വിമാനത്തില്‍ അഴിഞ്ഞാടി യാത്രികന്‍; വിമാനത്തിന്റെ ഇടനാഴിയില്‍ മൂത്രമൊഴിച്ചു; ജീവനക്കാരോട് പെരുമാറിയത് അങ്ങേയറ്റെ പ്രേകോപനപരമായ അവസ്ഥയില്‍; ഒടുവില്‍ ഗതികെട്ട് വിമാനം നിലത്തിറക്കി പൈലറ്റ്

Update: 2025-07-04 04:32 GMT

ബെര്‍മിങ്ഹാം: കഴിഞ്ഞ കുറേ നാളുകളായി ചില വിമാനയാത്രക്കാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. വിമാനത്തിനുള്ളില്‍ ചിലര്‍ തല്ലുകൂടുന്നത് പോലും ഈയിടെ നിത്യസംഭവങ്ങളാണ്. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ബര്‍മിംഗ്ഹാമില്‍ നിന്ന് ടെനറൈഫിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ ഒരു യാത്രക്കാരന്‍ മൂത്രമൊഴിച്ചതാണ് ഇതിലെ ഒടുവിലത്തെ സംഭവം. തുടര്‍ന്ന് വിമാനത്തിന്് അടിയന്തരമായി ലാന്‍ഡിംഗ് നടത്തേണ്ടിവന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഈസിജെറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം നടന്നത്. ഇക്കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ സമൂഹ മാധ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടില്ല. സ്പാനിഷ് പത്രമായ കാനേറിയന്‍ വീക്കിലിയില്‍ ഒരു യാത്രക്കാരന്‍ ഈ വിമാനത്തിന്റെ ഇടനാഴിയില്‍ മൂത്രമൊഴിച്ചതായി വാര്‍ത്ത നല്‍കി.

ഈ യാത്രക്കാരന്‍ വിമാന ജീവനക്കാരോട് അങ്ങേയറ്റം പ്രകോപനകരമായ രീതിയിലാണ് പെരുമാറിയതെന്നാണ് പത്രം വെളിപ്പെടുത്തുന്നത്. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം അവര്‍ അടിയന്തരമായി പോലീസ് സഹായവും വൈദ്യസഹായവും തേടിയതായി റിപ്പോര്‍ട്ട് പറയുന്നു. യാത്രയുടെ അവസാന ഘട്ടത്തിലാണ് സംഭവം നടന്നത്. യാത്രക്കാരന്റെ അവസ്ഥയെക്കുറിച്ചോ പോലീസിനെയും മെഡിക്കല്‍ ഇടപെടലിനും കാരണമായ സാഹചര്യത്തെ കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിമാനം ലാന്‍ഡ് ചെയ്യുമ്പോഴേക്കും പോലീസ് സംഘങ്ങളും മെഡിക്കല്‍ സംഘങ്ങളും എത്തിച്ചേര്‍ന്നിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ പങ്കിട്ട റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു യാത്രക്കാരന്‍ കാര്യമായ തോതിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്നതായി വിമാന ജീവനക്കാര്‍ വിമാനത്താവള അധികൃതരെ അറിയിച്ചിരുന്നു. അങ്ങനെയാണ് അവര്‍ പോലീസിനേയും മെഡിക്കല്‍ സംഘത്തേയും വിളിച്ചു വരുത്തിയത്.

വിമാനം എത്രയും വേഗം ലാന്‍ഡ് ചെയ്യാനുള്ള സന്നാഹങ്ങളും അവര്‍ ഒരുക്കിയിരുന്നു. കുഴപ്പം ഉണ്ടാക്കിയ യാത്രക്കാരന്റെ അവസ്ഥയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേ സമയം സംഭവത്തെ കുറിച്ച് ഈസി ജെറ്റ് എയര്‍ലൈന്‍സ് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.

അതില്‍ പറയുന്നത് എല്ലാ സാഹചര്യങ്ങളും വിലയിരുത്താനും ഈസിജെറ്റിന്റെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്, കൂടാതെ വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ വേഗത്തിലും ഉചിതമായും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നുമാണ്. എന്നാല്‍ വിമാനത്തിനുള്ളില്‍ ഇവ ദുരുപയോഗം ചെയ്യുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പെരുമാറ്റം ഞങ്ങള്‍ അനുവദിക്കില്ല എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News