യേശുക്രിസ്തുവിന്റെ രണ്ടാം വരവിന് വേണ്ടി കാത്തിരിക്കുന്ന പള്ളി! ആല്‍ബറിയിലെ പള്ളി വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്നു; നാട്ടുകാര്‍ക്ക് പോലും പള്ളിയില്‍ ഇനി പ്രവേശനം യേശുവിന്റെ രണ്ടാം വരവില്‍ മാത്രം

യേശുക്രിസ്തുവിന്റെ രണ്ടാം വരവിന് വേണ്ടി കാത്തിരിക്കുന്ന പള്ളി!

Update: 2025-04-29 06:49 GMT

ലണ്ടന്‍: ബ്രിട്ടനിലെ ആല്‍ബറിയില്‍ വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്നൊരു പള്ളിയുണ്ട്. ഇതിനെ എക്കാലത്തും ചുറ്റിപ്പറ്റി നില്‍ക്കുന്നത് തികഞ്ഞ ദുരൂഹതയാണ്. യേശുക്രിസ്തുവിന്റെ രണ്ടാം വരവിന് വേണ്ടിയാണ് ഈ പള്ളി അടച്ചിട്ടിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ചുവരുകളും മനോഹരമായ ചില്ലുജാലകങ്ങളും കൊണ്ട് ആരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്ന ഈ കാത്തലിക്ക് അപ്പോസ്തലിക്ക് പള്ളിയിലേക്ക് ആരേയും പ്രവേശിപ്പിക്കാറില്ല. പ്രമുഖ ചരിത്രകാരനായ ട്രെവര്‍ ബ്രൂക്ക് വ്യക്തമാക്കുന്നത് യേശുക്രിസ്തുവിന്റെ രണ്ടാം വരവിനേ് വേണ്ടിയാണ് പള്ളി സജ്ജമാക്കിയിരിക്കുന്നത് എന്നാണ്.

ആല്‍ബറിയില്‍ നിന്ന് എ്ത്തിയ ക്രിസ്തുമതത്തിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ വകയാണ് ഈ പള്ളി. ഈ നാട്ടുകാര്‍ക്ക് പോലും പള്ളിയില്‍ ഇപ്പോഴും പ്രവേശനം അനുവദിച്ചിട്ടില്ല. യേശുക്രിസ്തുവിന്റെ രണ്ടാം വരവില്‍ മാത്രമേ ഇവിടേയക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്നാണ് ഇതിന്റെ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ട്രെവര്‍ ബ്രൂക്ക് വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ ആരേയും പ്രവേശിപ്പിക്കാത്തത് എന്ന ചോദ്യത്തിന് ഇനിയും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.

പള്ളിയുടെ ഗോപുരങ്ങളും ഗോഥിക് ശൈലിയില്‍ ഉള്ള നിര്‍മ്മാണ ശൈലിയും കൊണ്ട് ഇതിനെ നാട്ടുകാര്‍ കത്തീഡ്രല്‍ എന്നാണ് ഓമനപ്പേരിട്ട് വിളിക്കുന്നത്. പള്ളിയുടെ ചുവരുകളില്‍ ചില പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പുറത്ത് നിന്നാല്‍ കാണാന്‍ കഴിയും. മുറിയിലെ ഊഷ്ടമാവ് പത്ത് ഡിഗ്രി സെല്‍ഷ്യസായി നിയന്ത്രിച്ചിരിക്കുകയാണ്. 1839 ല്‍ ഹെന്‍ട്രി ഡ്രമൗണ്ടിന് വേണ്ടിയാണ് ഈ പള്ളി നിര്‍മ്മിച്ചത്.

വിക്ടോറിയന്‍ കാലഘട്ടം ഛിന്നഭിന്നമാകാന്‍ പോകുന്നു എന്ന വിശ്വാസത്തിന്‍ മേലാണ് ഒരു വിഭാഗം വിശ്വാസികള്‍ ഈ പള്ളി നിര്‍മ്മിച്ചത്്. വളരെ പ്രമുഖനായ ബാങ്കറും എം.പിയും ആയിരുന്ന ഹെന്‍ട്രി ഡ്രമൗണ്ടിന്റെ സാമ്പത്തിക സഹായം കൊണ്ടാണ് പള്ളി നിര്‍മ്മിച്ചത്. 12 അപ്പോസ്തലന്‍മാരെയാണ് ഇവിടെ ആരാധിക്കുന്നത്. ലോകമെമ്പാടും 900 സ്ഥലങ്ങളിലാണ് ഇവരുടെ വിശ്വാസികള്‍ ഉള്ളത്. പള്ളി അടച്ചിട്ടിരിക്കുകയാണെങ്കിലും ഇതിന് ചുറ്റുമുള്ള സ്ഥലവും മറ്റ് നോക്കി നടത്തുന്നതിനായി ഒരു കെയര്‍ടേക്കറിനെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ നാടിന്റെ നാനാഭാഗത്ത് നിന്നും ഈ പള്ളി അന്വേഷിച്ച് എത്തുന്നവര്‍ക്ക് പുറത്ത് നിന്ന് കാണാന്‍ മാത്രമേ കഴികയുള്ളൂ.

Tags:    

Similar News