറ്റി പ്രക്ഷേപണം നടത്തിയതിലെ വില്ലന്‍ എ.ഐ ആണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സതേണ്‍ ക്രോസ് ഓസ്റ്റീരിയോ എ.ഐയുടെ സഹായത്തോടെയുള്ള വാര്‍ത്താ ബുള്ളറ്റിനുകള്‍ അവതരിപ്പിച്ചത്, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പോലീസിനെ ചുറ്റിക കൊണ്ട് അടിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തിയായി ഒരു ന്യൂസ് കോര്‍പ്പ് റിപ്പോര്‍ട്ടറെ തെറ്റായി പരാമര്‍ശിക്കുന്നതിലേക്ക് നയിച്ചോ എന്ന് കാര്യമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ട്രിപ്പിള്‍ എം, എസ്.എ.എഫ്.എം എന്നീ റേഡിയോ സ്റ്റേഷനുകളിലെ ഒന്നിലധികം ബുള്ളറ്റിനുകളില്‍ പത്രപ്രവര്‍ത്തകന്റെ പേര് തെറ്റായി പ്രക്ഷേപണം ചെയ്തിരുന്നു. പ്ത്രപ്രവര്‍ത്തകനായ ഡിലന്‍ ഹൊഗാര്‍ത്തിന്റെ പേര് പല തവണ കുറ്റവാളിയുടെ പേരന് പകരം നല്‍കുകയായിരുന്നു.
ആറ് ബുള്ളറ്റിനുകളില്‍ അദ്ദേഹത്തിന്റെ പേരാണ് കുറ്റവാളിയുടെ പേരായി വാര്‍ത്തയില്‍ നല്‍കിയത്. മുപ്പത്തിയാറ് വയസ്സുള്ള ഡിലന്‍ ഹൊഗാര്‍ത്ത് ഇന്നലെ രാത്രി രക്ഷപ്പെട്ടിരിക്കുന്നു അയാളെ കാണുന്നവര്‍ പോലീസിനെ അറിയിക്കണം എന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞത്. എന്നാല്‍ ഹൊഗാര്‍ത്ത് ആകട്ടെ ഇക്കാര്യം തമാശയായിട്ടാണ് എടുത്തത്. താന്‍ ഒളിവിലാണോ എന്ന് സുഹൃത്തുക്കള്‍ ചോദിച്ചതായി അദ്ദേഹം ഒരു വീഡിയോയില്‍ പറഞ്ഞു. സതേണ്‍ കോസ്റ്റ് അസ്റ്റേറിയോ എന്ന മാധ്യമ സ്ഥാപനത്തിന്റെ വക്താവ് തന്നെയാണ് ഇക്കാര്യത്തില്‍ അബദ്ധം പറ്റിയതായി വെളിപ്പെടുത്തിയത്. പിശക് മനസ്സിലായ ഉടന്‍ തന്നെ, ഒരു തിരുത്തലും ക്ഷമാപണവും പ്രക്ഷേപണം ചെയ്തു. പത്രപ്രവര്‍ത്തകനോടും അഡലെയ്ഡ് അഡ്വര്‍ടൈസറിനോടും ക്ഷമാപണം നടത്തി.
ഈ വിഷയം വളരെ ഗൗരവമായി എടുക്കുന്നതായും എസ്സിഎ നിലവില്‍ പിശകിനെക്കുറിച്ച് ഒരു ആഭ്യന്തര അന്വേഷണം നടത്തുകയാണ് എന്നും വ്യക്തമാക്കി. സംഭവത്തിലെ വില്ലാനായി മാറിയത് എ.ഐ സംവിധാനം തന്നെയാണ് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ന്യൂസ് കോര്‍പ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മൈക്കല്‍ മില്ലറും ക്ഷമാപണവുമായി രംഗത്ത് എത്തിയിരുന്നു.
