കിമ്മിന്റെ കൈയില്‍ നിന്നും ആണവബോംബ് ഇറാനിലേക്ക് എത്തുമോ? ഇറാന്റെ പക്കല്‍ ആണവബോംബെത്താന്‍ വെറും 72 മണിക്കൂര്‍ മതി; ഉത്തരകൊറിയന്‍ വിമാനം റഷ്യ വഴി പറന്നിറങ്ങും; ഇറാന്‍ - ഉത്തരകൊറിയ ബന്ധത്തെ വിലകുറച്ചു കാണരുത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ്!

കിമ്മിന്റെ കൈയില്‍ നിന്നും ആണവബോംബ് ഇറാനിലേക്ക് എത്തുമോ?

Update: 2026-03-11 05:38 GMT

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ആക്രമണം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ ഇറാന് ഉത്തരകൊറിയയില്‍ നിന്ന് ഒരു ആണവായുധം കൈക്കലാക്കാമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹത്തെ സഹായിച്ച അമേരിക്കന്‍ അഭിഭാഷകന്‍ ജോണ്‍ ബോള്‍ട്ടനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരകൊറിയന്‍ സര്‍ക്കാരിന് ഒരു വിമാനത്തില്‍ ഒരു ആണവ ഉപകരണം സ്ഥാപിക്കാനും, റഷ്യയിലൂടെ അത് വഴിതിരിച്ചുവിടാനും', അഭ്യര്‍ത്ഥന ലഭിച്ച് 72 മണിക്കൂറിനുള്ളില്‍ അത് ഇറാനിലേക്ക് അത് എത്തിക്കാനും കഴിയുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഇറാനും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധത്തെ കുറച്ചുകാണരുതെന്ന് ബോള്‍ട്ടണ്‍ വ്യക്തമാക്കി. ഇപ്പോള്‍ രൂപപ്പെടുന്ന ചൈന-റഷ്യ അച്ചുതണ്ടില്‍, ഇറാനും ഉത്തരകൊറിയയും രണ്ട് വ്യത്യസ്ത ശക്തികളാണ്. അതിനാല്‍ അവ തമ്മിലുള്ള സഹകരണം വലിയ ഭീഷണിയാണ് എന്നാണ് ബോള്‍ട്ടന്‍ പറയുന്നത്. ഇറാന് വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്ന ആണവായുധം ഇപ്പോഴും ലഭിക്കുമെന്ന് മുന്‍ ഉപദേഷ്ടാവ് അവകാശപ്പെട്ടു. അമേരിക്കയുടെ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ഇറാന്റെ ആണവ മോഹങ്ങളില്‍ ഒരു വിള്ളല്‍ വീഴ്ത്തിയെങ്കിലും ഇറാന് ് മറ്റ് രാജ്യങ്ങളുമായുള്ള സഖ്യം ഉപയോഗിച്ച് ഒരു ആയുധം നേടാമെന്ന് ബോള്‍ട്ടണ്‍ വാദിച്ചു.

അമേരിക്കന്‍ ആക്രമണങ്ങളുടെ തരംഗം അവരുടെ ആണവ പദ്ധതികള്‍ക്ക് തടസ്സമായതിനെത്തുടര്‍ന്ന് ഇറാന്‍ വേഗത്തില്‍ അവയുടെ പുനര്‍നിര്‍മ്മാണം നടത്തുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പിതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് മൊജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അഭിഭാഷകന്റെ ഈ പരാമര്‍ശം പുറത്തു വരുന്നത്. ആയത്തുള്ളയുടെ മകന്‍ പുതിയ നേതാവാകുന്നത് ഒരു മാറ്റവും വരുത്തില്ലെന്ന് കഴിഞ്ഞ ദിവസം ഇറാനിലെ പല പ്രമുഖരും ഇറാനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൊജ്തബയും പിതാവിന്റെ കടുത്ത നിലപാടുകള്‍ പിന്തുടരുന്ന വ്യക്തിയാണ്. ഇറാനിലെ പൗരോഹിത്യ മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് 56 കാരനാ മൊജ്തബ. വര്‍ഷങ്ങളായി തന്റെ പിതാവിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി ഇദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു. ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് 'ഒരു ലിറ്റര്‍ എണ്ണ' പോലും അയയ്ക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, എണ്ണ കയറ്റുമതി ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു പ്രധാന കടല്‍ പാതയ്ക്ക് സമീപം അമേരിക്കന്‍ സൈന്യം 16 ഇറാനിയന്‍ കപ്പലുകള്‍ നശിപ്പിച്ചിരുന്നു. ചില ആക്രമണങ്ങള്‍ കാണിക്കുന്ന ഒരു വീഡിയോയും ഇതോടൊപ്പം ഉണ്ടായിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനും ഇടയിലുള്ള ഒരേയൊരു കടല്‍ പാതയാണ് കടലിടുക്ക്. അബുദാബിക്കടുത്തുള്ള അല്‍-ദഫ്ര എയര്‍ബേസിലും ബഹ്‌റൈനിലെ ജുഫൈറിലും പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ മിസൈലുകള്‍ വിക്ഷേപിച്ചതായി പറയപ്പെടുന്നു. ചൊവ്വാഴ്ച രാത്രി ദുബായിലും ടെല്‍ അവീവിലും സൈറണുകള്‍ മുഴങ്ങിയിരുന്നു.

Tags:    

Similar News