രഹസ്യ വിവരം കിട്ടിയതോടെ ഒമാൻ പോലീസ് സ്ഥലത്ത് ഇരച്ചെത്തി; സാധനം കൈമാറുന്നതിനിടെ ഞൊടിയിടയിൽ വളഞ്ഞു; ആ പ്രവാസി ഇനി അഴിയെണ്ണും

Update: 2026-02-05 12:16 GMT

മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിൽ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി.) നടത്തിയ അതീവ ജാഗ്രതയോടെയുള്ള നീക്കത്തിൽ വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യൻ വംശജനായ ഒരാളെ അറസ്റ്റ് ചെയ്തു.

ഷിനാസ് വിലായത്തിൽ വെച്ചാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിൽ പ്രതിയെ പൊലീസ് വലയിലാക്കിയത്. ക്രിസ്റ്റൽ മെത്ത് എന്ന നിരോധിത ലഹരിമരുന്നാണ് ഇയാളിൽ നിന്ന് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു. ലഹരിമരുന്ന് കൈമാറുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നും നോർത്ത് ബാത്തിന പൊലീസ് കമാൻഡ് വ്യക്തമാക്കി.

രാജ്യത്തിനകത്ത് വിതരണം ചെയ്യാനും ഉപയോഗിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ലഹരിമരുന്ന് ശേഖരമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അറസ്റ്റിലായ വ്യക്തി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കിവരികയാണെന്നും റോയൽ ഒമാൻ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ലഹരിമരുന്ന് കടത്തിനെതിരെ കർശനമായ നിലപാടാണ് ഒമാൻ അധികൃതർ സ്വീകരിച്ചുപോരുന്നത്.

Tags:    

Similar News