കൂട്ടുകാർ തമ്മിൽ നിരന്തരം പ്രശ്‌നങ്ങൾ; നിസാര കാര്യങ്ങൾക്ക് വരെ തമ്മിലടി; ഒടുവിൽ ഉറ്റ സുഹൃത്തിന് പണി കൊടുക്കാൻ തീരുമാനിച്ചു; ഇമെയിൽ വഴി ഇവർ ചെയ്തത്; സാക്ഷാൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്ക് വധഭീഷണി അയച്ചു; കാർ ബ്ലാസ്റ്റ് നടത്തുമെന്ന് സന്ദേശം; അന്വേഷണത്തിൽ അധികൃതർ ഞെട്ടി; കേസിൽ യുവാക്കള്‍ കുടുങ്ങിയത് ഇങ്ങനെ!
മുംബൈ: സുഹൃത്തുക്കൾ തമ്മിൽ നടന്ന തർക്കത്തിനൊടുവിൽ നടന്നത് നാടകീയ സംഭവങ്ങൾ. തങ്ങളുടെ ഉറ്റ സുഹൃത്തിന് പണി കൊടുക്കാൻ ചെയ്‌തത് സാക്ഷാൽ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് വധ ഭീഷണി അയച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇപ്പോഴിതാ കേസിൽ പ്രതികൾ അറസ്റ്റിലായിരിക്കുകയാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ കാറിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികളാണ് പിടിയിലായിരിക്കുന്നത്.
വിദര്‍ഭയിലെ ബുല്‍ഡാനയില്‍ നിന്നാണ് മങ്കേഷ് വയാല്‍ (35) അഭയ് ഷിന്‍ഗനെ (22) എന്നിവരെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനെ തുടര്‍ന്ന് മങ്കേഷിന്‍റെ ഫോണില്‍ നിന്ന് അഭയ് ഈ മെയില്‍ വഴി സന്ദേശം അയക്കുകയായിരുന്നു. ജെജെ മാര്‍ഗ്, ഗോരേഗാവ് എന്നീ രണ്ട് സിറ്റി പൊലീസ് സ്റ്റേഷനുകളിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്.
സന്ദേശം ലഭിച്ച ഉടനെ അന്വേഷണം ആരംഭിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ഈ മെയില്‍ വന്നത് ഒരു ഫോണില്‍ നിന്നാണെന്ന് മനസിലാക്കിയ ശേഷം ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസ് ട്രാക്ക് ചെയ്ത് പൊലീസ് മങ്കേഷിലേക്ക് എത്തിച്ചേരുകയായിരുന്നു. പക്ഷെ ഇതിനെ കുറിച്ച് യാതൊരു അറിവും മങ്കേഷിന് ഉണ്ടായിരുന്നില്ല. അയാള്‍ പോലീസിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ചു. തുടര്‍ന്ന് മങ്കേഷിന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അഭയ് ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മനസിലായത്. പ്രതികളെ ഇപ്പോൾ മുംബൈയില്‍ എത്തിച്ചു.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെക്ക് വീണ്ടും വധഭീഷണി. ഷിൻഡെയുടെ കാറ് ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി മുഴങ്ങിയത്. വ്യാഴാഴ്ച രാവിലെ ഗുർഗാവോണിലെയും ജെ.ഐ മാർഗിലെയും പോലീസ് സ്റ്റേഷനുകളിലും മന്ത്രാലയ കൺട്രോൾ റൂമിലുമാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസും ക്രൈം ബ്രാഞ്ചും ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിച്ചിരിന്നു.
ഇതിനെ തുടർന്ന് ബോംബ് ഭീഷണിയെ തുടർന്ന് ഷിൻഡെയുടെ സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിൽ രേഖ ശർമയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവർക്കൊപ്പം ഷിൻഡെയും എത്തിയിരുന്നു. അതേസമയം, ഫെബ്രുവരി 11ന് ഷിൻഡെക്കും മകനും എം.പിയുമായ ശ്രീകാന്ദ് ഷിൻഡെക്കും നേരെ വധഭീഷണിയുണ്ടായിരുന്നു. സാമൂഹിക മാധ്യമമായ എക്സ് വഴിയുള്ള വധഭീഷണിയിൽ 19 വയസുകാരനായ കോളജ് വിദ്യാർഥിയെ മുംബൈ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.