ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിട്ട് കയാറാന്‍ പാടില്ലെന്നത് അനാചാരം; പണ്ട് കാലത്ത് പൂണൂല്‍ കാണുന്നത് വേണ്ടിയാണ് ഈ സമ്പ്രദായം തുടങ്ങിയത്; ശ്രീനാരായണ ക്ഷേത്രങ്ങളില്‍ ഈ നിബന്ധന പാലിക്കുന്നില്ല; ഇക്കാര്യത്തില്‍ മാറ്റം അനിവാര്യം: സച്ചിദാനന്ദ സ്വാമി

Update: 2024-12-31 07:37 GMT

ശിവഗിരി: ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിടാതെ കയറാവൂ എന്നുള്ള നിബന്ധന ഉപേക്ഷിക്കണമെന്ന് ധര്‍മസംഘം ട്രെസ്റ്റ് പ്രസഡന്റ് സ്വാമി സച്ചിദാനന്ദ. വര്‍ക്കല ശിവഗിരി തീര്‍ഥാടനസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പണ്ട് കാലത്ത് പൂണൂല്‍ കാണുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു ആചാരം നിലനിന്നിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവന്‍ ആശ്രമങ്ങളും ക്ഷേത്രങ്ങളും നിര്‍മിച്ചത് ജാതി മത വ്യത്യസമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഇന്നും പല സ്ഥലങ്ങളിലും ക്ഷേത്രത്തില്‍ മറ്റ് ജാതിയില്‍ ഉള്ള ആളുക െകയറ്റാറില്ല. ഇതില്‍ വലിയ ദുഖം ഉണ്ട് എന്നും അദ്ദഹം പറഞ്ഞു. ഷര്‍ട്ടിടാതെ ക്ഷേത്രങ്ങളില്‍ കയറുന്നത് ശ്രീനാരായണ ക്ഷേത്രങ്ങളിലുമുണ്ട്. ഇത് തിരുത്തണം. ശ്രനാരായണ ഗുരുദേവന്‍ ക്ഷേത്ര സംസ്‌കാരത്തെ പരിഷ്‌കരിച്ച ആളാണെന്നും സ്വമി പറഞ്ഞു.

സച്ചിദാനന്ദ സ്വാമിയുടെ വാക്കുള്‍ ശരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രമഴിച്ച് മാത്രമേ കടക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണസമൂഹം ആവശ്യപ്പെടുന്നു. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ആരേയും നിര്‍ബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരെയും ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കേണ്ടതില്ല. നമ്മുടെ നാട്ടിലെ പല ആചാരങ്ങളും കാലോചിതമായി മാറി. അതിനു ഫലപ്രദമായി നേതൃത്വം കൊടുക്കുന്ന നിലയാണ് ശിവഗിരി മഠത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങള്‍ മാത്രമല്ല, മറ്റ് ആരാധനാലയങ്ങളും ഈ രീതി പിന്തുടരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News