അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞെടുക്കുന്ന ട്രെയിൻ; പെട്ടെന്ന് നെഞ്ചിടിപ്പ് കൂട്ടുന്നൊരു കാഴ്ച; ഒരു റീൽ എടുക്കാൻ പാളത്തിൽ കുറുകെ കിടന്ന് കൈവിട്ട കളി; ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്; നല്ല പാഠം പഠിപ്പിക്കുമെന്ന് പോലീസ്; ഭയപ്പെടുത്തി ദൃശ്യങ്ങൾ!

Update: 2025-07-06 13:58 GMT

ഭുവനേശ്വർ: ഓരോ ദിവസവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വഴി. പല രീതിയിലുള്ള വീഡിയോകളാണ് കാണുന്നത്. അത് എടുക്കാൻ തന്നെ ആളുകൾ വളരെ കഷ്ടപ്പാടുകൾ സഹിക്കുന്നു. ചിലർ അപകടകരമായ രീതിയിൽ വരെ വീഡിയോ ഷൂട്ട് ചെയ്യാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. പാളത്തിലൂടെ അത്യാവശ്യം സ്പീഡിൽ ട്രെയിൻ കുതിച്ചെത്തുന്നതിനിടെ പെട്ടെന്ന് നെഞ്ചിടിപ്പ് കൂട്ടുന്നൊരു കാഴ്ച.

ഒരു റീൽ എടുക്കാൻ വേണ്ടി പാളത്തിൽ കുറുകെ കിടന്ന് ഒരു കുട്ടിയുടെ കൈവിട്ട കളി. ഒടുവിൽ ട്രെയിൻ പാഞ്ഞ് പോയതിന് ശേഷം കൂളായി എണീറ്റ് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.എന്തായാലും കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം തന്നെയെന്ന്ചിലർ കുറിക്കുന്നു.

ഒഡീഷയിലെ റെയിൽവേ ട്രാക്കിലാണ് നെഞ്ചിടിപ്പിച്ച സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപകടകരമായ റീൽ ചിത്രീകരണം. സംഭവത്തിൽ മൂന്ന് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്നറിയിപ്പ് നൽകിയശേഷം ഇവരെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചിട്ടുണ്ട്. ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്.

അതേസമയം, കാസർകോട് കുമ്പളയിൽ പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച് ഒമ്പത് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കുമ്പള പൊലീസ് കേസെടുത്തത്. കുമ്പള ടൗണിൽ വാക്കുതർക്കമുണ്ടായ സംഭവത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാക്കളാണ് റീൽ ഇട്ടത്.

വധശ്രമത്തിന് കേസെടുക്കുന്നുവെന്നും പേടിപ്പിക്കാൻ നോക്കരുതെന്നും പറഞ്ഞാണ് യുവാക്കൾ റീൽ ചെയ്തത്. കേസെടുത്തുവെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കൾ റീൽ ചെയ്തത്. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് ക്രമസമാധാനം തകർക്കാൻ പ്രേരണ നൽകിയതിനാണ് യുവാക്കൾക്കെതിരെ പിന്നീട് കേസെടുത്തത്.

Tags:    

Similar News