ബിഗ് ടിവിയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റു സുജയ പാര്‍വ്വതി; വെല്‍ക്കം കേക്ക് മുറിച്ച് സ്വീകരണം ഒരുങ്ങി അനില്‍ അയിരൂരും സംഘവും; തെരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ സംപ്രേക്ഷണം തുടങ്ങിയേക്കും; തുടക്കം ഹൈദരാബാദിലെ സ്റ്റുഡിയോയില്‍ നിന്ന്; മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് ഇനിയും പോര് മുറുകും..
ബിഗ് ടിവിയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റു സുജയ പാര്‍വ്വതി
തിരുവനന്തപുരം: മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് ഇനിയും യുദ്ധം മുറുകും. ബിഗ് ടിവി സംപ്രേക്ഷണത്തിന് ഒരുങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചാനല്‍ സംപ്രക്ഷണം തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ചാനലിന്റെ മുഖമായ സുജയ പാര്‍വ്വതി ചീഫ് എഡിറ്ററായി ചുമതലയേറ്റു. റിപ്പോര്‍ട്ടര്‍ ടിവി വിട്ട സുജയ കഴിഞ്ഞ ദിവസമാണ് സ്ഥാനം ഏറ്റെടുത്തത്.
സുജയ പാര്‍വ്വതിയെ വെല്‍ക്കം കേക്ക് മുറിച്ചാണ് അനില്‍ അയിരൂരും സംഘവും സ്വീകരണം ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന മാധ്യമ പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച വാര്‍ത്താവതാരകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലക്ഷ്മി പത്മ നേടിയിരുന്നു. ഇതിന്റെ ആഘോഷവും ബിഗ് ടിവിയില്‍ നടന്നു.
സുജയ പാര്‍വ്വതി ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തതോടെ ചാനല്‍ സംപ്രേക്ഷണം ഉടനുണടാകും. അടുത്ത മാസം ചാനല്‍ സംപ്രേക്ഷണം തുടങ്ങിയേക്കുമെന്നാണ് സൂചന. കൊച്ചിയിലെ സ്റ്റുഡിയോ സജ്ജമാകുന്നത് വരെ ഹൈദരാബാദില്‍ നിന്നാകും സംപ്രേക്ഷണം തുടങ്ങുക എന്നുമാണ് ലഭിക്കുന്ന വിവരം. മാധ്യമ ലോകത്തു നിന്നും ഇനിയും പ്രമുഖര്‍ ചാനലില്‍ എത്തുമെന്നാണ് സൂചനകള്‍.
റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് രാജിവെച്ച സുജയ പാര്‍വ്വതി പത്ത് ലക്ഷം രൂപ മാസശമ്പളത്തിലാണ് ബിഗ് ടിവിയില്‍ ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കുന്നു എന്നണ് നേരത്തെ പുറത്തുവന്ന വിവരം. ഇതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വനിതാ മാധ്യമപ്രവര്‍ത്തകയായി സുജയ മാറിയിട്ടുണട്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ തിളങ്ങി നിന്ന മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ നിന്നുമാണ് സുജയ പടിയിറങ്ങിയയത്.
അതേസമയം, മാറ്റു ചാനലുകളിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്. മാതൃഭൂമിയില്‍ നിന്നും മാതു റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക ചുവടുമാറുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അനില്‍ അയരൂരിന്റെ നേതൃത്വത്തില്‍ എത്തുന്ന ബിഗ് ടിവി ഇതിനോടകം തന്നെ എണ്‍പതിലധികം മാധ്യമപ്രവര്‍ത്തകരെ വിവിധ ചാനലുകളില്‍ നിന്നായി റിക്രൂട്ട് ചെയ്തുകഴിഞ്ഞു. വേണു ബാലകൃഷ്ണന്‍, ലക്ഷ്മി പത്മ, അപര്‍ണ്ണ കുറുപ്പ് തുടങ്ങിയ പ്രമുഖരടങ്ങുന്ന വന്‍ നിരയാണ് പുതിയ ചാനലിനായി അണിനിരക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടിവി വിപണിയിലേക്ക് എത്തിയതോടെയാണ് ചാനല്‍ രംഗത്ത് വലിയ ശമ്പളം നല്‍കി ആളെ പിടിക്കുന്ന രീതി ആരംഭിച്ചത്. ഇത് മറ്റ് ചാനലുകളിലും ശമ്പള വര്‍ദ്ധനവിന് കാരണമായി. അനില്‍ അയരൂരിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബിഗ് ടിവി എന്ന പുതിയ ചാനല്‍ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരെ വലിയ ശമ്പളം വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്യുകയാണ്.
രാജ്യത്തെ പ്രമുഖ മീഡിയ ശൃംഖലകളില്‍ ഒന്നായ ബിഗ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമാണ് ബിഗ് ടിവി. നിലവില്‍ തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി തെലുങ്കിലാണ് ബിഗ് ടിവി സജീവമായിട്ടുളളത്. തമിഴിലും ബിഗ് ടിവി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വാര്‍ത്താ ചാനലുകളില്‍ തിളങ്ങി നില്‍ക്കുന്ന നിരവധി പ്രമുഖ മാധ്യമപ്രവര്‍ത്തകരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയാണ് ബിഗ് ടിവി. അക്കൂട്ടത്തില്‍ സെലിബ്രിറ്റി സ്റ്റാറ്റസുളള അവതാരകരും റിപ്പോര്‍ട്ടര്‍മാരും ഉണ്ട്. വന്‍ പാക്കേജിലാണ് പ്രമുഖ ചാനലുകള്‍ വിട്ട് സ്റ്റാര്‍ അവതാരകര്‍ ബിഗ് ടിവിയിലേക്ക് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടര്‍ ടിവിയെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച മാധ്യമ പ്രവര്‍ത്തകയാണു സുജയ. സുജയ രാജി വെച്ച് ഇറങ്ങുന്നതു റിപ്പോര്‍ട്ടര്‍ ടിവിയെ സാരമായിബ ബാധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ റേറ്റിംഗില്‍ വലിയ പങ്കുവഹിച്ച സുജയയുടെ പടിയിറക്കം ചാനലിനെ സംബന്ധിച്ച് വലിയ ആഘാതമായിരിക്കും. പ്രത്യേകിച്ച് 'മീറ്റ് ദ എഡിറ്റേഴ്സ്' (Meet the Editors) എന്ന പരിപാടിയില്‍ അരുണ്‍കുമാറും സുജയയും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ ചാനലിനെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ സഹായിച്ചിരുന്നു.
കേരളത്തിലെ ഒരു വാര്‍ത്താ ചാനലിന്റെ ചീഫ് എഡിറ്റര്‍ പദവിയിലെത്തുന്ന രണ്ടാമത്തെ വനിത എന്ന ചരിത്രനേട്ടവുമായാണ് സുജയ ബിഗ് ടിവിയുടെ ഭാഗമാകുന്നത്. നിലവില്‍ കേരളത്തിലെ എല്ലാ ചാനലുകളുടെയും തലപ്പത്ത് പുരുഷന്മാരാണുള്ളത് എന്നതിനാല്‍ ഈ മാറ്റം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
