ഓപ്പണിങ് ഷോ കളറാക്കാന്‍ വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്; സമ്മേളനത്തിലേക്ക് യുവാക്കളുടെ ഒഴുക്ക്; ആവേശത്തോടെ മക്കള്‍: സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 20 ദിവസം മുന്‍പ് റൂമുകള്‍ ബുക്ക് ചെയ്ത് ആളുകള്‍; വിക്രവാണ്ടിയിലെ 85 ഏക്കര്‍ മൈതനിയില്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും: അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി?
ചെന്നൈ: തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രി ലക്ഷ്യമിടുന്ന നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിജയയുടെ പാര്‍ട്ടിയെ വളരെ ആവേശത്തോടെയാണ് തമിഴ്‌നാട്ടിലെ ഓരോ ജനതയും നോക്കി കാണുന്നത്. തമിഴ് നാട്ടിലെ അടുത്ത മുഖ്യമന്ത്രി ആകുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ നോക്കികാണുന്നത്. വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ വൈകിട്ട് നാല് മണിക്ക് സമ്മേളനം ആരംഭിക്കും. സമ്മേളനത്തിന് 20 ദിവസം മുന്‍പ് വിക്രവാണ്ടി, വില്ലുപുരം, കൂടേരിപ്പാട്ട് എന്നി സ്ഥലങ്ങളില്‍ നാല്‍പ്പതിലധികം ഹോട്ടലുകളില്‍ പലരും റൂമുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. സൈക്കിളില്‍ നിന്ന് വരെ ചെന്നൈയില്‍ നിന്ന് ആളുകള്‍ വിജയയുടെ സമ്മേളനത്തിന് എത്തിച്ചേരുന്നുണ്ട്.
വൈകിട്ട് നാല് മണിക്കാണ് സമ്മേളനം ആരംഭിക്കും. ആറ് മണിക്ക് വിജയ് എത്തിച്ചേരും. സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 110 അടിയുള്ള കെടിമരത്തില്‍ റിമോട്ട് ഉപയോഗിച്ച് കൊടി ഉയര്‍ത്തിയ ശേഷം 600 മീറ്ററോളം റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും. തുടര്‍ന്ന് വേദിയിലേക്ക് എത്തി അഭിസംബോധനം നടത്തും.
പെരിയാറിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരിയില്‍ സ്റ്റേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് തമിഴ്നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലാണ്. അഞ്ച് ലക്ഷത്തോളം പേര്‍ സമ്മേളനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. അര ലക്ഷത്തോളം ആളുകള്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വീഡിയോ വോളുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അഞ്ചുലക്ഷം പേര്‍ സമ്മേളന നഗരിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
സമ്മേളനത്തില്‍ വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഇവര്‍ക്കായി പ്രത്യേകം ക്യാരവന്‍ തയ്യാറാക്കിയിട്ടുണ്ട്. സുരക്ഷക്കായി അയ്യായിരത്തിലധികം പോലീസിനെയും സമ്മേളനത്തില്‍ നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ച് എത്തുന്നവരെ സമ്മേളനത്തില്‍ കയറ്റില്ലെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിലൂന്നി തമിഴ് വികാരം ഉണര്‍ത്തിയാകും പാര്‍ട്ടി മുന്നോട്ടു പോകുകയെന്നു പാര്‍ട്ടി പതാക ഗാനത്തിലൂടെ നേരത്തെ വിജയ് വ്യക്തമാക്കിയതാണ്.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ഗതി എങ്ങോട്ടെന്ന് ഉറ്റു നോക്കുകയാണ് തമിഴക രാഷ്ട്രീയം. തുടര്‍ ഭരണം പ്രതീക്ഷിച്ച് കരുക്കള്‍ നീക്കുന്ന ഡിഎംകെ ഇതുവരെ വിജയുടെ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. അണ്ണാഡിഎംകെ വിജയിയെ പിന്തുണച്ചു രംഗത്ത് വന്നിരുന്നു ബിജെപി നീരസം പ്രകടമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഭരണ - പ്രതിപക്ഷ പാര്‍ട്ടികളോടുള്ള നയവും നിലപാടും വിജയ് ഇന്നത്തെ പ്രസംഗത്തിലൂടെ വിശദീകരിക്കും. സിനിമ ലോകത്തു നിന്നുള്ളവരുടെ രാഷ്ട്രീയ പ്രവേശം ഏറെ കണ്ട തമിഴകം വിജയ് എന്ന നടനെ രാഷ്ട്രീയക്കാരനായി എത്രത്തോളം സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.
സെപ്റ്റംബര്‍ 23ന് നടത്താനിരുന്ന യോഗമാണ് ഇന്നത്തേക്ക് മാറ്റിയത്. കഴിഞ്ഞ മാസം 22ന് പാര്‍ട്ടിഗാനവും പതാകയും അദ്ദേഹം പുറത്തിറക്കിയിരുന്നു. പതാകയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങളെക്കുറിച്ചും പാര്‍ട്ടിയുടെ നയങ്ങളെക്കുറിച്ചും സംസ്ഥാന സമ്മേളനത്തില്‍ വിശദീകരിക്കാനിരിക്കുകയാണു വിജയ്. വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതാകണം പാര്‍ട്ടി നയങ്ങളെന്നതിനാല്‍, പല മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളോടും ആലോചിച്ചാണ് അവ തയാറാക്കുന്നത്.