ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ താല്‍ക്കാലിക ഷെഡ്ഡുകള്‍; കത്തുന്ന ചൂടില്‍ തറയില്‍ ഉറങ്ങുന്നത് കുട്ടികളും സ്ത്രീകളും; ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ സിറ്റി ഹാളിന് പുറത്ത് കുടിയേറ്റ ക്യാമ്പിലെ കാഴ്ച്ചകള്‍ ഞെട്ടിക്കുന്നത്; സുരക്ഷമായി മറ്റെവിടെയങ്കിലും താമസിപ്പിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ താല്‍ക്കാലിക ഷെഡ്ഡുകള്‍

Update: 2025-08-12 08:29 GMT

പാരീസ്: പാരീസിലെ അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്നതിന്റ ദയനീയമായ ദൃശ്യങ്ങള്‍ പുറത്തു വന്നു. നഗരത്തിലെ സിറ്റി ഹാളിന് പുറത്ത് ടാര്‍പോളിന്‍ ഷീറ്റുകള്‍ക്ക് കീഴില്‍ തറയില്‍ ഉറങ്ങുന്ന കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വേറൊരു ഇടവും ഇനിയും ലഭിച്ചിട്ടില്ല. ഉട്ടോപ്യ56 അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ സ്ത്രീകളും കുട്ടികളും കുടുംബങ്ങളുമടക്കം ഏകദേശം 200 കുടിയേറ്റക്കാര്‍ കെട്ടിടത്തിന് മുന്നിലുള്ള സ്‌ക്വയറില്‍ തടിച്ചുകൂടിയിരുന്നു.

കുടിയേറ്റക്കാരെ ബലം പ്രയോഗിച്ച് പുറത്താക്കുന്നതിന് പകരം അവരെ എവിടെയെങ്കിലും സുരക്ഷിതമായി താമസിപ്പിക്കുക എന്നതാണ്

തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് ഫ്രാന്‍സ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നത്. താല്‍ക്കാലിക ടാര്‍പോളിന്‍ മേല്‍ക്കൂരകള്‍ക്കടിയില്‍ കുടിയേറ്റക്കാര്‍ പുതപ്പുകളും സാധനങ്ങളും പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളില്‍ പൊതിഞ്ഞ് ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുന്നതുവരെ തങ്ങള്‍ ഇവിടെ നിന്ന് മാറില്ലെന്നാണ് ഉട്ടോപ്യാ 56 അസോസിയേഷന്റെ നേതാക്കള്‍ പറയുന്നത്. ടൗണ്‍ ഹാളിന് മുന്നില്‍ രാത്രി പുതപ്പുകളിലും സ്ലീപ്പിംഗ് ബാഗുകളിലുമായിട്ടാണ് ഇവര്‍ കിടക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം കൂടാന്‍ തുടങ്ങിയതോടെ സിറ്റി ഹാളിന് പുറത്ത് ഉറങ്ങിക്കിടന്ന ആളുകള്‍ക്ക് സംഘടന പ്രഭാതഭക്ഷണവും വിതരണം ചെയ്യുകയാണ്. ഇരുനൂറിലധികം കുടിയേറ്റക്കാരാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്.

ഇവര്‍ക്കായി ഇനി മുതല്‍ ഉച്ചഭക്ഷണവും സംഘടന ഏര്‍പ്പാടാക്കിയിട്ടുണ്ട്. താപനില ഉയരാന്‍ തുടങ്ങിയതോടെ ഇവര്‍ വലിയ ദുരിതം അനുഭവിക്കുകയാണ് എന്നാണ് സംഘാടകര്‍ പറയുന്നത്. ഇവരില്‍ പകുതിയിലധികവും കുട്ടികളാണ്. 90 ഓളം കുട്ടികളാണ് ഇക്കൂട്ടത്തില്‍ ഉള്ളത്. ഇതില്‍ മൂന്ന് വയസില്‍ താഴെ പ്രായമുള്ള 30 കുട്ടികളുണ്ട്.


 



നിരവധി പേര്‍ കുടുംബമായിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. കുടിയേറ്റക്കാരുടെ കൂട്ടത്തില്‍ 11 അനാഥരായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഉണ്ടായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ നൂറുകണക്കിന് ഭവനരഹിതരായ ആഫ്രിക്കക്കാര്‍ കൈവശപ്പെടുത്തിയിരുന്ന പാരീസ് തിയേറ്റര്‍ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചിരുന്നു. വലിയ തോതിലുളള സംഘര്‍ഷമാണ് അന്നുണ്ടായത്. പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയിരുന്നു.

Tags:    

Similar News