'ഞാൻ ആരാ ചേട്ടാ..'; തുറന്ന ജീപ്പിൽ 'ലൂഡോ' കുട്ടനുമായി നഗരംചുറ്റൽ; പടക്കം പൊട്ടിച്ചും ആർപ്പുവിളികളോടും സ്വീകരിച്ച് യുവാക്കൾ; കേക്ക് മുറിച്ച് ആഘോഷം; ഭായ് യുടെ കണ്ണ് അറിയാതെ നിറഞ്ഞു; ഒരു തെരുവു നായയുടെ ജന്മദിനം ആഘോഷമാക്കിയപ്പോൾ നടന്നത്!

Update: 2025-02-08 13:26 GMT

മധ്യപ്രദേശ്: പലപ്പോഴും വീട്ടിലെ ഒരു അംഗത്തിനെ പോലെ തന്നെയാണ് നമ്മുടെ അരുമമൃഗങ്ങളെ വളർത്തുന്നത്. അത് ഇപ്പോൾ പൂച്ചയായലും പട്ടിയായാലും അവരുടെ ഓമനത്തമുള്ള മുഖവും അവരുടെ ചെറിയ കുസൃതികളും നോക്കി നിൽക്കാൻ തന്നെ ഒരു സമയം പോക്ക് ആണ്. അത് ഇപ്പോൾ തെരുവിൽ വളരുന്ന മൃഗങ്ങൾ ആയാലും ശരി. അങ്ങനെയൊരു വൈറൽ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മധ്യപ്രദേശിൽ നിന്നുള്ള വിഡിയോയാണ് വൈറലായിരിക്കുന്നത്.

മധ്യപ്രദേശിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരു തെരുവു നായയുടെ ജന്മദിനം ആഘോഷിച്ച രീതിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മധ്യപ്രദേശിലെ ദേവാസ് സിറ്റിയിലായിരുന്നു ഈ വ്യത്യസ്തമായ ആഘോഷം നടന്നത്. ഇവിടത്തുകാരുടെ പ്രിയപ്പെട്ട നായയാണ് തെരുവില്‍ കഴിയുന്ന 'ലൂഡോ'. ലൂഡോയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന വലിയ ബാനര്‍ അടക്കം നഗരത്തില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു യുവാക്കളുടെ പിറന്നാള്‍ ആഘോഷം.

തുറന്ന ജീപ്പില്‍ ലൂഡോയെ മാലകള്‍ അണിയിച്ച് നഗരപ്രദക്ഷിണം നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലൂഡോയുടെ പേരെഴുതിയ കേക്ക് മുറിക്കുന്നതും പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ട്.

https://www.instagram.com/reel/DFf-t0RylqS/?utm_source=ig_embed&ig_rid=ae6f9a8f-5345-4512-bb61-9689b2e06616

Tags:    

Similar News