കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകനൊപ്പം പോകാന്‍ അനുവദിച്ച് ജഡ്ജി; രഞ്ജിത പുളിക്കലിന് കോടതിയില്‍ നിന്നും ആശ്വാസം: ഇന്ന് വീണ്ടും ഹാജരാകണം; അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ഇനി നിര്‍ണ്ണായകം കോടതി നിലപാട്

Update: 2026-01-17 04:02 GMT

പത്തനംതിട്ട: രജിത പുളിക്കലിന് കോടതിയില്‍ നിന്നും ആശ്വാസം. രജിത പുളിക്കലിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയില്‍ അവരുടെ അഭിഭാഷകനും സന്നിഹിതനായിരുന്നു. പ്രാഥമിക നടപടികള്‍ക്ക് ശേഷം, കോടതി വിജിതയെ സ്വന്തം അഭിഭാഷകനോടൊപ്പം വിട്ടയച്ചു. എന്നാല്‍, കേസിന്റെ തുടര്‍നടപടികള്‍ക്കായി ഇന്ന് ഓപ്പണ്‍ കോടതിയില്‍ ഹാജരാകാന്‍ കോടതി അവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനുമാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കല്‍ അറസ്റ്റിലായത്. പത്തനംതിട്ട സൈബര്‍ പൊലീസാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന ഇവരെ അവിടെ വെച്ചാണ് പോലീസ് പിടികൂടിയത്. അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തുകയും അവരെ അധിക്ഷേപിക്കുകയും ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തേയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിനെ സമീപിച്ച അതിജീവിതയുടെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തി രഞ്ജിത പുളിക്കല്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ രഞ്ജിത പുളിക്കലിന് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ കേസില്‍ രജിത ഒന്നാം പ്രതിയായിരുന്നു. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫായിരുന്നു ഈ കേസിലെ രണ്ടാം പ്രതി. ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയും സന്ദീപ് വാര്യര്‍ നാലും രാഹുല്‍ ഈശ്വര്‍ അഞ്ചും പ്രതികളായിരുന്നു. പാലക്കാട് സ്വദേശിയായ വ്ളോഗറായിരുന്നു ആറാം പ്രതി.

രാഹുലിനെതിരെ മൂന്നാം ബലാത്സംഗ പരാതി ഉയര്‍ന്നതോടെയായിരുന്നു അതിജീവിതയെ അധിക്ഷേപിച്ച് രഞ്ജിത പുളിക്കല്‍ രംഗത്തെത്തിയത്. അതിജീവിതയുടെ ഐഡന്റിറ്റിയും ഇവര്‍ വെളിപ്പെടുത്തി. അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതിലാണ് ഇവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

Similar News