കടലിൽ ആവേശമായി നാവിക സേനയുടെ റിഹേഴ്സല്‍; ആകാശത്ത് ദേശീയ പതാകയുമായി പാരച്യൂട്ടിൽ പറന്ന് ഉദ്യോഗസ്ഥർ; തീരത്ത് കണ്ടുനിന്നവർ കൈയ്യടിച്ചു; പറന്നിറങ്ങവെ പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങിയപ്പോൾ സംഭവിച്ചത്;ആശങ്ക; തലയിൽ കൈവച്ച് ആൾക്കൂട്ടം; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; രാമകൃഷ്ണ ബീച്ചിൽ നടന്നത്!

Update: 2025-01-03 10:03 GMT

വിശാഖപട്ടണം: ഈസ്റ്റേൺ നേവൽ കമാൻഡിന്‍റെ ഓപ്പറേഷൻ ഡെമോൺസ്‌ട്രേഷൻ റിഹേഴ്‌സലിനിടെ പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങിയത് ആളുകളെ ആശങ്കപ്പെടുത്തി. ആന്ധ്രായിലെ വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ചിൽ നടക്കുന്ന ഈസ്റ്റേൺ നേവൽ കമാൻഡിന്‍റെ ഓപ്പറേഷൻ ഡെമോൺസ്‌ട്രേഷൻ റിഹേഴ്‌സലിനിടെ പാരച്യൂട്ടുകൾ തമ്മിൽ കുടുങ്ങിയതാണ് ഏറെ നേരം ആശങ്കകൾ സൃഷ്ടിച്ചത്.

ഇന്നലെയാണ് പരിപാടി നടന്നത്. ഓപ്പറേഷനില്‍ പങ്കെടുക്കുകയായിരുന്ന രണ്ട് നാവിക സേനാ ഉദ്യോഗസ്ഥർ അവരുടെ പാരച്യൂട്ടുകൾ ഉപയോഗിച്ച് പറന്നിറങ്ങുന്നതിനിടെയായിരുന്നു അപകടം നടന്നത്. ഇരുവരുടെയും പാരച്യൂട്ടുകൾ തമ്മില്‍ കുരുങ്ങിത് ഏറെ നേരം കടലിൽ ആശങ്കകൾ സൃഷ്ട്ടിച്ചു.

ആ സമയം കരയിൽ നിന്ന വിനോദസഞ്ചാരികളും പരിഭ്രാന്തരായായിരിന്നു. കാരണം അത്രയ്ക്കും ഭീകരതയായിരുന്നു കാഴ്ച. പാരച്യൂട്ടുകൾ തമ്മിൽ കുടുങ്ങി രക്ഷപെടാൻ പോലും കഴിയാത്ത അവസ്ഥയിലായിരിന്നു.

പാരച്യൂട്ടുമായും ദേശീയ പാതകയുമായും പറന്നിറങ്ങിയ ഉദ്യോഗസ്ഥരുടെ പാരച്യൂട്ടുകളാണ് തമ്മില്‍ കുരുങ്ങിയത്. ഇവര്‍ പരസ്പരം കുരുങ്ങി കടലിലേക്ക് കറങ്ങി വന്ന് വീഴുന്ന രംഗങ്ങൾ സമൂഹ മാധ്യങ്ങളില്‍ വൈറലായി. ഉദ്യോഗസ്ഥര്‍, കടല്‍തീരത്തോട് ചേര്‍ന്ന് കടലില്‍ വീഴുകയായിരുന്നു. ഇതിന് പിന്നാലെ നാവിക സേനയുടെ ബോട്ട് എത്തി ഇരുവരെയും രക്ഷപ്പെടുത്തി. നാവിക സേനയുടെ റിഹേഴ്സല്‍ കാണാന്‍ നിരവധി പേര്‍ തീരത്ത് എത്തിയിരുന്നു.

അതേസമയം, യുക്കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, നേവൽ ബാൻഡ്, മറൈൻ കമാൻഡോകൾ (മാർക്കോസ്) എന്നിവരുടെ പ്രകടനങ്ങൾ ഉൾപ്പെടെ, ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക കഴിവുകൾ ഓപ്പറേഷണൽ ഡെമോൺസ്ട്രേഷനിൽ പ്രദർശിപ്പിച്ചു. വിവിധ തരത്തിലുള്ള യുദ്ധക്കപ്പലുകളുടെ അതിവേഗ നീക്കങ്ങൾ, ഫൈറ്ററുകൾ, ഫിക്‌സഡ് വിംഗ് മാരിടൈം എയർക്രാഫ്റ്റുകൾ, വിവിധ തരം ഹെലികോപ്റ്ററുകൾ, ആക്രമണം, തത്സമയ സ്ലിതറിംഗ് പ്രവർത്തനങ്ങൾ, കമാന്‍റോ വിംഗായ മാർക്കോസ് നടത്തിയ കോംബാറ്റ് ഫ്രീ ഫാൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

വിശാഖപട്ടണത്ത് നിന്നുള്ള സീ കേഡറ്റ്‌സ് കോർപ്‌സിന്‍റെ ഹോൺ പൈപ്പ് ഡാൻസ്, ഇഎൻസി ബാൻഡിന്‍റെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് എന്നിവയും ഇതോടൊപ്പം അവതരിപ്പിക്കുകയും ചെയ്തു.

Tags:    

Similar News