സ്ത്രീകൾക്കായി റിസർവ് ചെയ്ത സീറ്റിൽ ഒരു അമ്മാവന്‍ ഇരുന്നു; ഇടത് കീശയില്‍ നിന്നും ഫോണ്‍ എടുത്തപ്പോൾ അയാൾ എന്നെ സ്പര്‍ശിച്ചു; വിലക്കിയിട്ടും നിരന്തരം സ്പർശിച്ചു; കവിൾത്തടത്തില്‍ പിടിച്ചു; എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചുപോയി; മെട്രോയിലെ ദുരനുഭവം പങ്കുവെച്ച് യുവതി

Update: 2025-10-12 06:37 GMT

ദില്ലി: ദില്ലി മെട്രോ യാത്രയ്ക്കിടെ സഹയാത്രികനിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവതിയുടെ കുറിപ്പ്. ഷാലിമാർ ബാഗിൽ നിന്ന് റിഥാലയിലേക്കുള്ള മെട്രോ യാത്രയ്ക്കിടെയാണ് സംഭവം. തൻ്റെ ശരീരത്തിൽ ഒരാൾ ലൈംഗികച്ചുവയോടെ സ്പർശിച്ചുവെന്നും, ഇത് തന്നെ വല്ലാതെ അസ്വസ്ഥനാക്കിയെന്നും യുവതി വെളിപ്പെടുത്തി. കഴിഞ്ഞ എട്ടാം തീയതി രാത്രി 9 മണിയോടെയായിരുന്നു സംഭവം.

മെട്രോയിൽ സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റിൽ ഇരുന്നിരുന്ന യുവതിയുടെ അടുത്തേക്ക് 40-45 വയസ്സ് തോന്നിക്കുന്ന ഒരു അമ്മാവന്‍ കയറി. അയാൾ സ്ത്രീകൾക്ക് മാത്രമായി റിസർവ് ചെയ്ത സീറ്റിൽ ഇരുന്നു. ആദ്യം താനത് ശ്രദ്ധിച്ചില്ലെന്ന് യുവതി എഴുതുന്നു. എന്നാല്‍, പിന്നീട് ഇടത് കീശയില്‍ നിന്നും ഫോണ്‍ എടുത്തപ്പോൾ അയാൾ തന്നെ സ്പര്‍ശിച്ചു. അതൊരു സ്വാഭാവികമായ പ്രവര്‍ത്തിയായി തോന്നി. കാരണം അയാൾ അല്പം തടിച്ച ഒരാളായിരുന്നെന്നും യുവതി എഴുതുന്നു.

തുടക്കത്തിൽ കാര്യമായ ശ്രദ്ധ കൊടുത്തില്ലെങ്കിലും, പിന്നീട് ആ വ്യക്തി കരുതിക്കൂട്ടി തന്നെ സ്പർശിക്കാൻ ശ്രമിച്ചതായി യുവതിക്ക് തോന്നി. സ്ലീവ്‌ലെസ് ഷർട്ട് ധരിച്ച തന്നെ കൈമുട്ട് കൊണ്ടും തോളിലും സ്പർശിച്ചതായും, ആവശ്യപ്പെട്ടിട്ടും വീണ്ടും വീണ്ടും തുടർച്ചയായി ശരീരത്തിൽ സ്പർശിച്ചതായും യുവതി കൂട്ടിച്ചേർത്തു. തുടർന്ന്, ആ വ്യക്തി യുവതിയുടെ തുടയിൽ കൈ വെക്കുകയും, തൻ്റെ മറുകൈകൊണ്ട് കവിളിൽ പിടിക്കുകയും ചെയ്തതായി യുവതി കുറിച്ചു.

അപ്രതീക്ഷിതമായി നേരിട്ട ഈ അതിക്രമത്തിൽ എന്തു ചെയ്യണമെന്നറിയാതെ സ്തംബ്ധിച്ചുപോയെന്നും, സംഭവത്തെക്കുറിച്ച് ആരോടും പറയാനോ പ്രതികരിക്കാനോ സാധിച്ചില്ലെന്നും യുവതി പങ്കുവെച്ചു. പിതാംപുര സ്റ്റേഷനിൽ ഇറങ്ങിപ്പോകുന്നതുവരെ അയാൾ ശരീരത്തിൽ സ്പർശിച്ചുകൊണ്ടിരുന്നു. ഈ ദുരനുഭവം തന്നെ വല്ലാതെ അസ്വസ്ഥനാക്കിയെന്നും, എങ്ങനെ ഈ മാനസികാഘാതത്തെ മറികടക്കണമെന്ന സഹായം തേടിയാണ് യുവതി റെഡ്ഡിറ്റ് അക്കൗണ്ടിൽ തൻ്റെ അനുഭവം പങ്കുവെച്ചത്.

സാമൂഹിക മാധ്യമങ്ങളിൽ ഈ കുറിപ്പ് വൈറലായതോടെ നിരവധി പേർ യുവതിക്ക് പിന്തുണയുമായി രംഗത്തെത്തി. ഇത്തരം പെരുമാറ്റങ്ങളെ നേരിടുമ്പോൾ പ്രതികരിക്കാതിരിക്കുന്നത് സമൂഹത്തോടുള്ള ഏറ്റവും വലിയ ചതിയാണെന്ന് പലരും അഭിപ്രായപ്പെട്ടു. 

Tags:    

Similar News