കുട്ടിയെ ചുംബിക്കാൻ ശ്രമിച്ചത് മാതൃ വാത്സല്യത്തോടെ; കണ്ടുവളർന്നത് കുട്ടികളെ മടിയിലിരുത്തി താലോലിക്കുന്ന സംസ്കാരം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ച വീഡിയോ വൈറലായതോടെ പുലിവാല് പിടിച്ച് 'പോളണ്ട് മല്ലു ഗേൾ'; വിഡിയോ പിൻവലിച്ച് മാപ്പ് പറഞ്ഞ് വിജയ നായർ

Update: 2025-12-05 09:04 GMT

വാർസോ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനം ഉയർന്നതോടെ മാപ്പ് പറഞ്ഞ് മലയാളി യുവതി രംഗത്ത്. 'പോളണ്ട് മല്ലു ഗേൾ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ശ്രദ്ധേയയായ വിജയ നായർ എന്ന വ്ലോഗറാണ് വിവാദ വിഡിയോ പിൻവലിച്ച് ഖേദപ്രകടനവുമായി എത്തിയത്.

യുവതി പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കാണ് വഴിതുറന്നത്. ഒരുപാട് പേർ യുവതിയുടെ പെരുമാറ്റം അനുചിതമാണെന്ന് അഭിപ്രായപ്പെടുകയും സൈബർ ഇടങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തു. വിവാദമായതോടെ, യുവതി ഇൻസ്റ്റഗ്രാമിൽ പുതിയ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് വിശദീകരണവും മാപ്പപേക്ഷയും നൽകിയത്. കുട്ടിയുടെ അമ്മ തന്റെ അടുത്ത സുഹൃത്താണെന്ന് യുവതി വ്യക്തമാക്കി.

"മാതൃസഹജമായ വാത്സല്യത്തോടെയാണ് കുട്ടിയെ ചുംബിക്കാൻ ശ്രമിച്ചത്. ഇതിനെ സംബന്ധിച്ച് മോശമായ കമന്റുകൾ വന്നത് എന്നെ വേദനിപ്പിച്ചു," അവർ പറഞ്ഞു. "കുട്ടികളെ മടിയിലിരുത്തി താലോലിക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതുമായ സംസ്കാരമാണ് ഞാൻ കണ്ടുവളർന്നത്. എന്നാൽ, ഈ യൂറോപ്യൻ പശ്ചാത്തലത്തിൽ ഇത്തരം ഒരു പ്രവർത്തി ഇത്ര വലിയ വിവാദമാകുമെന്ന് വിചാരിച്ചിരുന്നില്ല," വിജയ നായർ വിഡിയോയിൽ കൂട്ടിച്ചേർത്തു. ഈ പ്രവൃത്തിയിലൂടെ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

Tags:    

Similar News