റെയിൽവേ പാളം കണ്ടതും റീൽപുത്രനൊരു മോഹം; മഞ്ഞ ഷർട്ടിട്ട് ട്രാക്കിൽ കയറി കിടന്ന് ധൈര്യം; ട്രെയിൻ പാഞ്ഞെത്തിയതും കണ്ണടച്ച് ഷൂട്ട്; വീഡിയോ വൈറലായപ്പോൾ നടന്നത്; വരൂ..നമുക്ക് സ്റ്റേഷൻ വരെ പോകാമെന്ന് പോലീസ്; ലേശം കഞ്ഞിയെടുക്കട്ടെയെന്ന് കമെന്റുകൾ!

Update: 2025-04-08 13:02 GMT

രോ കാലഘട്ടം മാറുമ്പോൾ സമൂഹത്തിൽ ഓരോ ട്രെൻഡും വരുന്നു. ഇപ്പോൾ ആളുകൾ സോഷ്യൽ മീഡിയയിൽ ഒന്ന് താരം ആകാൻ രാപകൽ ഇല്ലാതെ കഷ്ട്ടപ്പെടുകയാണ്.അവർ ഫോട്ടോകൾ പോസ്റ്റ് ചെയ്തും വിഡിയോകൾ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തും റീച്ച് കൂട്ടാൻ ശ്രമിക്കുന്നു.ചിലർ അപകടകരമായ പ്രവർത്തികൾ ചെയ്യാനും മടിക്കില്ല. കാരണം അവർക്ക് എങ്ങനെയേലും പ്രശസ്തി നേടണം അതുമാത്രമേ ഉള്ളു ചിന്തയിൽ.

അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. റീൽസ് ചീത്രീകരിക്കാൻ വേണ്ടി എന്ത് അപകടവും വരുത്തി വയ്ക്കാൻ തയ്യാറാകുന്ന അനേകം പേരെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം. കഴിഞ്ഞ ദിവസം യുപി യിലെ ഉന്നാവോയിൽ‌ ഒരു യുവാവ് അറസ്റ്റിലായി.

രഞ്ജിത് ചൗരസ്യ എന്നയാളാണ് വീഡിയോ വൈറലായതിന് പിന്നാലെ കുടുങ്ങിയത്. സോഷ്യൽ മീഡിയ ഇപ്പോൾ ഇയാളെ പരിഹസിച്ചുകൊണ്ട് 'റീൽപുത്ര' എന്നാണ് ഇയാളെ വിളിക്കുന്നത്. ഇയാൾ ചെയ്തത് തികച്ചും അപകടകരമായ പ്രവൃത്തിയാണ്. റെയിൽവേ ട്രാക്കിൽ കിടക്കുകയാണ് ഇയാൾ ചെയ്തത്. ഒരു ട്രെയിൻ കടന്നു പോകുന്നത് വരെയും ഇയാൾ റെയിൽവേ ട്രാക്കിൽ തന്നെ കിടക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ രഞ്ജിത് ഒരു റെയിൽവേ ട്രാക്കിൽ തന്റെ മൊബൈലുമായി കിടക്കുന്നതാണ് കാണുന്നത്. പിന്നെ കാണുന്നത് ദൂരെ നിന്നും ഒരു തീവണ്ടി വരുന്നതാണ്. തീവണ്ടി വരുമ്പോൾ ഇയാൾ റെയിൽവേ ട്രാക്കിൽ കിടക്കുന്നത് കാണാം. തീവണ്ടി മുഴുവനായും കടന്നു പോകുന്നത് വരെ ഇയാൾ ട്രാക്കിൽ തന്നെ കിടക്കുകയാണ്.

ഒടുവിൽ തീവണ്ടി പോയിക്കഴിഞ്ഞ് ഇയാൾ എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. സ്വന്തം ജീവന് യാതൊരു വിലയും കല്പിക്കാത്ത ആളുകൾ, ലൈക്കിനും റീച്ചിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആളുകൾ തുടങ്ങി അനേകം കമന്റുകളാണ് വീഡിയോയ്ക്ക് കമെന്റുകൾ വരുന്നത്.

Tags:    

Similar News