തെരുവില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ദത്തെടുത്തു; പ്രണയബന്ധത്തെ എതിര്‍ത്തതോടെ തര്‍ക്കം; പതിമൂന്നുകാരി ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് വളര്‍ത്തമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; കുരുക്കായത് മറന്നുവച്ച ഫോണ്‍; എട്ടാം ക്ലാസുകാരിയും ആണ്‍സുഹൃത്തുക്കളും പിടിയില്‍
എട്ടാംക്ലാസുകാരി വളര്‍ത്തമ്മയെ കൊന്നു; ആണ്‍സുഹൃത്തുക്കളടക്കം പിടിയില്‍
ന്യൂഡല്‍ഹി: ദത്തെടുത്ത് വളര്‍ത്തിയ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി ആണ്‍സുഹൃത്തുക്കള്‍ക്ക് ഒപ്പംചേര്‍ന്ന് വളര്‍ത്തമ്മയെ ക്രൂരമായി കൊലപ്പെടുത്തി. മൂന്നു ദിവസം പ്രായമുള്ള ഒഡീഷയിലെ ഭുവനേശ്വറിന്റെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിനെയാണ് ദമ്പതികള്‍ ദത്തെടുത്തിയത്. ഈ പെണ്‍കുട്ടിയാണ് പതിമൂന്നാം വയസ്സില്‍ വളര്‍ത്തമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഏപ്രില്‍ 29-ന് നടന്ന കൊലപാതകം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്.
എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയാണ് രണ്ട് ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഗജപതി ജില്ലയിലെ പരാലഖേമുന്‍ഡി നഗരത്തിലെ വാടക വീട്ടിലാണ് അന്‍പത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു പുരുഷന്‍മാരുമായുള്ള മകളുടെ പ്രണയ ബന്ധത്തെ രാജലക്ഷ്മി എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് കൊലപാതകം. സ്വത്തുക്കള്‍ കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് പോറ്റമ്മയെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഏപ്രില്‍ 29ന് ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയശേഷം തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപാതകം. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പിറ്റേദിവസം സ്വന്തം നാടായ ഭുവനേശ്വറില്‍ എത്തിച്ച് മൃതദേഹം സംസ്‌കരിച്ചു. അമ്മ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചെന്നാണ് ചടങ്ങിനെത്തിയ ബന്ധുക്കളോടു പറഞ്ഞത്. രാജലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ ആരും സംശയിച്ചുമില്ല.
എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഭുവനേശ്വറില്‍ വച്ച് മറന്നുപോയിരുന്നു. ഇത് രാജലക്ഷ്മിയുടെ സഹോദരന്‍ സിബ പ്രസാദ് മിശ്ര കണ്ടെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക പദ്ധതി പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാം മെസഞ്ചറില്‍ കൊലപാതക പദ്ധതി വിശദമായി പറഞ്ഞിരുന്നു. രാജലക്ഷ്മിയെ എങ്ങനെ കൊലപ്പെടുത്തണമെന്നും അവരുടെ സ്വര്‍ണാഭരണങ്ങളും പണവും എങ്ങനെ കൈപ്പിടിയില്‍ ആക്കണമെന്നതും ചാറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, മേയ് 14ന് മിശ്ര പരാലഖേമുന്‍ഡി പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പെണ്‍കുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത് (21), സുഹൃത്ത് ദിനേഷ് സാഹു (20) എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
മക്കളില്ലാതിരുന്ന രാജലക്ഷ്മിയും ഭര്‍ത്താവും ചേര്‍ന്നാണ് ഉപക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ വെറും മൂന്നുദിവസം പ്രായമായ കുഞ്ഞിനെ ദത്തെടുത്തത്. ഒരു വര്‍ഷത്തിനുശേഷം ഭര്‍ത്താവ് മരിച്ചു. പിന്നീട് രാജലക്ഷ്മി ഒറ്റയ്ക്കാണ് കുഞ്ഞിനെ വളര്‍ത്തിയത്. മകള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ അഡ്മിഷന്‍ ലഭിച്ചപ്പോള്‍ പരാലഖേമുന്‍ഡിയിലേക്കു താമസം മാറ്റുകയായിരുന്നു. പ്രണയ ബന്ധത്തില്‍ രാജലക്ഷ്മി എതിര്‍പ്പ് ഉയര്‍ത്തിയതോടെ അമ്മയ്ക്കും മകള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും പതിവായിരുന്നു.
റാത് ആണ് കൊലപാതകത്തിന് പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊല നടത്തിയാല്‍ ബന്ധം തുടരാനാവുമെന്നും സ്വത്തുക്കള്‍ കൈവശമാക്കാമെന്നും ഇയാള്‍ പെണ്‍കുട്ടിയെ ബോധ്യപ്പെടുത്തി. ഏപ്രില്‍ 29ന് വൈകുന്നേരം അമ്മയ്ക്ക് മകള്‍ ഉറക്കഗുളികകള്‍ നല്‍കി. അവര്‍ ഉറങ്ങിയതിനു പിന്നാലെ റാതിനെയും സാഹുവിനെയും വിളിച്ചുവരുത്തി. പിന്നീടു മൂവരും ചേര്‍ന്ന് തലയിണ ഉപയോഗിച്ച് രാജലക്ഷ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാജലക്ഷ്മിയുടെ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ പെണ്‍കുട്ടി നേരത്തേതന്നെ റാതിനു കൈമാറിയിരുന്നു. ഇത് 2.4 ലക്ഷം രൂപയ്ക്ക് ഇയാള്‍ വിറ്റു. പ്രതികളില്‍നിന്ന് 30 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൂന്നു മൊബൈല്‍ ഫോണുകളും രണ്ട് തലയിണകളും പിടിച്ചെടുത്തു.
ഗണേഷ് റാഥ് ആണ് രാജലക്ഷ്മിയെ കൊല്ലാന്‍ പ്രേരണ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. രാജലക്ഷ്മിയെ കൊലപ്പെടുത്തിയാല്‍ തടസ്സങ്ങളില്ലാതെ തങ്ങളുടെ ബന്ധം തുടരാമെന്നും സ്വത്ത് ലഭിക്കുമെന്നും ഇയാള്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഏപ്രില്‍ 29-ന് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം കൊലപ്പെടുത്തുകയായിരുന്നു.
രാജലക്ഷ്മിക്ക് നെഞ്ചുവേദനയുണ്ടായെന്നും ഇതേത്തുടര്‍ന്നാണ് ബോധരഹിതയായതെന്നുമാണ് പെണ്‍കുട്ടി ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. രാജലക്ഷ്മിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയതുമില്ല.
അതിനിടെ, അറസ്റ്റിലായ 13-കാരി നേരത്തേ പലതവണകളായി രാജലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങള്‍ ആണ്‍സുഹൃത്തിന് കൈമാറിയിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ ഇത് പണയംവെച്ച് രണ്ടരലക്ഷത്തോളം രൂപ കൈക്കലാക്കുകയുംചെയ്തു. പ്രതികളില്‍നിന്ന് 30 ഗ്രാം സ്വര്‍ണവും മൂന്ന് മൊബൈല്‍ഫോണുകളും കൊലപാതകത്തിന് ഉപയോഗിച്ച തലയണയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.