ഹെല്‍മറ്റില്ലാതെ വന്ന യുവാവ് പോലീസ് യൂണിഫോമിലെ നടനെ കണ്ട് തെറ്റിധരിച്ചു; പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ബൈക്ക് തെന്നി വീണു; ഷൈന്‍ ടോം ചാക്കോയുടെ പോലീസ് വേഷം യഥാര്‍ത്ഥ അപകടമുണ്ടാക്കിയോ? എടപ്പാളില്‍ സംഭവിച്ചതില്‍ രണ്ടു വെര്‍ഷന്‍
മലപ്പുറം: എടപ്പാളില്‍ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ ബൈക്കില്‍നിന്നു വീണ് യുവാവിന് പരുക്കേറ്റത് തെറ്റിധാരണ മൂലം. സിനിമാ ചിത്രീകരണം കണ്ട് പൊലീസ് പട്രോളിങ്ങെന്ന് തെറ്റിദ്ധരിച്ച് ബൈക്ക് ബ്രേക്ക് ചെയ്തപ്പോഴായിരുന്നു അപകടം എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. പൊലീസ് വേഷത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ റോഡരികില്‍ നില്‍ക്കുകയായിരുന്നു. മുമ്പിലുള്ളത് യഥാര്‍ഥ പൊലീസെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു യുവാവ് എന്നായിരുന്നു പ്രചരണം. യുവാവിന്റെ പരുക്ക് ഗുരുതരമല്ല. എന്നാല്‍ സംഭവിച്ചത് അങ്ങനെ അല്ലെന്നാണ് റിപ്പോര്‍ട്ട്.
ഹെല്‍മറ്റ് ധരിക്കാതെ വന്ന യുവാവ് സ്‌കൂട്ടര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിനു കാരണമായതെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. മഴ കാരണം റോഡില്‍ തെന്നലുണ്ടായിരുന്നു. രാവിലെയായിരുന്നു അപകടം. സൂത്രധാരന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു സംഭവം. ഹെല്‍മറ്റ് ധരിക്കാതെ വന്ന യുവാവ് പോലീസ് വേഷത്തിലെ നടനെ കണ്ടപ്പോള്‍ ഭയന്നു. ഇതാണ് അപകമുണ്ടാക്കിയെന്നും പ്രചരണം എത്തി.
അപകടത്തിനു പിന്നാലെ ഷൈന്‍ ടോം ചാക്കോ തന്നെ യുവാവിനെ വാഹനത്തില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സെല്‍ഫിയും എടുത്താണ് നടന്‍ മടങ്ങിയതെന്നും വാര്‍ത്തയെത്തി. എന്നാല്‍ അതിന് ശേഷം മറ്റൊരു വാദമണ് എത്തിയത്. അത് ഇങ്ങനെ. നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ഫോട്ടോ എടുത്തതിന് പിന്നാലെ റോഡില്‍ തെന്നി വീണ് യുവാവിന് പരിക്ക് പറ്റിയെന്നായിരുന്നു അത്.
ലൊക്കേഷനില്‍ വച്ച് പൊലീസ് വേഷത്തിലെത്തിയ ഷൈനിനെ കണ്ട യുവാവ് ഫോട്ടോ എടുക്കാന്‍ പോയതായിരുന്നു. അവിടെ എത്തിയപ്പോള്‍ വണ്ടിയുണ്ടോ തനിക്ക് അപ്പുറം വരെ പോകാനുണ്ടെന്ന് ഷൈന്‍ ഇയാളോട് പറയുകയും ചെയ്തു. ആ എക്‌സൈറ്റ്‌മെന്റില്‍ വണ്ടി എടുത്ത് വരുന്നതിനിടെ വെള്ളം കെട്ടിനിന്ന റോഡില്‍ യുവാവ് തെന്നി വീഴുക ആയിരുന്നു.
മഴയെ തുടര്‍ന്ന് റോഡില്‍ തെന്നലുണ്ടായിരുന്നു. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ഷൈന്‍ ടോം ചാക്കോ തന്നെ യുവാവിനെ വണ്ടിയില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം വീണ്ടും സെല്‍ഫിയും എടുത്താണ് നടന്‍ മടങ്ങിയത്.