'അങ്ങനെ കളിക്ക് ചേട്ടാ..നാണിക്കാതെ'; വിവാഹ വേദിയിൽ അണിഞ്ഞൊരുങ്ങിയെത്തിയ മണവാട്ടി; ചുറ്റും പാട്ടൊക്കെയിട്ട് വൈബായി നിന്ന് കൂട്ടുകാർ; വരനെ ഡാൻസ് ചെയ്യാൻ നിർബന്ധിച്ചതും 'സിഗ്മ' സ്വഭാവം; വധുവിനെ പമ്പരം പോലെ കറക്കി നിലത്തടിച്ച് ദേഷ്യം; വൈറലായി ദൃശ്യങ്ങൾ; പാവം..പെണ്ണ് എന്ന് കമെന്റുകൾ
ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന മംഗള കർമ്മമാണ് വിവാഹം എന്നത്. അതുകൊണ്ട് തന്നെ ആ ദിവസം വീട്ടുകാരും ബന്ധുക്കളും എല്ലാവരും ഒത്തുകൂടി വലിയ ആഘോഷമാക്കി തീർക്കുന്നു. കാലം മാറും തോറും പുതിയ ട്രെൻഡുകൾ വിവാഹ ചടങ്ങിൽ ഇടം പിടിക്കുന്നു. ഏറ്റവും ഒടുവിലായി വരനെയും വധുവിനെയും ചേർത്ത് നിർത്തി ഡാൻസ് കളിപ്പിച്ച് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും ഒരു കലാപരിപാടിയായി മാറിയിരിക്കുകയാണ്.
അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹത്തിന് രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി എത്തിയ വധുവിനാണ് അപ്രതീക്ഷിത അനുഭവം ഉണ്ടായിരിക്കുന്നത്. വിവാഹത്തിന്റെ സന്തോഷങ്ങൾ പൂർണതയിലെത്തിക്കാൻ നൃത്തം ചെയ്യുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
'ഹാസ്യ വേഴ്സ്' എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോ ആണ് ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. വിവാഹം ആഘോഷം ആക്കുന്നതിനായി അതിഥികൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ നൃത്തം ചെയ്യാനായി വരനെ നിർബന്ധിക്കുന്ന വധുവിനെ വിഡിയോയിൽ കാണാം. ആദ്യം ഒരു ചെറു പുഞ്ചിരിയോടെ വധുവിനോടു സഹകരിക്കാൻ ശ്രമിക്കുന്ന വരന്റെ മുഖഭാവം പൊടുന്നനെ മാറുകയും തണുപ്പൻ മട്ടിൽ നിന്ന് അക്രമാസക്തനാവുകയും ചെയ്യുന്നു.
ശേഷം വധുവിനെ പിടിച്ച് ശക്തിയായി വട്ടം കറക്കുകയും ചെയ്യുന്നു. വരന്റെ ഭാവപ്പകർച്ചയിൽ വധുവും അതിഥികളും അമ്പരന്നു പോകുന്നതും വരന്റെ അക്രമോത്സുക നൃത്തത്തിനിടയിൽ വധു പലകുറി നിലത്തു വീഴുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലത്തു വീഴുന്ന വധുവിനെ വലിച്ചെഴുന്നേൽപ്പിച്ച വരൻ വീണ്ടും വീണ്ടും വധുവിനെ പിടിച്ചു കറക്കുന്നുണ്ട്.
വരന്റെ ചെയ്തികളിൽ പകച്ചു പോയ അതിഥികൾ സമനില വീണ്ടെടുത്ത് വരന്റെയരികിൽ നിന്ന് വധുവിനെ പിടിച്ചു മാറ്റുന്നതു വരെ വരൻ അക്രമം തുടർന്നു. ഏറെ സന്തോഷത്തോടെ അവസാനിക്കേണ്ട ഒരു വൈകുന്നേരം അലങ്കോലമായതിന്റെ ദുഖം ആ അന്തരീക്ഷത്തിൽ പടർന്നിരുന്നു. 1.1 മില്യണിലധികം ആളുകൾ ആ വിഡിയോ കാണുകയും കണ്ടവരൊക്കെ വരന്റെ പെരുമാറ്റത്തെ വിമർശിക്കുകയും ചെയ്തു. ‘ഇനിയും അവനെത്തന്നെ വിവാഹം ചെയ്യണമെന്നു തോന്നുന്നുണ്ടോ?’ എന്ന് ഒരാൾ ചോദിച്ചു.
മറ്റൊരാളുടെ സംശയം വിവാഹദിനം അയാളുടെ പെരുമാറ്റം ഇങ്ങനെയാണെങ്കിൽ മുന്നോട്ടുള്ള ജീവിതം എന്തായിരിക്കുമെന്നാണ്. സമൂഹമാധ്യമങ്ങളിൽ തരംഗമാകാൻ സൃഷ്ടിച്ച വ്യാജ വിഡിയോയായിരിക്കാമിതെന്നാണ് ഇനിയൊരാളുടെ അഭിപ്രായം. അവന് വിവാഹം കഴിക്കാൻ യാതൊരു യോഗ്യതയുമില്ലെന്നു പറഞ്ഞാണ് മറ്റൊരാൾ വിമർശിച്ചത്. സ്ത്രീകൾ ചെരുപ്പുകൊണ്ട് അവന്റെ ദേഷ്യം അടക്കൂവെന്നായിരുന്നു മറ്റൊരാളുടെ ആഹ്വാനം. ‘ഇതൊരു സ്ക്രിപറ്റഡ് വിഡിയോ അല്ലെങ്കിൽ, ക്ഷമിക്കൂ സഹോദരി നിങ്ങൾ തെറ്റായ ആളെയാണ് ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്’ എന്നായിരുന്നു വിഡിയോയ്ക്കു താഴെ മറ്റൊരാൾ കമെന്റ് ചെയ്തിട്ടുണ്ട്.