വയസ്സാന്‍ കാലത്ത് ട്രംപിന്റെ പെണ്ണ് പിടിയില്‍ ഇടപെടാതെ ഒതുങ്ങി കൊടുക്കും; വൈറ്റ് ഹൗസിലേക്കുള്ള വരവ് വല്ലപ്പോഴും ആക്കും; മാനസികമായി ട്രംപിനോട് അകന്ന് നില്‍ക്കുമ്പോഴും ഭാര്യ പദവി നിലനിര്‍ത്തുന്ന മെലീനിയ ഇനിയിങ്ങനെ

Update: 2024-11-08 05:12 GMT

വാഷിങ്ടണ്‍: രഷ്ട്രത്തലവന്‍മാരുടെ ഔദ്യോഗിക ജീവിതത്തില്‍ അവരുെട ജീവിത പങ്കാളിമാര്‍ക്ക് ഒരു പ്രധാന റോളുണ്ട്. ലോക വേദികളില്‍ എല്ലാം രാഷ്ടരത്തലവന്‍മാര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എല്ലാം ഫസ്റ്റ്ലേഡി എന്ന നിലയില്‍ ഭാര്യമാരും ഒപ്പമുണ്ടാകും. കഴിഞ്ഞ ദിവസം തന്റെ വിജയം പ്രഖ്യാപിച്ച വേദിയില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭാര്യ മെലനിയയെ ഏറെ പുകഴ്ത്തിയാണ് സംസാരിച്ചത്.

വേദിയില്‍ മെലനിയയും ഒപ്പം ഉണ്ടായിരുന്നു. വോട്ടെടുപ്പ് ദിവസം ഭര്‍ത്താവും ഒത്ത് പോളിംഗ്ബൂത്തില്‍ എത്തിയ മെലനിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചുരുങ്ങിയ ഭാഷയിലാണ് മറുപടി നല്‍കിയത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി മെലനിയയെ പ്രചാരണ രംഗത്ത് അധികം കാണാനില്ലായിരുന്നത് അമേരിക്കന്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നു. പതിവിന് വ്യത്യസ്തമായി മുഖഭാവം തന്നെ മറയ്ക്കുന്ന രീതിയില്‍ കൂളിംഗ് ഗ്ലാസും വെച്ചാണ് മെലനിയ വോട്ട് ചെയ്യാന്‍ എത്തിയതും. ട്രംപിന് വെടിയേറ്റ ദിവസം മാത്രമാണ് അവരെ പൊതുവേദിയില്‍ കാണാന്‍ കഴിഞ്ഞതും.

വെസ്റ്റ് പാം ബീച്ചില്‍ നടന്ന ട്രംപിന്റെ എഴുപത്തി എട്ടാം പിറന്നാള്‍ ആഘോഷത്തിലും അവര്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ പുറത്ത് വരുന് വാര്‍ത്തകള്‍ അനുസരിച്ച് മെലനിയ ട്രംപ് പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതിന് ശേഷം വൈറ്റ്ഹൗസില്‍ സ്ഥിരമായി താമസിക്കില്ല എന്നാണ്. വൈറ്റ്ഹൗസിലേക്കുള്ള മെലനിയയുടെ വരവ് വല്ലപ്പോഴും മാത്രമാകും. മാനസികമായി അവര്‍ ട്രംപില്‍ നിന്ന് ഏറെ അകന്നു പോയിരിക്കുന്നു എന്നതാണ് വാസ്തവം. ഈ വയസാന്‍ കാലത്തും ഭര്‍്ത്താവായ ഡൊണാള്‍ഡ് ട്രംപിന്റെ പരസ്ത്രീ ബന്ധങ്ങളില്‍ മെലനിയ വലിയ തോതില്‍ അതൃപ്തയാണ് എന്നതാണ് ഇതിനൊക്കെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഫ്ളോറിഡയിലും ന്യൂയോര്‍ക്കിലുമുള്ള വീടുകളില്‍ മാറിമാറി താമസിക്കാനാണ് മെലനിയ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം മകനായ ബാരണ്‍ ട്രംപും ഉണ്ടാകും. ബാരണ്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥിയാണ്. മെലനിയയുടെ ഈ നിലപാടിനെ കുറിച്ച് പല റിപ്പബ്ലിക്കന്‍ നേതാക്കളും അടക്കം പറയുന്നത് മെലനിയ ആയിരിക്കും വൈറ്റഹൗസിലെ ആദ്യ പാര്‍ട്ടൈം ഫസ്റ്റ് ലേഡി എന്നാണ്. ആദ്യ ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് ട്രംപ് മെലനിയയെ വിവാഹം കഴിച്ചത്. 2016 ല്‍ ട്രംപ് പ്രസിഡന്റ് ആയതിന് ശേഷം വൈറ്റ്ഹൗസില്‍ താമസിക്കാനെത്തിയ മെലനിയക്ക് മനസമാധാനം നഷ്ടപ്പെട്ട ദിവസങ്ങളായിരുന്നു പിന്നീട് കടന്ന് വന്നതെന്നാണ് പലരും പറയുന്നത്.

ട്രംപ് പ്രസിഡന്റ് പദവി ഏറ്റെടുത്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടാമ് മെലനിയ വൈറ്റ് ഹൗസില്‍ താമസിക്കാനായി എത്തിയത്. മകന്റെ സ്‌ക്കൂളിലെ പഠിത്തം കാരണമാണ് താമസം മാറാന്‍ വൈകിയത് എന്നാണ് അന്ന് പറയപ്പെട്ടിരുന്നത്. എന്നാല്‍ സ്റ്റോമി ഡാനിയേല്‍സ് എന്ന രതിചിത്ര നായികയുമായി ട്രംപിന് ഉണ്ടായിരുന്ന രഹസ്യബന്ധമാണ് മെലനിയ വൈറ്റ്ഹൗസില്‍ താമസിക്കാനെത്തിയത് വൈകാന്‍ കാരണമെന്നാണ് പിന്നീട് പറഞ്ഞു കേട്ടത്.

പിന്നീട് സ്റ്റോമിക്ക് പണം കൊടുത്ത് കേസ് ഒതുക്കാന്‍ ട്രംപ് ശ്രമിച്ചു എന്ന് കേസുണ്ടായപ്പോള്‍ വിചാരണ വേളയില്‍ ഒരിക്കലും മെലനിയയെ ട്രംപിനൊപ്പം കണ്ടിട്ടില്ല. നിലവില്‍ ട്രംപുമായി മെലനിയ മാനസികമായി ഏറെ അകന്ന് കഴിഞ്ഞു എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.

Tags:    

Similar News