കാബൂളിലെ ആശുപത്രിക്ക് നേരെ കടുത്ത വ്യോമാക്രമണം; 400 പേര്‍ മരിച്ചു; 250ഓളം പേര്‍ക്ക് പരിക്ക്: ആക്രമണത്തിന് പിന്നില്‍ പാകിസ്താനെന്ന് താലിബാന്‍

കാബൂളിലെ ആശുപത്രിക്ക് നേരെ കടുത്ത വ്യോമാക്രമണം; 400 പേര്‍ മരിച്ചു; 250ഓളം പേര്‍ക്ക് പരിക്ക്

Update: 2026-03-17 01:46 GMT

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ആശുപത്രിക്കുനേരെ കടുത്ത വ്യോമാക്രമണം. 400 പേര്‍ കൊല്ലപ്പെടുകയും 250 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ വക്താവ് അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആക്രമണമുണ്ടായത്. വ്യോമാക്രണത്തിന് പിന്നില്‍ പാകിസ്താനാണെന്നാണ് താലിബാന്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്. പാകിസ്ഥാന്റെ വ്യോമാക്രമണത്തില്‍ ആശുപത്രിയുടെ വലിയൊരു ഭാഗം തകര്‍ന്നിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും താലിബാന്‍ വ്യക്തമാക്കി.

അതേസമയം, അഫ്ഗാന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. കാബൂളില്‍ ഒരു ആശുപത്രിയും ലക്ഷ്യം വെച്ചിട്ടില്ലെന്നും പാകിസ്ഥസ്താന്‍ അറിയിച്ചു. 2000 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ലഹരി വിരുദ്ധ കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയുടെ വലിയ ഒരു ഭാഗം തന്നെ ആക്രമണത്തില്‍ തകര്‍ന്നു. പാകിസ്താന്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് താലിബാന്‍ വ്യക്തമാക്കുന്നത്.

അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍, അതിര്‍ത്തിയില്‍ ഇരുപക്ഷവും വെടിവെപ്പ് നടത്തുകയും അഫ്ഗാനിസ്ഥാനില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ആക്രമണം നടന്നതായി പറയപ്പെടുന്നത്.

'പാകിസ്ഥാന്‍ സൈന്യം വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിക്കുകയും കാബൂളിലെ ഒരു ലഹരിവിമുക്ത ആശുപത്രി ലക്ഷ്യം വെക്കുകയും ചെയ്തു. ഇത് ചികിത്സയിലായിരുന്ന നിരവധി അന്തേവാസികളുടെ മരണത്തിനും പരിക്കിനും കാരണമായി,' താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.

Tags:    

Similar News