കാറുകള്‍ തകര്‍ന്നു; മരങ്ങള്‍ വീണു; ഗതാഗതം സ്തംഭിച്ചു; ട്രെയിനുകളും ബസുകളും റദ്ദാക്കി; ബ്രിട്ടനെ പിടിച്ചു കുലുക്കി എയ്മി കൊടുങ്കാറ്റ്; അനേകം വീടുകളില്‍ വൈദ്യുതി നിലച്ചു; ജനജീവിതം ദുരിത പൂര്‍ണം: കൊടുങ്കാറ്റില്‍ വിറച്ച് ബ്രിട്ടന്‍

കാറുകള്‍ തകര്‍ന്നു; മരങ്ങള്‍ വീണു; ഗതാഗതം സ്തംഭിച്ചു; ട്രെയിനുകളും ബസുകളും റദ്ദാക്കി

Update: 2025-10-05 00:42 GMT

ലണ്ടന്‍: ഈ സീസണിലെ, നാമകരണം ചെയ്ത ആദ്യ കൊടുങ്കാറ്റിന്റെ ഭീകരത വെളിവാക്കിക്കൊണ്ട് പ്രശസ്ത കൊമേഡിയന്‍ ജാസണ്‍ മാന്‍ഫോര്‍ഡ് തന്റെ അനുഭവം വിവരിച്ചു. താന്‍ സഞ്ചരിച്ചിരുന്ന വിമാനം ഇറങ്ങാന്‍ ശ്രകിക്കുന്നതിനിടയില്‍ ആടിയുലഞ്ഞതിനാല്‍, ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മണിക്കൂറില്‍ 100 മൈല്‍ വേഗതയിലെത്തിയ എയ്മി കൊടുങ്കാറ്റ് ബ്രിട്ടനിലെ നിരവധി കെട്ടിടങ്ങളെ തകര്‍ത്തു. മരങ്ങള്‍ കടപുഴകി വീണപ്പോള്‍ അതിനടിയില്‍ കുടുങ്ങിയ കാറുകള്‍ ചതഞ്ഞരഞ്ഞു. ലണ്ടനിലെ പാര്‍ക്കുകള്‍ എല്ലാം തന്നെ അടച്ചിട്ടു. ഒരു ലക്ഷത്തിലധികം വീടുകളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.

ബെല്‍ഫാസ്റ്റില്‍ നടത്താനിരുന്ന മാന്‍ഫോര്‍ഡിന്റേതടക്കം നിരവധി പരിപാടികള്‍ പ്രതികൂല കാലാവസ്ഥ മൂലം റദ്ദ് ചെയ്യുകയോ നീട്ടിവയ്ക്കുകയോ ചെയ്തു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ മാന്‍ഫോര്‍ഡ് എത്തിയ ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനമാണ് ബെല്‍ഫാസ്റ്റില്‍ ഇറക്കാനാകാതെ മാഞ്ചസ്റ്ററിലെക്ക് തിരിച്ചു വിട്ടത്. വിമാനം ഇറങ്ങുന്നതിനായി റണ്‍വേക്കരികില്‍ എത്തുന്നതിന്റെയും, കാറ്റില്‍ ആടിയുലഞ്ഞ്, ഇറങ്ങാനാകാതെ പറന്നുയരുന്നതിന്റെദ്യും വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അയര്‍ലന്‍ഡില്‍ 1 ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി വിതരണം ഇനിയും പുനസ്ഥാപിക്കാനായിട്ടില്ല. സ്‌കോട്ട്‌ലാന്‍ഡില്‍ 63,000 വീടുകളോളം ഇപ്പോഴും ഇരുട്ടിലാണ്. യു കെയില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും ശക്തമായ എയ്മി കൊടുങ്കാറ്റ് കനത്ത നാശമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്‌കോട്ട്‌ലാന്‍ഡിലെ നോര്‍ത്ത് ലങ്കാഷയര്‍ കുംബെര്‍നോള്‍ഡില്‍ ഫ്‌ലാറ്റുകളുടെ ഒരു ബ്ലോക്കിലെ മുഴുവന്‍ മേല്‍ക്കൂരയും കാറ്റില്‍ പറന്നുവീണു. അതേസമയം, ഗ്ലാസ്‌ഗോ, ബൂമിലോയില്‍ ആളൊഴിഞ്ഞ ഒരു കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു വീണു. ഇതിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

സ്‌കോട്ട്‌ലാന്‍ഡിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രി 9 മണിവരെ ഒരു ആംബര്‍ മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. സ്‌കോട്ട്‌ലാന്‍ഡിലും വെയ്ല്‍സിലും വടക്കന്‍ ഇംഗ്ലണ്ടിലും മുന്നറിയിപ്പുകല്‍ നിലവിലുണ്ടായിരുന്നു. അതിനിടെ പ്രതികൂല കാലാവസ്ഥ മൂലം സ്‌കോട്ട്‌ലാന്‍ഡില്‍ റോഡ് ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ചതായി ട്രാഫിക് സ്‌കോട്ട്‌ലാന്‍ഡ് അറിയിച്ചു. നിരവധി പാലങ്ങള്‍ അടച്ചിടേണ്ടതായി വന്നു. ശനിയാഴ്ച, സ്‌കോട്ടിഷ് എന്‍വിറോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി 30 ല്‍ അധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിരുന്നത്.

അതിനിടെ, വൈദ്യുതി വിതരണം തടസ്സപ്പെട്ട 62,000 വീടുകളില്‍ സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് സ്‌കോട്ടിഷ് ആന്‍ഡ് സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്ക് അറിയിച്ചു. ലണ്ടനില്‍, ഹൈഡ് പാര്‍ക്കും റിച്ച്‌മോണ്ട് പാര്‍ക്കും ഉള്‍പ്പടെ എല്ലാ എട്ട് റോയല്‍ പാര്‍ക്കുകളും അടച്ചിട്ടു. അതോടൊപ്പം ബ്രോംപ്ടണ്‍ സെമിത്തേരിയും വിക്ടോറിയ ടവര്‍ ഗാര്‍ഡന്‍സും അടച്ചിട്ടു. പാര്‍ക്ക് റോഡുകളും, സൈക്കിള്‍വേകളും, കഫേകളും കിയോസ്‌കുകളും . പാര്‍ക്കിലെ കായിക വേദികളൂമെല്ലാം അടച്ചിട്ടു. ഞായറാഴ്ച സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമെ ഇവ തുറക്കുകയുള്ളു.

Tags:    

Similar News