മറുനാടന്‍ ടിവി ഇനി കുട്ടികള്‍ക്കും കുടുംബത്തിനുമായി; എഐ സാങ്കേതികവിദ്യയില്‍ ഭാവിയിലെ കേരളത്തെ വരച്ചുകാട്ടി 'ഹലോ മറുനാടന്‍'; 'റോബോ ഡോഗും സൂപ്പര്‍ ഹീറോകളും! മലയാളത്തിലെ ആദ്യത്തെ എഐ നിര്‍മ്മിത സിനിമാറ്റിക് സീരീസ്; 'ലൂസ് ടോക്കും വാര്‍ത്താ വിശകലനങ്ങളും ഇനി 'മറുനാടന്‍ ഡെയിലിയില്‍'; ഡിജിറ്റല്‍ മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി മറുനാടന്‍ മലയാളി
തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി നിര്‍ണായക മാറ്റങ്ങളിലേക്ക്. മൂന്ന് ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള മറുനാടന്‍ ടിവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു സമ്പൂര്‍ണ്ണ എന്റര്‍ടൈന്‍മെന്റ് ഡിജിറ്റല്‍ ചാനലായി മാറിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 'ഹലോ മറുനാടന്‍' എന്ന പേരില്‍ പൂര്‍ണ്ണമായും എഐ നിര്‍മ്മിതമായ ആദ്യ വീഡിയോ പുറത്തിറക്കി. സിനിമാറ്റിക് ക്വാളിറ്റിയില്‍ സ്റ്റോറി ടെല്ലിങ് രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 2050-ലോ 2100-ലോ ഉള്ള കേരളം എങ്ങനെയായിരിക്കും എന്ന ഭാവനയിലാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്. പ്രധാനമായും 12 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഭാവിയില്‍ മറുനാടന്‍ ടിവി ആനിമേഷന്‍, ഗെയിംസ്, വെബ് സീരീസ്, ലൈഫ് സ്‌റ്റൈല്‍, ടെക്‌നോളജി തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ഒരു സമ്പൂര്‍ണ്ണ എന്റര്‍ടൈന്‍മെന്റ് ഡിജിറ്റല്‍ ചാനലായി മാറും.
ആദ്യ പരമ്പരയിലെ ഹലോ മറുനാടന്‍ ആദ്യ എപ്പിസോഡ് മികച്ച അഭിപ്രായമാണ് കമന്റ് സെക്ഷനില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികളുടെ കളിക്കൂട്ടുകാരനായ റോബോബ്‌ഡോഗ്കളും ഒരു സൂപ്പര്‍ ഹീറോയുടെ കഥയും ആണ് നമ്മള്‍ ഈ ആദ്യ എപ്പിസോഡില്‍ പറയുന്നത്. ഇതില്‍ ഓരോ ഫ്രെയിമിലും ലോകം എങ്ങനെ ഭാവിയില്‍ മാറാം എന്ന് രീതിയില്‍ ആണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്ന റോബോ ഡോഗ്, കുട്ടിയെ പല്ലു തേയിപ്പിക്കാന്‍ സഹായിക്കുന്നു. സ്‌കൂള്‍ യൂണിഫോം തേച്ചു നല്‍കുന്നു. അതുപോലെ ട്യൂഷന്‍ ഹോം വര്‍ക്ക് ചെയ്യിപ്പിക്കുന്നു. സ്‌കൂളിലേക്കുള്ള യാത്രയില്‍ robo dog സ്വയം കാറായി മാറുന്നു. നാളെ ഇതെല്ലാം യാഥാര്‍ഥ്യം ആയി മാറാം. ഇതെല്ലാം പുതിയ കണ്ടുപിടുത്തങ്ങള്‍ക്കു പ്രചോദനം ആയി എന്ന് വരാം
ഇന്നത്തെ കാലഘട്ടത്തില്‍ പുതിയ തലമുറയുടെ അഭിരുചി കൂടി കണക്കിലെടുത്ത് കൊച്ചുകുട്ടികള്‍ക്ക് കൂടി ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ വീഡിയോ എന്റര്‍ടൈന്‍മെന്റ് content ആണ് വിഭാവനം ചെയ്തത്. പ്രധാനമായും 12 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഈ പുതിയ മാറ്റം ലക്ഷ്യം വയ്ക്കുന്നത്. സിനിമാറ്റിക് ക്വാളിറ്റിയുള്ള ഇത്തരം വീഡിയോകള്‍ മലയാളത്തില്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്. 2050-ലോ 2100-ലോ കേരളം എങ്ങനെയായിരിക്കും എന്ന ഭാവനയിലാണ് ഈ സ്റ്റോറി ടെല്ലിങ് തയ്യാറാക്കിയിരിക്കുന്നത്. Marunadan TV യില്‍ വന്ന ഒരു കമന്റ് ഇങ്ങനെ.. മറുനാടന്‍ ടിവി വിദ്യാഭ്യാസ രീതി പുതിയ തലത്തിലേക്ക് കൊണ്ടുവന്നതിനു അഭിനന്ദങ്ങള്‍. വരും തലമുറയ്ക്ക് ഭാവിയില്‍ ഭരണാധികാരികള്‍ നടപ്പാക്കും എന്ന് വിചാരിക്കാം. ഇതാണ് ആ കമന്റില്‍ പറയുന്നത്.
മറുനാടന്‍ ടിവി 2009 ഇല്‍ വാര്‍ത്തയ്ക്ക് വേണ്ടി തുടങ്ങിയ ചാനലാണ്. ഇത് സമ്പൂര്‍ണ്ണ എന്റര്‍ടൈന്‍മെന്റ് ഡിജിറ്റല്‍ ചാനലായി മാറിയതോടെ വാര്‍ത്തകള്‍ക്കായി 'മറുനാടന്‍ ഡെയിലി' (Marunadan Daily) എന്ന പുതിയ ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. വാര്‍ത്തകള്‍ വേഗത്തില്‍ നല്‍കുന്നതിനേക്കാള്‍, അവയുടെ പശ്ചാത്തലവും കൃത്യതയും വിശകലനങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായ കവറേജ് നല്‍കാനാണ് ഈ ചാനലിലൂടെ ശ്രമിക്കുന്നത്. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട 'ലൂസ് ടോക്ക്' അടക്കമുള്ള പരിപാടികള്‍ ഇനി ഈ ചാനലിലായിരിക്കും സംപ്രേഷണം ചെയ്യുക. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആനിമേഷന്‍, ഗെയിംസ്, വെല്‍നസ്, വെബ് സീരീസ്, ലൈഫ് സ്‌റ്റൈല്‍, ടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളിലേക്ക് മറുനാടന്‍ ടിവി പ്രവര്‍ത്തനം വ്യാപിപ്പിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മാധ്യമ പ്രവര്‍ത്തനത്തെ നവീകരിക്കാനാണ് മറുനാടന്‍ മലയാളി ലക്ഷ്യമിടുന്നത്.
