അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം; പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് അജിത് ഡോവല്‍; അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി എസ് ജയശങ്കര്‍; ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്ന് അമേരിക്ക; അടിയന്തര യോഗം വിളിച്ച് രാജ്‌നാഥ് സിംഗ്

അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം

Update: 2025-05-08 17:15 GMT

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം ഉടലെടുത്തതോടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ടു. നിലവിലെ സാഹചര്യം വിശദീകരിച്ചു.

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയേയും, സൈനിക മേധാവികളെയും വിളിപ്പിച്ചു. നിലവില്‍ കൂടിക്കാഴ്ച നടന്നുവരികയാണ്.

അതിനിടെ, എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയിലൂടെ സംഘര്‍ഷം പരിഹരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം. ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്നും അമേരിക്ക അറിയിച്ചു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാക് ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ജമ്മു വിമാനത്താവളത്തില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നിട്ടുണ്ട്. ഹരിയാന, ബീഹാര്‍, ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. അതിനിടെ, രജൗരിയില്‍ ചാവേര്‍ ആക്രമണമുണ്ടായി. അതേസമയം, കൊച്ചി ദക്ഷിണ നാവിക സേനാ കമാന്‍ഡിലും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. സ്റ്റേജ് 2 വിലേക്ക് സുരക്ഷ ഉയര്‍ത്തി.

അതിര്‍ത്തിയില്‍ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാവാന്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കിട്ടി. പാക് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ബന്ധമായും ജോലിക്കെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാകണമെന്നാണ് അറിയിപ്പ്.

അതേസമയം, പാക്ക് ആക്രമണത്തിന് ശക്തമായ പ്രത്യാക്രമണം നടത്തുകയാണ് ഇന്ത്യ. ജമ്മുവില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു. പഞ്ചാബ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ വ്യോമാക്രമണ ശ്രമം നടത്തിയത്. സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. മൂന്ന് പാക്ക് യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടിട്ടുണ്ട്.. അമേരിക്കന്‍ നിര്‍മിത എ16, ചൈനീസ് നിര്‍മിത ജെഎഫ് 17 എന്നിവയാണ് വെടിവച്ചിട്ടത്.

Tags:    

Similar News