കനത്ത ചൂട് താങ്ങാനായില്ല; എയര്‍ ഷോയ്ക്കിടെ ചെന്നൈയില്‍ നാലു പേര്‍ തളര്‍ന്നു വീണ് മരിച്ചു: നൂറോളം പേര്‍ ചികിത്സയില്‍: പങ്കെടുത്തത് 13 ലക്ഷത്തിലേറെ പേര്‍

കനത്ത ചൂട് താങ്ങാനായില്ല; എയര്‍ ഷോയ്ക്കിടെ ചെന്നൈയില്‍ നാലു പേര്‍ മരിച്ചു

Update: 2024-10-06 23:58 GMT

ചെന്നൈ: എയര്‍ ഷോയ്ക്കിടെ ചെന്നൈയില്‍ നാലു പേര്‍ തളര്‍ന്നു വീണ് മരിച്ചു. വ്യോമസേനാ വാര്‍ഷികത്തിന്റെ ഭാഗമായി മറീന ബീച്ചില്‍ സംഘടിപ്പിച്ച എയര്‍ ഷോയ്ക്കിടെയാണ് സംഭവം. കനത്ത ചൂട് താങ്ങാനാവാതെ തളര്‍ന്നു വീണാണ് മരണം. ചൂടേറ്റ് കുഴഞ്ഞ് വീണ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വെയിലില്‍ തളര്‍ന്നുവീണ 60 വയസ്സുകാരനാണ് ആദ്യം മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു പേര്‍ കൂടി പിന്നാലെ മരിച്ചു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, മന്ത്രി ദുരൈമുരുകന്‍ എന്നിവരും എയര്‍ ഷോ കാണാനെത്തിയിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വ്യോമാഭ്യാസ പ്രകടനം എന്ന റെക്കോര്‍ഡോടെയാണ് വ്യോമസേനാ വാര്‍ഷികത്തിന്റെ ഭാഗമായ എയര്‍ ഷോ അവസാനിച്ചത്. 13 ലക്ഷത്തിലേറെപ്പേരാണ് എയര്‍ ഷോ കാണാന്‍ മറീനയിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയെന്നും അധികൃതര്‍ അറിയിച്ചു. പൊതുഅവധി ദിവസം കൂടിയായിരുന്നതിനാല്‍ മറീനയിലേക്കു ജനം ഒഴുകിയെത്തുക ആയിരുന്നു.

Tags:    

Similar News